നടിയും മോഡലുമായ മഞ്ജുഷ നിയോഗിയെ മരിച്ച നിലയിൽ കണ്ടെത്തി!

Divya John
 നദിയും മോഡലുമായ മഞ്ജുഷ നിയോഗിയെ മരിച്ച നിലയിൽ കണ്ടെത്തി! ആത്മഹത്യയാണെനാണ് പ്രാഥമിക നിഗമനം.  ബംഗാൾ ചലച്ചിത്ര രംഗത്തെ ഞെട്ടിച്ച് മറ്റൊരു നടിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. നടിയും മോഡലുമായ മഞ്ജുഷ നിയോഗിയെയാണ് കൊൽക്കത്തയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൂന്ന് ദിവസത്തിനിടെ ബംഗാൾ ചലച്ചിത്ര രംഗത്തുണ്ടായ രണ്ടാമത്തെ ആകസ്മിക വേർപാടാണ് മഞ്ജുഷയുടേത്. മഞ്ജുഷയുടെ അടുത്ത സുഹൃത്തും സഹപ്രവർത്തകയുമായിരുന്ന ബിദിഷ ഡി മജുംദാറിനെ കഴിഞ്ഞദിവസമായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. ബിദിഷയുടെ മരണത്തെത്തുടർന്ന് മകൾ വിഷാദത്തിലായിരുന്നുവെന്ന് മഞ്ജുഷയുടെ അമ്മ പറഞ്ഞു.



   ബിദിഷയുടേതും ആത്മഹത്യ തന്നെയാണെന്നാണ് വിലയിരുത്തൽ. "ബിദിഷയെക്കുറിച്ച് അവൾ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. മാധ്യമങ്ങൾ വൈകാതെ തന്നെ ബിദിഷയുടേതുപോലെ നമ്മുടെ വീട്ടിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ അവളെ ശകാരിച്ചിരുന്നെന്നും" മഞ്ജുഷയുടെ അമ്മ പറഞ്ഞു. കൊൽക്കത്തയിലെ പട്ടുലി പ്രദേശത്തെ വീട്ടിലാണ് മഞ്ജുഷ നിയോഗിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു.21 കാരിയായ നടി കഴിഞ്ഞ നാല് മാസമായി അവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മേയ് 25 ബുധനാഴ്ച വൈകുന്നേരമാണ് നാഗർബസാർ ഏരിയയിലെ ഫ്ലാറ്റിൽ നിന്ന് പോലീസ് മൃതദേഹം കണ്ടെടുത്തത്.



  സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മഞ്ജുഷയുടെ മരണം. ബംഗാളി മോഡലും നടിയുമായ ബിദിഷ ഡി മജുംദാറിനെ കഴിഞ്ഞദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊൽക്കത്തയിലെ ഡം ഡമിലെ അപ്പാർട്ട്മെൻറിലാണ്.ബിദിഷയുടെ ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തതായി ഒരു വൃത്തങ്ങൾ അറിയിച്ചു. മരിച്ച മോഡലിന് അനുഭാബ് ബേര എന്നൊരു കാമുകനുണ്ടായിരുന്നു. കാമുകനുമായുള്ള ബന്ധം കാരണം അവൾ വിഷാദാവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നുവെന്ന് അവളുടെ സുഹൃത്തുക്കൾ പറയുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. കാമുകൻ അനുഭാബ് ബേരയെയും കുടുംബത്തെയും ചോദ്യം ചെയ്തേക്കുമെന്നും വിവരമുണ്ട്.



  കാമുകനുമായി ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ പറയുമ്പോഴും സുഹൃത്തുക്കളുടെ വാക്കുകൾ പ്രകാരം ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് മനസിലാക്കാനാകുന്നത്. മോഡലിംഗ് രംഗത്തെ അറിയപ്പെടുന്ന മുഖമാണ് ബിദിഷ ഡി മജുംദാർ. 2021-ൽ അനിർബേദ് ചതോപാധ്യായ സംവിധാനം ചെയ്ത ഭാർ- ദ ക്ലൗൺ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് ബിദിഷ അഭിനയരംഗത്തേക്ക് കടന്നുവന്നത്. ജനപ്രിയ നടൻ ദേബ്‌രാജ് മുഖർജിയാണ് ചിത്രത്തിലെ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുള്ളത്.കഴിഞ്ഞ ആഴ്ച ഇതിനു സമാനമായ മറ്റൊരു ആത്മഹത്യയും കൊൽക്കത്തയിൽ നടന്നിരുന്നു. നടിയും മോഡലുമായ പല്ലവി ഡേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. കൊൽക്കത്തയിലെ താരത്തിൻ്റെ ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ നടിയെ കണ്ടെത്തുകയായിരുന്നു. 




  മോൻ മാനേ നാ എന്ന സീരിയലിലൂടെയാണ് പല്ലവി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. നടി മരിക്കുന്നതിനും രണ്ട് ദിവസം മുൻപ് വരെ ഷൂട്ടിങ് ലൊക്കേഷനുകളിൽ സജീവമായിരുന്നു. പല്ലവിയെ സന്തോഷവതിയായാണ് കണ്ടതെന്നും എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയിരുന്നില്ലെന്നും സഹപ്രവർത്തകർ പറഞ്ഞിരുന്നു.മെയ് 15 ന് ആണ് ബംഗാളി ടെലിവിഷൻ നടി പല്ലവി ഡേയെ മരിച്ച നിലയിൽ കണ്ടെത്തിയത്. താമസിച്ചു കൊണ്ടിരുന്ന വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിൽ പല്ലവിയെ ആദ്യം കണ്ടതും ആശുപത്രിയിൽ കൊണ്ടു പോയതും കാമുകൻ സഗ്നിക് ചക്രബോർത്തിയാണ്. പല്ലവിയുടെ മരണം ആത്മഹത്യ അല്ല കൊലപാതകമാണ് എന്ന വീട്ടുകാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ സഗ്നിക്കിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Find Out More:

Related Articles: