നടി പാർവതിയെ ആലിംഗനം ചെയ്തും, ഉമ്മ കൊടുത്തും നടിമാർ, കൂട്ടത്തിൽ ചില വെളിപ്പെടുത്തലുകളും

Divya John

നടി പാർവതി മലയാളികൾക്കേവർക്കും പ്രിയപ്പെട്ട നടിയാണ്. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും ജീവന്‍ പകര്‍ന്ന് നല്‍കി നടി പാര്‍വതി വിസ്മയമായി മാറി കൊണ്ടിരിക്കുകയാണ്. ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ നടിയാണ് പാർവതി. പാര്‍വതിയുടെ ഗംഭീര തിരിച്ച് വരവായിരുന്നു കഴിഞ്ഞ വര്‍ഷം കാണാന്‍ സാധിച്ചിരുന്നത്. എന്നാൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇത്തവണ.

  32-ാം പിറന്നാള്‍ ആഘോഷിക്കുന്ന പാര്‍വ്വതിയ്ക്ക് സോഷ്യല്‍ മീഡിയ നിറയെ ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പാര്‍വതി അഭിനയിച്ച പല സിനിമകളിലെയും ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഒപ്പം സഹപ്രവര്‍ത്തകരായ നടിമാരും നടന്മാരുമെല്ലാം പാര്‍വതിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ജന്മദിന സന്ദേശങ്ങള്‍ കൈമാറിയിരിക്കുകയാണ്.

  നടി പൂര്‍ണിമയുടെ കുടുംബവുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് പാർവതി. പാര്‍വതിയുടെ മടിയില്‍ പൂർണിമ ഇരിക്കുന്നതും, പാർവതിക്ക് പൂർണിമ ഉമ്മ നൽകുന്നതുമായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. ഒപ്പം പാര്‍വതിയുടെ അടുത്ത സുഹൃത്തും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും ആശംസകള്‍ അറിയിച്ചിരുന്നു.

  അതീവ സന്തോഷത്തോടെ പൊട്ടിച്ചിരിച്ച് നില്‍ക്കുന്ന പാര്‍വതിയുടെ ഒരു ചിത്രമായിരുന്നു ഗീതു ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. റോക്ക്‌സ്റ്റാര്‍ എന്നാണ് ഗീതു പാര്‍വതിയെ വിശേഷിപ്പിച്ചത്. ഇതിന് താഴെ നന്ദി പറഞ്ഞ് നടിയും എത്തി. ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെയാണ് കാണാ കഴിഞ്ഞത് ആരാധകർക്ക്.

  മാത്രമല്ല മറ്റൊരു മനോഹര കുറിപ്പും ആശസകൾ അർപ്പിച്ച സമയത്തു നടി റിമ കല്ലിങ്കൽ ചേർത്തിരുന്നു. പാര്‍വതിയുടെ പുറത്തേ സ്വഭാവം കാണിച്ച് തരുന്ന നിരവധി ചിത്രങ്ങളായിരുന്നു റിമ പങ്കുവെച്ചത്. നീ എത്ര മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണെന്ന് കാണിച്ച് തരുന്ന ചിത്രങ്ങളാണ് ആദ്യമേയുള്ളത്.

  ഇതൊക്കെ ജന്മദിനത്തില്‍ മാത്രമേ പറയുകയുള്ളു. അല്ലാത്തപ്പോള്‍ ഉണ്ടാവുകയില്ല. അവസാന ചിത്രം പറയും നീ എനിക്ക് ആരാണെന്ന് പറയും. നിന്റെ തോളുകളില്‍ കിടന്ന് കൂടുതല്‍ യാത്രകള്‍ക്കും അനുഭവങ്ങള്‍ക്കുമുള്ളതാണ്. എന്നും റിമ പറയുന്നു. 

Find Out More:

Related Articles: