നാളെ എനിക്കും വേറെ ജീവിതമുണ്ട്'; ഇങ്ങനെ ഒരാളെ വേദനിപ്പിക്കരുതെന്ന് നടൻ ബാല!

Divya John
നാളെ എനിക്കും വേറെ ജീവിതമുണ്ട്'; ഇങ്ങനെ ഒരാളെ വേദനിപ്പിക്കരുതെന്ന് നടൻ ബാല! മകൾക്ക് കൊവിഡ് എന്ന രീതിയിൽ വ്യാജ വാർത്ത പരന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഏറെ നാളായി പിരിഞ്ഞുകഴിയുന്ന ബാലയും അമൃതയും ഇതോടെ വീഡിയോയുമായി സോഷ്യൽമീഡിയയിൽ രംഗത്തെത്തുകയുണ്ടായി. ബാലയാണ് ഇത്തരത്തിലൊരു വ്യാജവാർത്ത പരത്തിയതെന്ന് അമൃതയും അമൃത തന്നോട് കാര്യങ്ങൾ വ്യക്തമായി പറയാത്തതാണ് കാരണമെന്ന് ബാലയും പറയുകയുണ്ടായി. ഇപ്പോഴിതാ വീണ്ടും ഒരു വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ബാല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയേയും ഗായിക അമൃത സുരേഷിനേയും മകൾ അവന്തികയേയും കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ സജീവമാണ്. മകൾക്ക് കൊവിഡ് എന്ന രീതിയിൽ വ്യാജ വാർത്ത പരന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.




   ഏറെ നാളായി പിരിഞ്ഞുകഴിയുന്ന ബാലയും അമൃതയും ഇതോടെ വീഡിയോയുമായി സോഷ്യൽമീഡിയയിൽ രംഗത്തെത്തുകയുണ്ടായി.കൊവിഡ് കാലത്ത് നിരവധിപേർക്ക് തനിക്ക് സഹായമെത്തിക്കാനായെന്നും നല്ല കാര്യങ്ങൾ ചെയ്തപ്പോൾ പ്രോത്സാഹനം നൽകിയ നല്ല വാക്കുകൾ പറഞ്ഞ എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്. എന്നാൽ ഒരു വിവാദമുണ്ടായപ്പോൾ അതിൽ കൂടുതൽ ആളുകളാണ് നെഗറ്റീവ് കമൻറുകളുമായി രംഗത്തെത്തിയത്. അപ്പോഴാണ് ഞാനാരാണ് എന്നൊരു ചോദ്യം എന്നിൽ വന്നത്, ബാല പറയുന്നു. കുറച്ചുപേരെങ്കിലും അമ്മയ്ക്കായി പ്രാർഥിച്ചു. അവർക്ക് നന്ദി. മുഖം കാണിക്കാതെ നെഗറ്റീവ് അടിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്. ഞാൻ ശക്തമായി കേരളത്തിലേക്ക് തിരിച്ചു വരും. നല്ല കാര്യങ്ങൾ ഇനിയും ചെയ്യും. നിങ്ങളെ‍ക്കെന്നെ തടയനാകില്ല. നെഗറ്റീവ് കാര്യങ്ങൾ ഇടും മുമ്പ് ഓർക്കേണ്ട ചിലതുണ്ട്'. 'ഞാനിപ്പോൾ ചെന്നൈയിലാണ്. അമ്മയെ നോക്കാനായെത്തി ഡെഡിക്കേഷനാണ് വേണ്ടത്.





  രണ്ട് ശതമാനമെങ്കിലും നിങ്ങളുടെ വ്യക്തി ജീവിതത്തിൽ നിങ്ങൾക്കിത് ചെയ്യാനായാൽ മറ്റുള്ളവരെ കുറിച്ച് നിങ്ങൾക്ക് നെഗറ്റീവ് പറയാം. എങ്കിൽ ഞാൻ ആത്മാ‍ർഥമായി സ്വീകരിക്കും. അല്ലാതെ ചുമ്മാതെ ഒരാളെ വേദനിപ്പിക്കരുത്. അത് മോശമാണണ്, ബാല പരുക്കനാണെന്നൊക്കെ പലരും പറയുന്നുണ്ട്. എന്താണ് ആക്ഷൻ എന്താണ് റിയാക്ഷൻ, വെറുതെ വിട്, നാളെ എനിക്കും വേറെ ജീവിതമുണ്ടാകും. ചെയ്യേണ്ട കടമ ചെയ്യേണ്ടത് എൻറെ ധർമ്മമാണ്, അത് ചെയ്തിട്ട് പോട്ടേ, ഇതിലൊക്കെ ഇടപെടരുത്. നിങ്ങൾക്ക് പറ്റുമെങ്കിൽ നാലുപേരെ സഹായിക്ക്', ബാല വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.




  'നിരവധി പേർക്ക് ഹൃദയ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കൽ, സ്പൈനൽ കോഡ് ശസ്ത്രക്രിയ, വിദ്യാഭ്യാസം, ബ്ലഡ് ബാങ്ക് തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ കുറെ കാര്യങ്ങൾ എനിക്ക് ചെയ്തു നൽകാൻ കഴിഞ്ഞു. പൈസയല്ല സമയമാണ് പ്രധാനം. ഒരാളുടെ യാഥാർഥ അവസ്ഥ, അയാൾ നേരിട്ട കാര്യങ്ങൾ എന്താണെന്നറിയാതെ അയാൾ പറയുന്നതിനെ വിധിക്കരുത്. എന്നെ വെറുക്കൂ, പക്ഷേ ഞാൻ നിങ്ങളെ സ്നേഹിക്കും, എന്നെ അടിച്ചാലും ഞാൻ നിങ്ങളെ സംരക്ഷിക്കും. വലിച്ചെറിഞ്ഞാലും, നിങ്ങളെ പൊതിഞ്ഞുപിടിക്കും. പക്ഷേ നുണ പറയരുത്, സത്യമേ ജയിക്കൂ  

Find Out More:

Related Articles: