മരിച്ചു പോയ സുധി കേട്ടുനിൽക്കുന്നു; സ്റ്റാർമാജിക്കിന്റെ പുതിയ പ്രമോ പ്രേക്ഷകരെ കരയിപ്പിക്കുന്നതാണ്!

Divya John
 മരിച്ചു പോയ സുധി കേട്ടുനിൽക്കുന്നു; സ്റ്റാർമാജിക്കിന്റെ പുതിയ പ്രമോ പ്രേക്ഷകരെ കരയിപ്പിക്കുന്നതാണ്! അപകട നില തരണം ചെയ്തുവെങ്കിലും ബിനു ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. അതിനിടയിൽ സ്റ്റാർ മാജിക്കിന്റെ പുതിയ പ്രമോ വീഡിയോ പുറത്ത് വന്നു. ബിനുവും സുധിയും അവസാനമായി പങ്കെടുത്ത എപ്പിസോഡിൽ മരണത്തിൽ നിന്ന് തിരിച്ചുവന്ന ബാല അതിഥിയായി എത്തുന്ന പ്രമോ ആണ് പുറത്ത് വന്നിരിയ്ക്കുന്നത്. സ്റ്റാർ മാജിക് എന്ന ഷോ ഇനി പ്രേക്ഷകർക്കൊരു ഇമോഷൻ ആണ്. ഷോയിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കൊല്ലം സുധി ഇനി ഇല്ല. ബിനു അടിമാലിയും ഇനി കുറേ ദിവസത്തേക്ക് ഷോയിൽ ഉണ്ടാവില്ല. ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലും ഉള്ള ആ പ്രമോ വീഡിയോ തന്നെ പ്രേക്ഷകർക്ക് വലിയ നൊമ്പരമാണ്. 






മകൻ ഋതുൽ ആദ്യമായി സ്‌കൂളിലേക്ക് പോയ വിശേഷങ്ങൾ ഒക്കെ പറയുന്ന കാഴ്ചകൾ ഉൾകൊള്ളിച്ചുകൊണ്ടായിരുന്നു ആ പ്രമോ വീഡിയോ. സുധി അവസാനമായി പങ്കെടുത്ത ഷോ എന്ന രീതിയിൽ നേരത്തെ ഒരു പ്രമോ വീഡിയോ ചാനൽ പുറത്ത് വിട്ടിരുന്നു.ബാല മരണത്തിൽ നിന്ന് തിരിച്ചുവരുന്ന വിശേഷം പങ്കുവയ്ക്കുന്നതാണ് പുതിയ പ്രമോയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. എന്നാൽ ആ വീഡിയോയിലും പ്രേക്ഷകരുടെ കണ്ണ് പായുന്നത് കൊല്ലം സുധിയിലേക്കാണ് എന്ന് പ്രമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ നിന്നും മനസ്സിലാവും. സുധി ചേട്ടൻ ഇല്ലാതെ, ഇനി ഈ ഷോയിൽ ആർക്കും പഴയത് പോലെ ആത്മാർത്ഥമായി പൊട്ടി ചിരിക്കാൻ കഴിയില്ല എന്നാണ് കമന്റുകൾ. ഈ നിമിഷം പോലും ജീവിതത്തിൽ ഇനി ഉണ്ടാവും എന്ന് കരുതിയതല്ല






. ഇന്റേണൽ ഓർഗൻസ് എല്ലാം സ്‌റ്റോപ് ആയി. നിങ്ങൾ പറഞ്ഞാൽ വെന്റിലേറ്റർ ഓഫ് ചെയ്യാം എന്ന ഘട്ടം ആയിരുന്നു. ആ അവസ്ഥയിൽ മകളുടെ വിളി ജീവിതത്തിന് പുതിയ അർത്ഥം തന്നതിനെ കുറിച്ച് എല്ലാം പ്രമോ വീഡിയോയിൽ ബാല സംസാരിയ്ക്കുന്നുണ്ട്. ഇന്ന് രാത്രി 9 30 ന് ആണ് സുധി അവസാനമായി പങ്കെടുത്ത, ബാല തിരിച്ചുവന്ന സ്റ്റാർ മാജിക് എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. മരണത്തെ മുഖാ മുഖം കണ്ട് തിരിച്ചുവന്ന അനുഭവം ആണ് അതിഥിയായി എത്തുന്ന ബാല ഷോയിൽ പറയുന്നത്. മുൻപ് പല തവണ സ്റ്റാർ മാജിക്കിന്റെ ഷോയിൽ വന്നിട്ടുള്ള ബാലയ്ക്ക് തിരിച്ചുവരവിൽ ഗംഭീര സ്വീകരണമാണ് സുധി അടക്കമുള്ള മത്സരാർത്ഥികൾ നൽകുന്നത്. ബൈക്കിലാണ് ബാല ഫ്‌ളോറിലേക്ക് വരുന്നത്.





ഷോയിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കൊല്ലം സുധി ഇനി ഇല്ല. ബിനു അടിമാലിയും ഇനി കുറേ ദിവസത്തേക്ക് ഷോയിൽ ഉണ്ടാവില്ല. ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലും ഉള്ള ആ പ്രമോ വീഡിയോ തന്നെ പ്രേക്ഷകർക്ക് വലിയ നൊമ്പരമാണ്. മകൻ ഋതുൽ ആദ്യമായി സ്‌കൂളിലേക്ക് പോയ വിശേഷങ്ങൾ ഒക്കെ പറയുന്ന കാഴ്ചകൾ ഉൾകൊള്ളിച്ചുകൊണ്ടായിരുന്നു ആ പ്രമോ വീഡിയോ. സുധി അവസാനമായി പങ്കെടുത്ത ഷോ എന്ന രീതിയിൽ നേരത്തെ ഒരു പ്രമോ വീഡിയോ ചാനൽ പുറത്ത് വിട്ടിരുന്നു.ബാല മരണത്തിൽ നിന്ന് തിരിച്ചുവരുന്ന വിശേഷം പങ്കുവയ്ക്കുന്നതാണ് പുതിയ പ്രമോയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. എന്നാൽ ആ വീഡിയോയിലും പ്രേക്ഷകരുടെ കണ്ണ് പായുന്നത് കൊല്ലം സുധിയിലേക്കാണ് എന്ന് പ്രമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ നിന്നും മനസ്സിലാവും. സുധി ചേട്ടൻ ഇല്ലാതെ, ഇനി ഈ ഷോയിൽ ആർക്കും പഴയത് പോലെ ആത്മാർത്ഥമായി പൊട്ടി ചിരിക്കാൻ കഴിയില്ല എന്നാണ് കമന്റുകൾ.  

Find Out More:

Related Articles: