പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപെട്ടു അന്വേഷണം വേണമെന്ന് സുരേഷ് ഗോപി!

frame പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപെട്ടു അന്വേഷണം വേണമെന്ന് സുരേഷ് ഗോപി!

Divya John
 പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപെട്ടു അന്വേഷണം വേണമെന്ന് സുരേഷ് ഗോപി! വളരെ വേഗത്തിൽ രണ്ടോ, മുന്നോ മാസത്തിനുള്ളളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂരം കലക്കിയ കള്ളമാരെ പിടിക്കാൻ മറ്റൊരു കള്ളനെ ഏൽപ്പിക്കുന്നപോലെയാണ് കാര്യങ്ങൾ. ഇപ്പോൾ അന്വേഷിക്കാൻ തുടങ്ങിയാൽ അടുത്ത പൂരം വരെ കാര്യങ്ങൾ നീണ്ടുപോകരുത്.  തൃശൂർ പൂരം കലക്കിയതിൽ അന്വേഷണം പെട്ടെന്ന് തന്നെ പൂർത്തിയാക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അന്വേഷണം ആരെ ഏൽപ്പിക്കണം എന്ന് ചോദിച്ചാൽ കള്ളന്മാരുടെ കൂട്ടത്തിലെ മികച്ച കള്ളനെ തന്നെ അത് ഏൽപ്പിക്കണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസിന് നേരെ വലിയ രീതിയിൽ പരാതി ഉയർന്നു വന്നിരുന്നു. ഈ സാഹചര്യത്തിൽ ജഡ്ജിയെ കൊണ്ടോ റിട്ടേർഡ് ജസ്റ്റിസിനെ കൊണ്ട് ഈ കേസ് അന്വേഷിക്കുന്നതാണ് നല്ലത്.




 അന്വേഷണം സത്യമുള്ളതായിരിക്കണം, മൂടിവയ്ക്കില്ല എന്നുറപ്പുള്ള അന്വേഷണം വേണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. വേഗത്തിൽ നടപടിയുണ്ടാകണം. പരാതി ഉയർന്ന് വന്നിരിക്കുന്നത് ഒരു കള്ളന് നേരെയാണ്. കോഴിക്കോട് പിഎം വിശ്വകർമ സ്കീം സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ആയിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇത്തരത്തിലൊരു പ്രസ്ഥാവന നടത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും പൂരം കലക്കിയതുമായി ബന്ധപ്പെട്ട് എന്നാണ് മുഖ്യമന്ത്രി ആദ്യം നൽകിയ വിശദീകരണം എന്നാൽ അഞ്ച് മാസം കഴിഞ്ഞിട്ടും അദ്ദേഹം ഒന്നും പറയുന്നില്ല.



 അന്വേഷണം നടത്തും എന്നുള്ളത് ഒരു പ്രഹസരമായി മാറിയിരിക്കുകയാണ്. ന്വേഷണ റിപ്പോർട്ട് പുറത്തുവിടണം എന്ന ആവശ്യം നമ്മൾ മുന്നോട്ടുവെക്കുമ്പോൾ സർക്കാർ അതിന് തയ്യാറാക്കാത്തത് എന്തുകൊണ്ടാണെന്ന് കെ സുധാകരൻ ചോദിച്ചു.
പൂരം കലക്കിയത് അന്വേഷിച്ചാൽ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി കുടുങ്ങും എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. പ്രതിപക്ഷത്തിൻറെ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് വിഡി സതീശൻ കൊച്ചിയിൽ പറഞ്ഞു. അതേസമയം, കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവും വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തി.



സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. പൂരം കലക്കിയവരെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും കേരളത്തിലെ ജനങ്ങളെ പറ്റിച്ചു. എന്നാൽ അതിന്റെ യാഥാത്യം എന്താണ് എന്നുള്ള കാര്യം ഇപ്പോൾ ആണ് പുറത്തുവന്നിരിക്കുന്നത്. പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സർക്കാർ നടത്തുന്ന ഒരു അന്വേഷണത്തിലും ഈ നാട്ടിലെ ജനങ്ഹൾക്ക് വിശ്വാസമില്ലെന്ന് കെ.സുധാകരൻ എംപി പറഞ്ഞു.

Find Out More:

Related Articles: