ദാവൂദിൻ്റെ ഭൂമി രണ്ടുകോടിക്ക് വാങ്ങിയത് എന്തിന്?

Divya John
 ദാവൂദിൻ്റെ ഭൂമി രണ്ടുകോടിക്ക് വാങ്ങിയത് എന്തിന്? സംഖ്യാജ്യോതിഷ പ്രകാരം ഭൂമിയുടെ സർവേ നമ്പരും ലേലത്തുകയും തമ്മിൽ ചില ബന്ധങ്ങളുണ്ടായിരുന്നതിനാലാണ് ഭൂമി ലേലത്തിൽ വാങ്ങിയതെന്ന് അജയ് ശ്രീവാസ്തവ പരഞ്ഞു. രാജ്യത്തെ ഞെട്ടിച്ച മുംബൈ സ്ഫോടനത്തിൻ്റെ ആസുത്രകനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിൻ്റെ മഹാരാഷ്ട്രയിൽ ഭൂമി ലേലത്തിൽ വാങ്ങാനുള്ള കാരണം വെളിപ്പെടുത്തി ശിവസേന മുൻ നേതാവും അഭിഭാഷകനുമായ അജയ് ശ്രീവാസ്തവ.  ചുറ്റുമുള്ള സ്ഥലമെല്ലാം ഞാൻ വാങ്ങി. ഈ ചെറിയ ഭൂമി മാത്രമാണ് അവശേഷിച്ചിരുന്നത്, അതിനാൽ ഈ ഭൂമി ലേലത്തിൽ വാങ്ങാതിരിക്കാനാകില്ലായിരുന്നുവെന്ന് ശ്രീവാസ്തവ എൻഡിടിവിയോട് പറഞ്ഞു. ഈ ഭൂമിയിൽ സ്കൂൾ ആരംഭിക്കാനാണ് തീരുമാനം.




സനാതന ഹിന്ദുവയായ താൻ പണ്ഡിറ്റ്ജി പാരമ്പര്യമാണ് പിന്തുടരുന്നത്. 2020ലെ ലേലത്തിൽ പിടിച്ചെടുത്ത ബംഗ്ലാവിൽ ഒരു സ്കൂൾ ആരംഭിക്കാനുള്ള പ്രവൃത്തികൾ തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദാവൂദിൻ്റെ സ്വത്തുക്കൾ ലേലത്തിൽ വാങ്ങാൻ എല്ലാവരും മടിച്ചുനിന്ന 2001ൽ ലേലത്തിൽ താൻ പങ്കെടുത്തിരുന്നു. ജനങ്ങൾക്ക് ദാവൂദിനോടുള്ള ഭയം മാറാനായിരുന്നു അന്ന് ലേലത്തിൽ പങ്കെടുത്തത്. പിന്നീട് നിരവധിയാളുകൾ ലേലം നടപടികളിൽ പങ്കെടുക്കുകയും ചെയ്തുവെന്ന് ശ്രീവാസ്തവ പറഞ്ഞു. നേരത്തെ ദാവൂദ് ഇബ്രാഹിമിൻ്റെ കുട്ടിക്കാലത്തെ വീട് ഉൾപ്പെടെയുള്ള മൂന്ന് വസ്തുവകകൾ ശ്രീവാസ്തവ വാങ്ങിയിരുന്നു. കേന്ദ്ര സർക്കാരിൻ്റെ നിർദേശ പ്രകാരമാണ് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കളുടെ ലേലം നടപടികൾ പുരോഗമിക്കുന്നത്.



വിദേശനണയ വിനിമയ ചട്ടങ്ങൾ ലംഘിക്കുന്നവർക്കും കള്ളക്കടത്തുകാർക്കും എതിരെയുള്ള നിയമപ്രകാരമാണ് ലേലം നടപടികൾ നടത്തുന്നത്. ദാവൂദിൻ്റെ ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കൾ ലേലത്തിൽ വാങ്ങിയെങ്കിലും ശ്രീവാസ്തവ കോടതി നടപടികൾ നേരിടുന്നുണ്ട്. 2011ൽ മുംബൈ കോടതിയുടെ ഭാഗത്തുനിന്നും അനുകൂല വിധിയുണ്ടായെങ്കിലും നിയമപ്രശ്നം തുടരുകയാണ്. കോടതി ഉത്തരവ് ചോദ്യം ചെയ്ത് ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മക്കൾ നിയമനടപടികൾ സ്വീകരിച്ചതാണ് ഇതിനുകാരണം. 



ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള നാല് സ്വത്തുക്കൾ ലേലത്തിൽ വാങ്ങിയത് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ അജയ് ശ്രീവാസ്തവയാണ്. വെറും 15,440 രൂപ കരുതൽ വിലയുള്ള ഏറ്റവും ചെറിയ ഭൂമി അജയ് ശ്രീവാസ്തവ രണ്ട് കോടി രൂപയ്ക്കാണ് ശ്രീവാസ്തവ ലേലത്തിൽ വാങ്ങിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 19 ലക്ഷം രൂപയിൽ തുടങ്ങിയ ലേലമാണ് രണ്ട് കോടിയെന്ന തുകയിലെത്തിയത്. ജനുവരി അഞ്ചിനാണ് ലേലം നടപടികൾ നടന്നത്. ദക്ഷിണ മുംബൈയിലെ ആയക്കാർ ഭവനിലാണ് ലേലം നടന്നത്.

Find Out More:

Related Articles: