പ്രശസ്ത ജ്യോത്സ്യന്റെ പ്രവചനം സത്യമാകുമോ? പവൻ കല്യാണിന്റെ നാലാമത്തെ വിവാഹം ചർച്ചയാകുന്നു!

Divya John
 പ്രശസ്ത ജ്യോത്സ്യന്റെ പ്രവചനം സത്യമാകുമോ? പവൻ കല്യാണിന്റെ നാലാമത്തെ വിവാഹം ചർച്ചയാകുന്നു! മെഗാസ്റ്റാർ ചിരഞ്ജീവിയുടെ സഹോദരൻ ആയ പവർ സ്റ്റാർ എന്നാണ് റാം പവൻ കല്യാൺ. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം, ചിരഞ്ജീവി ആരംഭിച്ച പ്രജാരാജ്യം എന്ന രാഷ്ട്രീയ കക്ഷിയുടെ യുവജനവിഭാഗം നേതാവായാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2014 ൽ ജനസേന എന്ന പേരിൽ സ്വന്തം രാഷ്ട്രീയ കക്ഷിയും അദ്ദേഹം ആരംഭിച്ചു. എന്നിരുന്നാലും സിനിമാ-രാഷ്ട്രീയ മേഖലകളിൽ തിളങ്ങി നിൽക്കുമ്പോഴും, സ്വകാര്യ ജീവിതത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള താരമാണ് പവൻ കല്യാൺ. ഇതുവരെ മൂന്നു വിവാഹങ്ങൾ കഴിച്ച താരം, മൂന്നാമത്തെ ഭാര്യയുമായി പിരിഞ്ഞ വാർത്തകൾ; കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. 





    1996 ൽ സിനിമാ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിച്ച പവൻ, 1997 ലാണ് ആദ്യഭാര്യ നന്ദിനിയെ വിവാഹം കഴിക്കുന്നത്. 2001 ൽ ബദ്രി എന്ന ചിത്രത്തിലെ നായികയായി, തന്നോടൊപ്പം അഭിനയിച്ച രേണു ദേശായി എന്ന നടിയോടൊപ്പം ലിവിങ് റിലേഷൻ ആരംഭിച്ച താരത്തിനെതിരെ ആദ്യഭാര്യ 2007 ൽ ബിഗാമി കേസ് ഫയൽ ചെയ്തതും വാർത്തകളിൽ നിറഞ്ഞിരുന്നു. 2009 ൽ രേണു ദേശായിയെ ഔദ്യോഗിമായി വിവാഹം ചെയ്‌തെങ്കിലും, 2012 ൽ ദമ്പതികൾ വേർപിരിഞ്ഞു. 2011 ൽ ടീൻ മാർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത്, റഷ്യയിൽ വെച്ച് പരിചയപ്പെട്ട തദ്ദേശവാസിയായ അന്നയെ; 2013 ലാണ് പവൻ വിവാഹം ചെയ്തത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ ഇരുവരും 2023 ൽ വിവാഹമോചിതരായി. 






  അന്നയുടെ കോടികളുടെ ആസ്തി കണ്ടാണ് അവരെ വിവാഹം കഴിച്ചതെന്നും പ്രചാരണം നടന്നിരുന്നു. എന്നാലിപ്പോൾ പവൻ കല്യാണിന്റെ നാലാമത്തെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും, വിവാദങ്ങളും മുൻപേ തന്നെ പ്രചരിച്ചിരുന്നു. YCP യുടെ അമ്പാടി റാവു എന്ന നേതാവ്, കഴിഞ്ഞ വർഷം; പവൻ കല്യാണിന്റെ നാലാമത്തെ വിവാഹം താൻ നടത്തിക്കൊടുക്കും എന്ന പരാമർശവുമായി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പവൻ കല്യാൺ നാലാമത് വിവാഹം ചെയ്യുമെന്ന്, പ്രശസ്ത ജ്യോത്സ്യൻ വേണു സ്വാമി കുറച്ചു നാളുകൾക്ക് മുൻപ് പ്രവചനം നടത്തുകയും ചെയ്തിരുന്നു.





സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം, ചിരഞ്ജീവി ആരംഭിച്ച പ്രജാരാജ്യം എന്ന രാഷ്ട്രീയ കക്ഷിയുടെ യുവജനവിഭാഗം നേതാവായാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2014 ൽ ജനസേന എന്ന പേരിൽ സ്വന്തം രാഷ്ട്രീയ കക്ഷിയും അദ്ദേഹം ആരംഭിച്ചു. എന്നിരുന്നാലും സിനിമാ-രാഷ്ട്രീയ മേഖലകളിൽ തിളങ്ങി നിൽക്കുമ്പോഴും, സ്വകാര്യ ജീവിതത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള താരമാണ് പവൻ കല്യാൺ. ഇതുവരെ മൂന്നു വിവാഹങ്ങൾ കഴിച്ച താരം, മൂന്നാമത്തെ ഭാര്യയുമായി പിരിഞ്ഞ വാർത്തകൾ; കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. 1996 ൽ സിനിമാ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിച്ച പവൻ, 1997 ലാണ് ആദ്യഭാര്യ നന്ദിനിയെ വിവാഹം കഴിക്കുന്നത്. 2001 ൽ ബദ്രി എന്ന ചിത്രത്തിലെ നായികയായി, തന്നോടൊപ്പം അഭിനയിച്ച രേണു ദേശായി എന്ന നടിയോടൊപ്പം ലിവിങ് റിലേഷൻ ആരംഭിച്ച താരത്തിനെതിരെ ആദ്യഭാര്യ 2007 ൽ ബിഗാമി കേസ് ഫയൽ ചെയ്തതും വാർത്തകളിൽ നിറഞ്ഞിരുന്നു. 

Find Out More:

Related Articles: