ഇളയദളപതി വിജയ് ഷക്കീലയെ വിളിക്കുന്ന ചെല്ലാ പേര് വെളിപ്പെടുത്തി താരം!

Divya John
 ഇളയദളപതി വിജയ് ഷക്കീലയെ വിളിക്കുന്ന ചെല്ലാ പേര് വെളിപ്പെടുത്തി താരം! വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതൊന്നും അല്ല, അതോടെ അഭിനയം നിർത്തുന്നതാണ് ആരാധകർക്ക് സഹിക്കാൻ പറ്റാത്തത്. അതിനിടയിൽ പലരും വിജയ്ക്ക് ഒപ്പമുള്ള അനുഭവങ്ങളൊക്കെ പങ്കുവയ്ക്കുന്നുണ്ട്.
 വിജയ് യുടെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും വലിയ ചർച്ചാ വിഷമായിരുന്നു.ചിത്രീകരണത്തിനിടയിൽ ഷോട്ട് കഴിഞ്ഞാൽ വിജയ് പെട്ടന് സയലന്റാവും. പക്ഷെ തന്റെ ഷോട്ട് കഴിഞ്ഞ് കാരവാനിൽ പോയിരിക്കുന്ന ശീലമൊന്നും ദളപതിയ്ക്ക് ഇല്ലത്രെ. അദ്ദേഹം സെറ്റിലിരുന്ന് മറ്റ് താരങ്ങളുടെ അഭിനയം നിരീക്ഷിക്കുകയും, അതിൽ നിന്നൊക്കെ പലതും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യു.




വിജയ്‌ക്കൊപ്പമുള്ള അഭിനായനുഭവം വെളിപ്പെടുത്തി എത്തിയിരിക്കുകയാണിപ്പോൾ ഷക്കീല. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. പണ്ട് കൂടെ അഭിനയിച്ചവരെല്ലാം ഇപ്പോൾ വിജയ് യെ സർ എന്നാണ് വിളിക്കുന്നത്. പക്ഷെ എനിക്കിപ്പോഴും ആ വിളി മാറ്റാൻ കഴിഞ്ഞിട്ടില്ല. അതിലും വളരെ അധികം ക്ലോസായി ഞങ്ങൾ സംസാരിച്ച് പഴകിയിരുന്നു. വിജയ് യുടെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും വലിയ ചർച്ചാ വിഷമായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതൊന്നും അല്ല, അതോടെ അഭിനയം നിർത്തുന്നതാണ് ആരാധകർക്ക് സഹിക്കാൻ പറ്റാത്തത്. അതിനിടയിൽ പലരും വിജയ്ക്ക് ഒപ്പമുള്ള അനുഭവങ്ങളൊക്കെ പങ്കുവയ്ക്കുന്നുണ്ട്.



എല്ലാവരും പറയുന്നത്, അധികം സംസാരിക്കാത്ത, വളരെ ഷൈ ആയിട്ടുള്ള നടനാണ് വിജയ് എന്നാണ്. എന്നാൽ അടുത്ത് പരിചയമുള്ളവർക്ക് അറിയാം, തനിക്ക് കംഫർട്ട് ആയിട്ടുള്ള ഇടത്ത് ഒരുപാട് സംസാരിക്കുകയും, ചിരിക്കുകയും കിക്കുകയുമൊക്കെ ചെയ്യുന്ന ആളാണ് വിജയ് എന്ന്. അഴകിയ തമിഴ് മകൻ എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോൾ, ഞാൻ സംവിധാകനോട് ആദ്യം പറഞ്ഞത്, എനിക്ക് വിജയ്‌ക്കൊപ്പം കോമ്പിനേഷൻസ് ഒന്നും വയ്ക്കരുത് എന്നാണ്. അങ്ങനെയുണ്ടെങ്കിൽ ഞാൻ വരില്ല എന്നും പറഞ്ഞിരുന്നു. അതിന് കാരണം, ഒരു കാലത്ത് ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അദ്ദേഹം മാറി, എന്റെ സാഹചര്യങ്ങളും മാറി. അദ്ദേഹം കൂടുതൽ ആരോടും സംസാരിക്കില്ല എന്ന് എല്ലാവരും പറയുന്നു. അപ്പോൾ സെറ്റിൽ ഒരുമിച്ചുണ്ടായിട്ടും സംസാരിച്ചില്ലെങ്കിൽ എനിക്കത് വിഷമമാവും. അതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കില്ല എന്ന് പറഞ്ഞത്.



പക്ഷെ സെറ്റിലെത്തി, ആദ്യത്തെ ഷോട്ട് തന്നെ വിജയ്‌ക്കൊപ്പമായിരുന്നു. അദ്ദേഹം സെറ്റിൽ എത്തിയപ്പോൾ മുതൽ എനിക്ക് ഭയങ്കര ടെൻഷനായിരുന്നു. എങ്ങനെ പ്രതികരിക്കും എന്നൊന്നും അറിയില്ല, അറിയാമോ, ഓർമയുണ്ടോ എന്നും അറിയില്ല. എന്നാൽ അദ്ദേഹം എന്നെ ദൂരെ നിന്ന് കണ്ടതും, 'ഹായ് ഷക്കീ്' എന്ന് പറഞ്ഞു വിളിച്ചു. അന്ന് സുഹൃത്തുക്കളായിരുന്ന കാലത്ത് വിളിക്കുന്ന പേരാണ് ഷക്കീ എന്നത്. ഇന്നും അദ്ദേഹം അതോർത്ത് വിളിച്ചതിൽ എനിക്ക് അതിശയം തോന്നി. പെട്ടന്ന് ഞാൻ സ്റ്റക്കായി. സെറ്റിൽ എല്ലാവരും തിരിഞ്ഞു നോക്കി. അടുത്ത് വന്നാണ് അത് പറഞ്ഞിരുന്നത് എങ്കിൽ പോലും അത്രയും ഷോക്ക് ഉണ്ടാകുമായിരുന്നില്ല- ഷക്കീല പറഞ്ഞു. വിജയ്‌ക്കൊപ്പം എന്റെ സഹോദരി ഡാൻസൊക്കെ ചെയ്തിട്ടുണ്ട്. ഞാൻ വിജയ്, റാം, സഞ്ജീവ്, ശ്രീനാഥ് തുടങ്ങിവരൊക്കെ നല്ല സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് പെട്ടന്ന് എനിക്കിപ്പോൾ വിജയ് യെ കാണുമ്പോൾ സർ എന്ന് വിളിക്കാൻ പറ്റുന്നില്ല. പക്ഷെ പിന്നീട് കുറേക്കാലം ബന്ധമൊന്നും ഇല്ലായിരുന്നു. വിളിക്കാറോ കാണാറോ ഒന്നും ഉണ്ടായിരുന്നില്ല.

Find Out More:

Related Articles: