ഭര്‍ത്താവിന്റെ മദ്യപാനത്തെക്കുറിച്ചുള്ള സുമ ജയറാമിന്റെ തുറന്നുപറച്ചില്‍;മനസിലെ വേദനയാണ് ഞാന്‍ പറഞ്ഞതെന്ന് താരം!

Divya John
 ഭർത്താവിന്റെ മദ്യപാനത്തെക്കുറിച്ചുള്ള സുമ ജയറാമിന്റെ തുറന്നുപറച്ചിൽ; മനസിലെ വേദനയാണ് ഞാൻ പറഞ്ഞതെന്ന് താരം! മക്കളും ഞാനും ആ ശീലം കാരണം ശരിക്കും ബുദ്ധിമുട്ടുന്നുണ്ട്. അത്രയേറെ വിഷമങ്ങൾ സഹിച്ചാണ് ഇപ്പോൾ കഴിയുന്നത്. പറ്റാതെ വന്നാൽ വേർപിരിയലിനെക്കുറിച്ച് ചിന്തിക്കുമെന്നും അവർ പറഞ്ഞിരുന്നു. അഭിമുഖം വൈറലായതോടെയായിരുന്നു യൂട്യൂബ് ചാനലിലൂടെ ഇതേക്കുറിച്ച് പ്രതികരിച്ചത്. മദ്യപിക്കുന്ന ആളോട് എപ്പോഴും വിളിച്ച് എന്റെ കുറ്റങ്ങൾ പറയുന്ന സ്ഥിതിയാണ്. അത് കാരണം ഞങ്ങൾക്കിടയിൽ പൊട്ടിത്തെറിയാണ്. ഇതെന്താണ് എപ്പോഴും ഇങ്ങനെ പറയുന്നതെന്ന് കൂടെയുള്ളവർ വരെ ചോദിച്ചിട്ടുണ്ടെന്നും സുമ ജയറാം പറയുന്നു.ഭർത്താവിന്റെ മദ്യപാനത്തെക്കുറിച്ചുള്ള സുമ ജയറാമിന്റെ തുറന്നുപറച്ചിൽ ചർച്ചയായിരുന്നു. കുടിക്കുന്നവരോട് കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം. എന്നെക്കുറിച്ച് നെഗറ്റീവ് ഇങ്ങനെ പറഞ്ഞോണ്ടിരുന്നാൽ അത് കേട്ടിരുന്നിട്ട് പിന്നെ പൊട്ടിത്തെറിയാവും. രാവിലെ മുതൽ കുടി തുടങ്ങും അദ്ദേഹം.







    അതിനിടയിലാണ് ഇങ്ങനെ വിളിച്ച് എന്റെ കുറ്റം പറയുന്നത്. ഞാൻ സൈലന്റായിട്ട് ഇരിക്കാൻ തീരുമാനിച്ചതാണ്. ഇങ്ങനെ പറഞ്ഞുവെന്ന് ഒരു പ്രാവശ്യം വിളിച്ച് പറഞ്ഞാൽ തീരുന്നതല്ലേ. ഡെയ്‌ലി ഇത് തന്നെ ഇങ്ങനെ വിളിച്ച് പറയണോ, മൂന്നാഴ്ചയായി സെയിം കാര്യങ്ങൾ തന്നെ പറയുകയാണ്. എന്റെ ഭർത്താവിനെ മോശക്കാരനാക്കാൻ വേണ്ടിയല്ല ഞാൻ പറഞ്ഞത്. മദ്യപാനം നിർത്തിയാൽ അദ്ദേഹത്തിന്റെ ശരീരവും മനസും ഓക്കെയാവും. പറയുന്ന കാര്യങ്ങൾക്കൊരു വ്യക്തത വരും, ബിസിനസിൽ കൂടുതലായി ശ്രദ്ധിക്കാൻ പറ്റും. കുടുംബത്തെ താഴ്ത്തിക്കെട്ടാനല്ല ഞാൻ ഉദ്ദേശിച്ചത്. എന്റെ മക്കളും ആ ഫാമിലിയിലെയാണ്. ഞാൻ എന്തൊക്കെ ഫെയ്‌സ് ചെയ്തിട്ടുണ്ട് എന്നതാണ് പറഞ്ഞത്. സത്യമായിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞത്. മനസിൽ അത്രയും വേദനയാണ്.മദ്യം നമ്മളെ വിഴുങ്ങി, നമ്മളെ ബോധം കളഞ്ഞ്, നമ്മൾ സംസാരിക്കുന്ന രീതി എന്താണെന്ന് മനസിലാക്കാതെ ഉള്ള ഒരു വ്യക്തിയുടെ ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടാണ് ഞാൻ പറഞ്ഞത്.







   ഹസ്ബൻഡിന്റെ ഫാമിലിയുടെ പേര് എടുത്ത് പറഞ്ഞത് അവർക്ക് ബുദ്ധിമുട്ടായെന്ന് ഫാമിലിയിലെ ഒരു ചേട്ടൻ പറഞ്ഞിരുന്നു. ഫാമിലിയിൽ എല്ലാവരോടും നന്നായി സംസാരിക്കുന്ന ആളാണ് ഞാൻ. ആരെക്കുറിച്ചും മോശം പറഞ്ഞ് നടക്കുന്ന ആളല്ല ഞാൻ. എൻരെ മനസിലെ വേദനകളാണ് ഞാൻ പറഞ്ഞത്. കല്യാണം കഴിഞ്ഞ സമയം മുതലുള്ള കാര്യങ്ങൾ ഭർതൃപിതാവിന്റെ സഹോദരനോടും അദ്ദേഹത്തിന്റെ ഭാര്യയോടും ഞാൻ പറയാറുണ്ട്. ആരോടെങ്കിലും എല്ലാം പറയണ്ടേ, അതിന് വേണ്ടിയാണ്.എന്റെ ഇന്റർവ്യൂ കാരണം കുറേപേർക്ക് ബുദ്ധിമുട്ടുണ്ടായെന്ന് മനസിലാക്കുന്നു. അതിൽ ക്ഷമ ചോദിക്കുന്നു. മന:പൂർവ്വമായി പറഞ്ഞതല്ല, ഏതോ ഒരു ചോദ്യം വന്നപ്പോൾ എന്റെ മനസിൽ തോന്നിയത് മദ്യപാനത്തെക്കുറിച്ചുള്ള കാര്യമാണ്.






   ഇപ്പോഴെന്നല്ല, എപ്പോഴും അതേക്കുറിച്ച് പറയാൻ ഞാൻ ഓക്കെയാണ്. മദ്യപിക്കുന്ന ഒരു വ്യക്തിയുടെ കൂടെ ജീവിക്കുന്ന ആളുകൾക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. ആ അവസ്ഥയിലൂടെ കടന്നുപോവുന്നവര്ർക്ക് അറിയാം. മദ്യപിക്കരുതെന്ന് പറയുന്നില്ല. അത്യാവശ്യം എന്റർടൈൻ ചെയ്യാം. വൈഫുമായി സന്തോഷിച്ച് മദ്യപിക്കുന്ന എത്രയോ ഫാമിലിയുണ്ട്. അങ്ങനെയൊക്കെ ചെയ്ത് സന്തോഷിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. ഒന്നാം തീയതി കുടുംബ യോഗമുണ്ടായിരുന്നു. അതിൽ എന്നെക്കുറിച്ച് വളരെ മോശം പറഞ്ഞു. കുടിക്കുന്ന ആളോട് അമ്മ ഇങ്ങനെ പറയുമ്പോൾ ഒരുപാട് പ്രശ്‌നങ്ങളുണ്ടാവും. ഞാൻ അഭിനയിക്കാൻ പോവുന്നു എന്ന് പറഞ്ഞതിനെക്കുറിച്ച്, അതിന് വേണ്ടിയാണ് മോനെക്കുറിച്ച് ഇങ്ങനെ പറഞ്ഞതെന്നാണ് അമ്മ മോനോട് പറഞ്ഞത്. ഏത് ഡോക്ടറാണെന്നും, ആശുപത്രി ഏതാണെന്നുമൊക്കെ പറയാൻ എനിക്കറിയാം, അതിലേക്കൊന്നും പോവണ്ടെന്ന് വെച്ചതാണ്.





   എനിക്ക് വന്ന ബുദ്ധിമുട്ടുകൾ, എന്റെ വേദന അതാണ് ഞാൻ പറയുന്നത്. കുടുംബത്തിലെല്ലാവരും അത് മനസിലാക്കുക.ഞാൻ വേണമെങ്കിൽ സംസാരിക്കാം എന്ന് എന്നെ വിളിച്ച ചേട്ടൻ പറഞ്ഞിരുന്നു. പരിഹാരം ചെയ്യാനുള്ള ഒരു കാര്യവും ഇവിടെയില്ല. ഒരു ടേബിളിന് ചുറ്റും ഇരുന്ന് എല്ലാവരും സംസാരിച്ചാൽ തീരുന്ന കാര്യമേയുള്ളൂ കുടുംബത്തിൽ. ഒന്നിന് മുകളിൽ ഒന്നായി ഒരു കുടുംബം നമ്മളെ അവഗണിക്കുമ്പോൾ അതിൽ നിന്നും മാറുന്നതാണ് നല്ലത്. ഈ വീഡിയോ എടുക്കുന്നതും ഇടുന്നതും എന്റെ ആവശ്യത്തിന് വേണ്ടിയാണ്. നാളെ എന്റെ മക്കളും ഇതിലൂടെ കാര്യങ്ങൾ മനസിലാക്കണം. ഉള്ള കാര്യം സത്യമായിട്ട് തന്നെയാണ് ഞാൻ പറയുന്നത്. താൽപര്യമുണ്ടെങ്കിൽ ഈ വീഡിയോ മുഴുവനായും കാണുക എന്നുമായിരുന്നു സുമ ജയറാം പറഞ്ഞത്.

Find Out More:

Related Articles: