അഹാന കൃഷ്ണയുടെ ബ്രൈഡ് റ്റു ബി ചിത്രങ്ങൾ: ഇത്ര പെട്ടെന്ന് കല്യാണമായോ എന്ന് ആരാധകരും! ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട അഹാനയ്ക്ക് നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. പ്രമേയത്തിലും അഭിനയത്തിലും ഏറെ പുതുമകളുള്ള സിനിമകളാണ് അഹാനയുടെ ലിസ്റ്റിലുള്ളത്. വ്യത്യസ്തമായ ഫോട്ടോഷൂട്ട് പങ്കിട്ടും താരപുത്രി എത്താറുണ്ട്. ബ്രൈഡ് റ്റുബി ലുക്കിലുള്ള അഹാനയുടെ ചിത്രങ്ങൾ ചർച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോൾ. അഭിനേത്രിയും വ്‌ളോഗറുമായ അഹാന സോഷ്യൽമീഡിയയിൽ സജീവമാണ്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായാണ് അഹാന അരങ്ങേറിയത്. അഹാനയുടെ ഇളയ അനിയത്തിയായ ഹൻസികയായിരുന്നു ആദ്യം കമന്റുമായെത്തിയത്. ഭാഗ്യം, അപ്പോൾ നമ്മൾ മാത്രമല്ല ഹൻസുവും അറിഞ്ഞിട്ടില്ല. അപ്പോൾ ഇത് പറ്റിക്കൽസ് തന്നെ. രാവിലെ വരെ കുഴപ്പമില്ലായിരുന്നു, പെട്ടെന്നായിരുന്നു.
അഹാന കൃഷ്ണ വിവാഹിതയാവുന്നു. വരൻ ആരാണെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും, അതായിരിക്കും ഇനി യൂട്യൂബ് ചാനലുകളിലൂടെ പ്രചരിക്കുന്നത്. തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് ബ്രൈഡ് റ്റു ബി ചടങ്ങ് നടത്താറുള്ളത്. നീല ഗൗണിൽ അതീവ സുന്ദരിയായി ബ്രൈഡ് റ്റു ബി ബാനറും അണിഞ്ഞുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. ജീവിതത്തിലെ പുതിയൊരു തുടക്കമാണ് ഇതെന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങൾ പങ്കിട്ടത്. ബ്രൈഡ് റ്റുബി, ഫസ്റ്റ് ലുക്ക്, വെഡ്ഡിംഗ് ഫോട്ടോഗ്രഫി തുടങ്ങിയ ഹാഷ് ടാഗുകളും ഉപയോഗിച്ചിരുന്നു. ഈ പോസ്റ്റ് കൃത്യമായി വായിച്ചാൽ മനസിലാവുമല്ലോ, ഇത് പരസ്യമാണെന്ന്. ഒരു കൺഗ്രാറ്റ്‌സ് പറഞ്ഞാൽ പ്രശ്‌നമാവുമോയെന്നായിരുന്നു ഒരാൾ ചോദിച്ചത്.
കൺഗ്രാറ്റ്‌സ് പറഞ്ഞവർക്ക് മറുപടിയുമായി അഹാനയും എത്തിയിരുന്നു. ആദ്യമൊന്ന് ഞെട്ടി, പിന്നെയാണ് വിശദമായി വായിച്ചതെന്നുള്ള കമന്റുകളും ചിത്രങ്ങൾക്ക് താഴെയുണ്ട്. ഇത്ര വയസിനുള്ളിൽ വിവാഹം നടന്നിരിക്കണമെന്ന തരത്തിലുള്ള നിബന്ധനകളൊന്നും വീട്ടിൽ ഇല്ല. വിവാഹ കാര്യത്തിലൊക്കെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അഭിനയം എന്റെ ജോലിയാണ്. പറ്റാവുന്നിടത്തോളം കാലം അത് ചെയ്യണമെന്നാണ് ആഗ്രഹം. സംഭവിക്കേണ്ട സമയത്ത് കല്യാണവും നടക്കും. വിവാഹത്തെക്കുറിച്ചൊന്നും ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ലെന്നുമായിരുന്നു അഹാന മുൻപൊരു അഭിമുഖത്തിൽ പറഞ്ഞത്.
ജനുവിനായിരിക്കണം. അഭിപ്രായങ്ങൾ കൃത്യമായി തുറന്ന് പറയണം. ഒരു കാര്യം ഇഷ്ടമായില്ലെങ്കിൽ അത് അതേപോലെ പറയുന്ന പ്രകൃതമാണ് എന്റേത്. ചെയ്യുന്ന ജോലിയെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയണം. ഇതൊക്കെയാണ് ഭാവിവരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ പ്രധാനം. വിവാഹശേഷം ജോലി ചെയ്യാതെ വീട്ടിൽ വെറുതെ ഇരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അഹാന വ്യക്തമാക്കിയിരുന്നു.