'അസുരൻ' തെലുങ്ക് റീമേക്കിൽ വെങ്കടേഷും പ്രിയാമണിയും!

Divya John
'അസുരൻ' തെലുങ്ക് റീമേക്കിൽ വെങ്കടേഷും പ്രിയാമണിയും! ശിവസാമി എന്ന കഥാപാത്രമായുള്ള സിനിമയിലെ പ്രകടനത്തിന് ധനുഷിന് മികച്ച നടനുള്ള ദേശിയ പുരസ്കാരവും ലഭിച്ചിരുന്നു. ഇപ്പോഴിതാ അസുരൻറെ തെലുങ്ക് റീമേക്ക് ‘നരപ്പ’യുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ധനുഷും മഞ്ജു വാര്യരുമായിരുന്നു അസുരനിൽ പ്രധാന വേഷത്തിലെത്തിയിരുന്നതെങ്കിൽ 'നരപ്പ'യിൽ വെങ്കിടേഷും പ്രിയാമണിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. 2019ൽ പുറത്തിറങ്ങി വലിയ വിജയം നേടുകയും ചർച്ചയാകുകയും ചെയ്ത സിനിമയാണ് ധനുഷ് - വെട്രിമാരൻ ചിത്രം 'അസുരൻ'. മഞ്ജുവാര്യർ അവതരിപ്പിച്ച പച്ചൈയമ്മാൾ എന്ന കഥാപാത്രമായി പ്രിയാമണിയെത്തുന്നു. സുന്ദരമ്മ എന്നാണ് നരപ്പയിൽ പ്രിയാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്.





   റാവു രമേശ്, നാസർ, കാർത്തിക് രത്നം, അമ്മു അഭിരാമി, രാജീവ് കനകാല തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്. ചിത്രം ജൂലായ് ഇരുപതിന്‌ ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്യുന്നത്. വെങ്കടേഷ് നായകനായെത്തുന്ന ചിത്രം ശ്രീകാന്ത് അഡലയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്കിൽ നരപ്പ എന്ന പേരിൽ ചിത്രം വരുമ്പോൾ ഡി സുരേഷ് ബാബു, കലൈപ്പുള്ളി എസ് താണു എന്നിവരാണ് നിർമ്മാതാക്കൾ. ധനുഷ് അവിസ്മരണീയമായ വേഷം വെങ്കടേഷ് അവതരിപ്പിക്കുന്നതിനാൽ ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ ഇരുവരുടേയും ആരാധകർ ഇരുവേഷങ്ങളും താരതമ്യം ചെയ്ത് സോഷ്യൽമീഡിയയിൽ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. പൊല്ലാതവൻ, ആടുകളം, വട ചെന്നൈ തുടങ്ങിയ സിനിമകൾക്ക് ശേഷം വെട്രിമാരൻ കഥയെഴുതി ഒരുക്കിയ ചിത്രമായിരുന്നു അസുരൻ.





   ധനുഷ് നായകനായ, വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക നിരൂപക പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. നരപ്പ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രിയ മണിയും വെങ്കടേഷുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിൽ മഞ്ജുവാര്യർ അനശ്വരമാക്കിയ പച്ചൈയമ്മാൾ തെലുങ്കിലേക്കെത്തുമ്പോൾ അത് സുന്ദരമ്മയാണ്. ചിത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിട്ടുണ്ട്. മലയാളത്തിൻ്റെ ലോഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന പ്രിയ നടി മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രമായിരുന്നു അസുരൻ.




   ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് അഡ്ഡലയാണ്. സുരേഷ് പ്രൊഡക്ഷൻസും കലൈപുലി എസ് തനു വി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് തമിവ് പതിപ്പായ അസുരൻ. അതിവേഗം നൂറുകോടി ക്ലബ്ബിൽ സ്ഥാനമുറപ്പാക്കിയ ചിത്രമെന്ന പ്രത്യേകതയും അസുരനുണ്ട്. ചിത്രത്തിലെ മഞ്ജു വാര്യരുടെ കഥാപാത്രം ഏറെ പ്രശംസകൾക്ക് പാത്രമായിരുന്നു.

Find Out More:

Related Articles: