കോടികളുടെ കടം: അതിൽ നിന്ന് കരയറിയതിനെ കുറിച്ച് നീലിമ പറയുന്നതിങ്ങനെ!

Divya John
 കോടികളുടെ കടം: അതിൽ നിന്ന് കരയറിയതിനെ കുറിച്ച് നീലിമ പറയുന്നതിങ്ങനെ! സിനിമ സീരിയലുകളിൽ സജീവമായി നിൽക്കുന്ന നടിയാണ് നീലിമ. എന്നാൽ കഴിവും സൗന്ദര്യവും ഉണ്ടായിട്ടും നീലിമയ്ക്ക് മുൻനിര നായികാ നിരയിലേക്ക് എത്താൻ സാധിച്ചില്ല. അതിന് കാരണം താൻ തന്നെയാണ് എന്ന് നീലിമ റാണി പറയുന്നു. താനൊരു നായിക നടിയാവാത്തതിന്റെ കാരണത്തെ കുറിച്ചും തന്റെെ ദാമ്പത്യ ജീവിതത്തെ കുറിച്ചും ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയെ കുറിച്ചും എല്ലാം നീലിമ സംസാരിച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. നായിക റോളുകൾ ഒരിക്കലും എന്നെ മോഹിപ്പിട്ടില്ല. നല്ല റോളുകൾ എന്നതിനപ്പുരം നായികയായി നിൽക്കുന്നത് ഞാൻ സ്വപ്‌നം കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അതിന് വേണ്ടി ശ്രമിച്ചിട്ടില്ല. നിരാശയും ഇല്ല. തിരിഞ്ഞു നോക്കുമ്പോൾ എന്റെ കരിയറിലും ജീവിതത്തിലും ഹാപ്പി ആയിരിക്കണം എന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇതുവരെ അങ്ങിനെ നോക്കുമ്പോൾ ഞാൻ വളരെ സംതൃപ്തയാണ്. 21 വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്.   പലർക്കും അത് തെറ്റായി തോന്നാം. പക്ഷെ എനിക്ക് അത് വലിയ നഷ്ടമായി തോന്നുന്നില്ല, മറിച്ച് നേട്ടമാണ്. എന്റെ തീരുമാനങ്ങൾ എല്ലാം ഇതുവരെ ശരിയായിരുന്നു. വിവാഹം കഴിച്ചതുകൊണ്ട് അല്ല നായികാ വേഷങ്ങൾ നഷ്ടപ്പെട്ടത്. അതിന് മുൻപും ഞാൻ നായികാ റോളുകൾ ചെയ്തിട്ടില്ല. വിവാഹ ശേഷവും അഭിനയത്തിൽ സജീവമായി തന്നെ നിൽക്കാൻ സാധിച്ചു. കാരണം എന്റെ ഭർത്താവ് ഒരു സംവിധായകനാണ്. അദ്ദേഹം തരുന്ന സപ്പോർട്ട് എത്രത്തോളമാണെന്ന് പറയാൻ സാധിക്കില്ല. 21 വയസ്സിലാണ് താൻ 31 വയസ്സുള്ള ആളെ വിവാഹം ചെയ്തത് എന്ന് നീലിമ പല അഭിമുഖത്തിലും നേരത്തെ പറഞ്ഞിരുന്നു. പത്ത് വയസ്സിന് വ്യത്യാസമുള്ള ആളെ വിവാഹം ചെയ്യുന്നതിന് അന്ന് ബന്ധുക്കളുടെ ഭാഗത്ത് നിന്ന് എല്ലാം എതിർപ്പുകളുണ്ടായിരുന്നു. എന്നാൽ അമ്മയെ മാത്രം താൻ കൺവിൻസ് ചെയ്താൽ മതി, അവർക്ക് മാത്രമേ ഈ ജീവിതത്തിന് താൻ കടപ്പെട്ടിട്ടുള്ളൂ എന്നതായിരുന്നു നീലിമയുടെ മറുപടി.  15 വർഷമായി സന്തോഷമായി ദാമ്പത്യ ജീവിതം നടത്തുകയാണ് താരം. ഭർത്താവിനൊപ്പമുള്ള നീലിമയുടെ ഫോട്ടോയ്ക്ക് താഴെ പല മോശമായ കമന്റുകളും വരാറുണ്ടത്രെ. അച്ഛനാണോ കൂടെയുള്ളത്, മുത്തശ്ശനാണോ, ഇത്രയും പ്രായമുള്ള കിളവനെയാണോ വിവാഹം ചെയ്തത് എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകൾ. അതിനെല്ലാം സോഷ്യൽ മീഡിയയിലൂടെ താൻ തന്നെ മറുപടി നൽകിയിട്ടുണ്ട് എന്നും നീലിമ എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.എന്റെ ഭർത്താവിന് ഡൈ അടിയ്ക്കുന്നത് ഇഷ്ടമല്ല. എനിക്കും എന്റെ മക്കൾക്കും അദ്ദേഹം സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ ഉള്ളത് തന്നെയാണ് ഇഷ്ടം. യഥാർത്ഥമായി ഇരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ താത്പര്യങ്ങളിലോ ഇഷ്ടങ്ങളിലോ ഞാൻ കൈ കടത്താറില്ല. അത് പോലെ എനിക്കും ബഹുമാനവും പരിഗണനയും തരും. അതാണ് ഞങ്ങളുടെ പതിനഞ്ച് വർഷ ദാമ്പത്യത്തിന്റെ വിജയം. ഇസൈ വാണൻ എന്ന ഒരാൾ ജീവിതത്തിൽ ഇല്ല എങ്കിൽ നീലിമ റാണി എന്ന നടി ഇല്ല. അത്രയധികം എന്നെ പിന്തുണയ്ക്കുന്ന ഭർത്താവാണ് എന്ന് പറയുമ്പോൾ അറിയാമല്ലോ ഞങ്ങൾ തമ്മിലുള്ള ബോണ്ടിങ്.   പിന്നെ സോഷ്യൽ മീഡിയയിൽ ആരാണ് എന്ന് അറിയാത്ത ആളുകൾ വന്ന് മോശം കമന്റ് എഴുതുമ്പോൾ ഞാൻ എന്തിന് അവർക്ക് വേണ്ടി എന്റെ സമയം കളയണം. ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ ഹാപ്പിയാണ്. ജീവിതത്തിൽ ഏറ്റവും കഷ്ടം വന്ന അവസ്ഥയെ കുറിച്ചും നീലിമ സംസാരിച്ചിട്ടുണ്ട്. 2011 ൽ ആണ് നീലിമയും ഭർത്താവും ചേർന്ന് ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്. ഒരു സിനിമ നിർമിച്ചുവെങ്കിലും അതിന്റെ പേരിൽ കോടികളുടെ കടക്കെണിയായി. കെട്ടു താലി അല്ലാതെ മറ്റൊന്നും കൈയ്യിലില്ല. വാടയ്ക്ക് ഒരു വീട് എടുക്കാനുള്ള കാശ് പോലും ഇല്ല. ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി താമസിച്ച് അവിടെ നിന്ന് വീണ്ടും നാല് വർഷത്തെ കഷ്ടപ്പാടിന് ശേഷം ആണ് ജീവിതം തിരിച്ചുപിടിച്ചത്. തോറ്റു കൊടുക്കാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു- നീലിമ പറഞ്ഞു.

Find Out More:

Related Articles: