ശ്രീലങ്കെക്കെതിരായ ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു.
ജബുംറയും ശിഖര്‍ ധവാനും ടീമില്‍ ഇടംപിടിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണയും കളിക്കാൻ ഇല്ല.
അതേ സമയം മഴ മൂലം മത്സം തുടങ്ങാന്‍ വൈകുകയാണ്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.
കഴിഞ്ഞ മത്സരങ്ങളെ അടിസ്ഥാനമാക്കിയാണ് രണ്ടാമത് ബാറ്റിംഗ് തിരഞ്ഞെടുത്തതെന്ന് ക്യാപ്റ്റന്‍ വിരാട് കോലി ടോസ് നേടിയ ശേഷം പറഞ്ഞു. ഞങ്ങള്‍ ലോകകപ്പാണ് മുന്നില്‍ കാണുന്നത്.
അതിനാല്‍ പ്രാഥമികമായി ഒരു ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പാണ്ഡെ, ജഡേജ, ചഹാല്‍, സാംസണ്‍ എന്നിവര്‍ കളിക്കുന്നില്ലെന്നും അദ്ദേഹം അറയിച്ചു. ലസിത് മലിംഗക്ക് കീഴിലാണ് ശ്രീലങ്ക ഇറങ്ങുന്നത്.
ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സൈനി. എന്നിവരാണ് ടീം ഇന്ത്യ.
Find Out More: