ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഞാൻ; പവിത്ര ലക്ഷ്മി!

Divya John
 ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഞാൻ; പവിത്ര ലക്ഷ്മി! തമിഴ് സിനിമകളിലും ടെലിവിഷൻ ഷോകളിലും പരിചിതയായ പവിത്ര, ഇപ്പോൾ തന്നെ സംബന്ധിച്ച് വരുന്ന ഒരു ഗോസിപ്പിന് വ്യക്തത നൽകി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ രൂപമാറ്റത്തെ കുറിച്ച് വരുന്ന അടിസ്ഥാനരഹിതമായ കിംവദന്തികൾക്ക് ഇതോടെ അവസാനമുണ്ടാവണം എന്ന് നടി ആഗ്രഹിക്കുന്നു. പവിത്രയുടെ പോസ്റ്റ് ഇപ്രകാരമാണ്; എന്റെ ശാരീരിക മാറ്റത്തെ കുറിച്ചും ഭാരം കുറഞ്ഞതിനെ കുറിച്ചും എല്ലാം ഒരുപാട് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. കമന്റിലൂടെയും ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയും ഞാൻ നിരന്തരം അതിന് ക്ലാരിഫിക്കേഷൻ നൽകിയിട്ടും കിംവദന്തികൾ അവസാനിച്ചില്ല. ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തും എന്നു അത് ചെയ്തു ഇത് ചെയ്തു എന്നുമൊക്കെയാണ് വാർത്തകൾ. ഒട്ടും അടിസ്ഥാനമില്ലാത്ത ഗോസിപ്പുകളാണ് എല്ലാം. ചില കമന്റുകൾ എന്താണ് എന്ന് പറയാൻ പോലും തോന്നുന്നില്ല.






ഉല്ലാസം എന്ന ചിത്രത്തിൽ ഷൈൻ നിഗത്തിന്റെ നായികയായി വന്നതിലൂടെയാണ് പവിത്ര ലക്ഷ്മിയെ മലയാളികൾക്ക് പരിചയം. അദൃശ്യം എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായിരുന്നു. തെറ്റിദ്ധാരണകളും ജഡ്ജ്‌മെന്റലായി സെൻസിറ്റീവായ വിഷയത്തെ സമീപിക്കുന്നതും അവസാനിപ്പിക്കാൻ വേണ്ടിയാണ് ഈ പോസ്റ്റ് പങ്കുവയ്ക്കുന്നത്, ഈ വിഷയത്തെ കുറിച്ച് ഇനിയരു പോസ്റ്റും കമന്റും കണ്ടാൽ ഞാൻ അവഗണിച്ചു വിടകു മാത്രമേ ചെയ്യുകയുള്ളൂ എന്നും പവിത്ര പറയുന്നുണ്ട്. നിങ്ങളുടെ എന്റർടൈൻമെന്റിറ്റെ പേരിൽ എന്റെ് പേര് വലിച്ചിഴയ്ക്കരുത് എന്ന് എല്ലാ മാധ്യമങ്ങളോടും ഞാൻ അപേക്ഷിക്കുന്നു.






എനിക്കൊരു ഭാവി ജീവിമുണ്ട്. ഇപ്പോൾ തന്നെ കഷ്ടതകൾ നേരിടുന്ന ജീവിതത്തെ വീണ്ടും കഷ്ടത്തിലാക്കരുത്. നിങ്ങളുടെ കുടുംബത്തിൽ ഒരാൾ നേരിടരുത് എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യം മറ്റൊരാളുടെ ജീവിതത്തിൽ ഉണ്ടാവാൻ ഇടവരുത്തരുത് എന്ന് ദയവ് ചെയ്ത് അപേക്ഷിക്കുന്നു. എല്ലാവർക്കും സ്‌നേഹവും ബഹുമാനവും നൽകി പരിഗണിക്കണം. നിങ്ങളുടെ കുട്ടി വളരെ പെട്ടന്ന് തിരിച്ചുവരും- പവിത്ര ലക്ഷ്മി പറഞ്ഞു. വീണ്ടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു, വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. അതിന്റെ ചികിത്സയുമായി മുന്നോട്ടു പോകുകയാണ്. നല്ല കൈകളിൽ സുരക്ഷിതയാണ് ഞാൻ. 






നല്ല ഉദ്ദേശത്തോടെയും സ്‌നേഹത്തോടെയും ആരോഗ്യത്തെ കുറിച്ച് ചോദിച്ചവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ഒരു സമയത്ത് അത്തരം ആശ്വാസ വാക്കുകൾ എനിക്ക് വലിയ കാര്യമുള്ളതാണ്. പവിത്രയുടെ പോസ്റ്റ് ഇപ്രകാരമാണ്; എന്റെ ശാരീരിക മാറ്റത്തെ കുറിച്ചും ഭാരം കുറഞ്ഞതിനെ കുറിച്ചും എല്ലാം ഒരുപാട് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. കമന്റിലൂടെയും ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയും ഞാൻ നിരന്തരം അതിന് ക്ലാരിഫിക്കേഷൻ നൽകിയിട്ടും കിംവദന്തികൾ അവസാനിച്ചില്ല. ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തും എന്നു അത് ചെയ്തു ഇത് ചെയ്തു എന്നുമൊക്കെയാണ് വാർത്തകൾ.

Find Out More:

Related Articles: