മുഖത്ത് വെളിച്ചെണ്ണ പുരട്ടിയാൽ!
മുഖക്കുരു ഉണ്ടാക്കുന്നതിന് കാരണമാവുന്ന അണുക്കളെ നിർവീര്യമാക്കുകയും ചർമ്മത്തിലുണ്ടാകുന്ന വീക്കം കുറയുകയും ചെയ്യുന്നു. ചർമ്മത്തിലെ ചൊറിച്ചിൽ അല്ലെങ്കിൽ തിണർപ്പ് ലക്ഷണങ്ങളെ വെളിച്ചെണ്ണ ശമിപ്പിക്കും.നിങ്ങളുടെ ചുണ്ടുകളിൽ ഉണ്ടാവുന്ന വരൾച്ചയെ നേരിടുന്നതിനുള്ള ഒരു ദ്രുത പരിഹാരമാണിത്. ഏറ്റവും മികച്ച പ്രകൃതിദത്ത മേക്കപ്പ് റിമൂവറാണ് ഇത്.ഗർഭിണികളായ സ്ത്രീകൾക്ക്, ഏതെങ്കിലും സ്ട്രെച്ച് മാർക്കുകളെ നീക്കം ചെയ്യുന്നതിനുള്ള സുരക്ഷിതമായ പ്രതിവിധിയാണ്. ചെറിയ അളവിൽ ചൂടാക്കിയ വെളിച്ചെണ്ണയെടുത്ത് നിങ്ങളുടെ ചർമ്മത്തിൽ വൃത്താകൃതിയിൽ മസാജ് ചെയ്യുക. ചർമ്മത്തിലേക്ക് ഇത് പൂർണ്ണമായും ആഗിരണം ചെയ്യപ്പെടുന്നതിനായി കുറച്ചു നേരം വരെ ഈ എണ്ണ മസാജ് ചെയ്യണം. എന്നാൽ ഇത് അധികസമയവും ആകാനും പാടില്ല. വെളിച്ചെണ്ണ ഉപയോഗിച്ച് ചർമത്തിൽ കൂടുതൽ നേരം മസാജ് ചെയ്യുന്നത് ചിലപ്പോൾ പ്രകോപനങ്ങൾക്ക് കാരണമാകും.
പഞ്ചസാരയും വെളിച്ചെണ്ണയും അല്ലെങ്കിൽ ഉപ്പും വെളിച്ചെണ്ണയും കൂട്ടിചേർത്താൽ പ്രകൃതിദത്ത ബോഡി സ്‌ക്രബ് തയ്യാറാക്കിയെടുക്കാനാവും. വരണ്ടതും നിർജീവമായതുമായ ചർമ്മ കോശങ്ങളെ നീക്കം ചെയ്യാനായി മുഖത്തും ശരീരത്തിലും ഇതുപയോഗിച്ച് മസാജ് ചെയ്യാം. നിങ്ങളുടെ ചർമ്മം സ്‌ക്രബ് ചെയ്തു കഴിഞ്ഞാൽ, അത് കുറച്ച് മിനിറ്റ് നേരം സൂക്ഷിച്ചശേഷം നനഞ്ഞ തൂവാല കൊണ്ട് തുടയ്ക്കുക. നിങ്ങളുടെ ചർമ്മത്തിന് തിളക്കവും ആകർഷണീയതയും നിലനിർത്തുന്നതിനോടൊപ്പം കാൽമുട്ടുകളിലും കൈമുട്ടിലുമുള്ള ഇരുണ്ട പാടുകളെ നീക്കം ചെയ്യാനുള്ള മികച്ച പ്രതിവിധിയാണിത്.
വിറ്റാമിൻ ഇ എണ്ണയുടെ ഏതാനും തുള്ളികളോടൊപ്പം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കലർത്തി മുഖത്ത് പുരട്ടുന്നത് ഇത് ഒരു പ്രകൃതിദത്ത ഫേസ് മാസ്ക് ആയി പ്രവർത്തിക്കും. ഇത് 15-20 മിനിറ്റ് മുഖത്ത് സൂക്ഷിക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ചർമ്മം വരണ്ടു പോകുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന മികച്ച പരിഹാരമാർഗമാണ് ഇത്. ഈ മാസ്ക് കണ്ണുകളുടെ ഭാഗത്ത് ഉണ്ടാവുന്ന തടിപ്പിന്നെ നീക്കം ചെയ്യാനും മികച്ചതാണ്. മുഖക്കുരു വരുന്നത് നിയന്ത്രിച്ചു നിർത്തുന്നതോടൊപ്പം ചർമ്മത്തിൽ ചുളിവുകൾ വരാനുള്ള സാധ്യത ഇത് കുറയ്ക്കുകയും ചെയ്യുന്നു.