സാമി സാമി' പാട്ടിന് നൃത്തം ചെയ്താൽ പുറം വേദനയെന്ന് നടൻ വിജയ്, വിശേഷങ്ങൾ പങ്കു വച്ച് നടി രശ്മിക മന്ദാന! തെന്നിന്ത്യയിലെ സൂപ്പർ താര നായികയാണ് നടി രശ്മിക മന്ദാന. കന്നട സിനിമയിൽ കരിയർ ആരംഭിച്ച് ഇന്നു തെലുങ്കിലും തമിഴിലും ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയായി മാറിയ രശ്മിക ഇപ്പോൾ ബോളിവുഡിലേക്കും തുടക്കം കുറിക്കുകയാണ്. പോയ വർഷങ്ങളിൽ രശ്മികയുടെ ചുവടുകളോടെയെത്തി ഇന്ത്യയൊട്ടാകെ തരംഗമായിരുന്നു തെലുങ്ക് ചിത്രം പുഷ്പയിലെ സാമി സാമി എന്ന ഗാനവും തമിഴ് ചിത്രം വാരിസിലെ രഞ്ജിതമേയും. ഡബ്ബ് ചെയ്തിറക്കിയ ഭാഷകളിലും ഗാനവും രശ്മികയും ഹിറ്റായിരുന്നു. 2021 അവസാനം പുറത്തിറങ്ങിയ പുഷ്പയിലെ സാമി സാമി ഗാനത്തിൻ്റെ തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. 2023 പൊങ്കൽ റിലീസായി എത്തിയ വിജയ് ചിത്രം വാരിസിലും താരം വലിയ ആരാധകരം നേടിയെടുത്തു. ഈ രണ്ടു സിനിമകളുടെയും സിനിമാ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് വാർത്തകളിൽ നിറയുകയാണ് പ്രിയ താരം.
പുഷ്പയിലെ സാമി സാമി പാട്ടിന് ഇനി ചുവടിവെയ്ക്കുന്നില്ലെന്നാണ് താരം പറയുന്നത്. 'തനിക്ക് രശ്മികയ്ക്കൊപ്പം സാമി സാമി എന്ന ഗാനത്തിന് നൃത്തം ചെയ്യണം' എന്ന് ഒരു ആരാധകൻ ആവശ്യപ്പെട്ടിരുന്നു. അതിന് മറുപടിയായിട്ടാണ് തൻ്റെ തീരുമാനം രശ്മിക പങ്കുവെച്ചത്. 'ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമി പാട്ടിന് സ്റ്റെപ്പ് കളിച്ചു. ഇനിയും ആ ചുവട് വെച്ചാൽ ഭാവിയിൽ പുറംവേദന വരുമെന്നാണ് തോന്നുന്നത്. നേരിട്ട് കാണുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം' എന്നായിരുന്നു താരത്തിൻ്റെ മറുപടി. ട്വിറ്ററിലൂടെ 'ആസ്ക് മീ എനിതിംഗ്' എന്ന സെഷനിലാണ് ആരാധകരുമായി രശ്മിക സംവദിച്ചത്. താരത്തിൻ്റെ പുതിയ വിശേഷങ്ങൾക്കൊപ്പമാണ് രസകരമായ രണ്ടു കാര്യങ്ങൾ തുറന്നു പറഞ്ഞത്. അല്ലു അർജുൻ വേറിട്ടൊരു കഥാപാത്രമായെത്തിയ ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിലും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഗാനവും രശ്മികയുടെ നൃത്ത രംഗവും സോഷ്യൽ മീഡിയകളിൽ വൈറലായി അന്നു മാറിയിരുന്നു.
ചിത്രത്തിൻ്റെ റിലീസിന് മുൻപും ശേഷവും രശ്മിക പങ്കെടുത്ത വേദികളിലെല്ലാം സാമി സാമി എന്ന ഗാനത്തിന് രശ്മിക ചുവടുവെച്ചിരുന്നു. ഇനിയും അതേ ചുവട് വെച്ചാൽ പുറം വേദന വന്നേക്കുമെന്നു താരം ഭയപ്പെടുന്നുണ്ട്. പുഷ്പ സിനിമ റിലീസാകുന്നതിനു മുമ്പ് വൈറലായിരുന്നു 'സാമി സാമി' എന്ന ഗാനം. 2020 ഡിസംബറിലാണ് 'പുഷ്പ: ദി റൈസ്' റിലീസാകുന്നത്. ചിത്രത്തിലെ സിദ് ശ്രീറാം പാടിയ ശ്രീവല്ലി എന്ന ഗാനവും വലിയ ഹിറ്റായിരുന്നു. ഇതിനു പിന്നാലെ തമിഴ് ചിത്രം വാരിസിലെ 'രഞ്ജതമേ' എന്ന ഗാനത്തിലെ രശ്മികയുടെ ചുവടും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. വിജയ്ക്കൊപ്പം ഛടുല നൃത്തച്ചുവടുമായി രഞ്ജിതമേയിലൂടെ രശ്മിക കയ്യടി നേടിയിരുന്നു. നൃത്ത രംഗങ്ങളിലെ മെയ് വഴക്കം രശ്മികയ്ക്കു മികവായി മാറുന്നുണ്ട്.
ഫോക് ടൈപ്പിൽ ദേവി ശ്രീ പ്രസാദ് സംഗീതം ചെയ്ത 'സാമി സാമി' ഗാനത്തിൻ്റെ തെലുങ്ക് പതിപ്പ് മൗനിക യാദവും മലയാളം സിത്താര കൃഷ്ണകുമാറുമാണ് പാടിയിരുന്നത്. രശ്മിക വിജയുടെ നായികയായി എത്തിയ ആദ്യ ചിത്രമായിരുന്നു വാരിസ്. കുടുംബാന്തരീഷത്തിൽ ആക്ഷനും കോമഡിയും ചേർത്തൊരുക്കിയ ചിത്രത്തിൽ രശ്മിക പാട്ടു സീനിൽ മാത്രമാണ് നിറഞ്ഞു നിന്നത്. ഇപ്പോൾ താരം ഹിന്ദി ചിത്രങ്ങളുടെ തിരക്കിലാണ്. തെന്നിന്ത്യയിൽ നിന്നും മികച്ച അവസരങ്ങളാണ് ബോളിവുഡിലേക്ക് രശ്മികയ്ക്കു തുറന്നു കിട്ടിയത്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഗുഡ്ബൈ 2022 ൽ റിലീസ് ചെയ്തിരുന്നു. സിദ്ധാർത്ഥ് മൽഹോത്രയ്ക്കു നായികയായി എത്തുന്ന മിഷൻ മഞ്ജുവാണ് ഇനി ഹിന്ദിയിൽ നിന്നും റിലീസിനൊരുങ്ങുന്നത്.
ഒപ്പം രൺബീർ കപൂറിനൊപ്പം എത്തുന്ന ബിഗ് ബജറ്റ് ചിത്രം അനിമലിൻ്റെ ഷൂട്ടിംഗും പുരോഗമിക്കുന്നുണ്ട്. ആർ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീവല്ലി എന്ന തനി നാടൻ കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. അഭിനയംകൊണ്ടും സൗന്ദര്യംകൊണ്ടും ആരാധകരെ നേടിയെടുത്തിരിക്കുകയാണ് താരം. ഒന്നാം ഭാഗത്തേക്കാൾ ആവേശം സൃഷ്ടിക്കുന്ന വിധത്തിൽ ആക്ഷനും ത്രില്ലർ ചേരുവകളോടെയാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. അല്ലു അർജുനും ഫഹദ് ഫാസിലിനുമൊപ്പം വലിയ താരനിരയിൽ വമ്പൻ കാൻവാസിലാണ് പുഷ്പ രണ്ടാം ഭാഗം ഒരുക്കുന്നത്. പുഷ്പയിലെ സാമി സാമി ഗാനത്തിവനെക്കുറിച്ച പറഞ്ഞ താരം ഇപ്പോൾ പുഷ്പ രണ്ടാം ഭാഗത്തിൽ വർക്ക് ചെയ്യുകയാണ്.