എന്റെ അപ്പൂന് ഒരുപാട് സ്‌നേഹത്തോടെ പിറന്നാൾ ആശംസകൾ; ചേട്ടന് പിറന്നാൾ ആശംസിച്ച്‌ വിസ്മയ!

Divya John
എന്റെ അപ്പൂന് ഒരുപാട് സ്‌നേഹത്തോടെ പിറന്നാൾ ആശംസകൾ; ചേട്ടന് പിറന്നാൾ ആശംസിച്ച്‌ വിസ്മയ!  പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് അച്ഛൻ മോഹൻലാലും, സഹോദരി വിസ്മയ മോഹൻലാലും ഇൻസ്റ്റഗ്രാമിൽ എത്തി. 'എന്റെ പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകൾ. നിന്നെപ്പോലെ സ്‌പെഷ്യൽ ആയിരിക്കട്ടെ നിനക്ക് ഈ ദീവസവും. ഒരുപാട് സ്‌നേഹത്തോടെ അച്ഛൻ' എന്നാണ് പ്രണവിന്റെ ഒരു സിംഗിൾ ഫോട്ടോയ്‌ക്കൊപ്പം മോഹൻലാൽ കുറിച്ചത്. ഏതോ ഒരു യാത്രയിൽ എടുത്തതാണ് ഫോട്ടോ. ചിത്രത്തിന് താഴെ താരപുത്രന് ആശംസകൾ അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്. മകൻ ഇപ്പോൾ ഏത് കുന്നിന്റെ മുകളിലായിരിക്കും, മകനെ തിരിച്ചുവരൂ എന്ന് ഒരു പോസ്റ്റിടാമായിരുന്നില്ലേ ലാലേട്ടാ, മകനെ ഓർത്തല്ലോ എന്നൊക്കെയുള്ള മറ്റ് കമന്റുകൾക്കും കുറവൊന്നും ഇല്ല.



വ്യത്യസ്തരായവരിൽ വ്യത്യസ്തനാണ് പ്രണവ് മോഹൻലാൽ എന്നാണ് പറയപ്പെടുന്നത്, ഇന്ന് ആ അപൂർവ്വ ജന്മത്തിന്റെ ജന്മദിനമാണ്.1990 ൽ ആണ് പ്രണവ് മോഹൻലാൽ ജനിച്ചത്. പന്ത്രണ്ടാം വയസ്സിൽ അച്ഛന്റെ ബാല്യ കാലം ചെയ്തുകൊണ്ട് ഒന്നാമൻ എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ചു. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലും മോഹൻലാലിന്റെ കുട്ടിക്കാലം ചെയ്തത് പ്രണവാണ്. പുഃനർജനി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രണവ് അച്ഛന്റെ മകൻ തന്നെ എന്ന് ആളുകളെ കൊണ്ട് പറയിപ്പിച്ചു. മേജർ രവി സംവിധാനം ചെയ്ത പുഃനർജനി എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രണവിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം കിട്ടിയിരുന്നു. പിന്നീട് കുറേക്കാലം പ്രണവിന്റെ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പഠനത്തിലും യാത്രകളിലും എല്ലാം തിരക്കിലായിരുന്നു.



 ഇടയ്ക്ക് പ്രണവിന്റെ 'ചാർലി' സ്വഭാവത്തെ കുറിച്ച് മാഗസിനുകളിൽ വാർത്ത വന്നു. കീറിയ ബനിയനും, പഴകി പാന്റ്‌സും, ഒറ്റ ജോഡി ചെറുപ്പം മാത്രമുള്ള പ്രണവിനെ കുറിച്ച് വായിച്ചത് പലർക്കും കൗതുകമായിരുന്നു. മോഹൻലാലിനെ പോലൊരു സൂപ്പർ സ്റ്റാരിന്റെ മകൻ എന്തുകൊണ്ട് ഇങ്ങനെ ലളിത ജീവിതം നയിക്കുന്നു എന്നത് പലർക്കും സന്ദേഹമായി. എന്നാൽ പിന്നീട്, പ്രണവ് അതാണ്, അങ്ങനെയാണ് എന്ന് എല്ലാവരും മനസ്സിലാക്കി. ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി തിരിച്ചുവന്ന പ്രണവ് പിന്നീട് അഭിനയിച്ചു തുടങ്ങി. അപ്പോഴും കൂടെ ജോലി ചെയ്തവർക്കെല്ലാം പ്രണവിന്റെ സിംപ്ലിസിറ്റിയെ കുറിച്ച് മാത്രമായിരുന്നു പറയാനുള്ളത്. ഒരു അഭിമുഖം പോലും പ്രണവ് നൽകാറില്ല, അവാർഡ് ഷോകളിൽ പങ്കെടുക്കാറില്ല. സിനിമ ചെയ്യും, തിരിച്ച് യാത്രകളിലേക്ക് പോകും.


 വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. നിലവിൽ ഇപ്പോൾ തന്റെ ആദ്യത്തെ കവിതാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ്‌. തന്റെ യാത്രകൾക്കുള്ള പണം സ്വരൂപിക്കുന്നതിനാണ് പിന്നീട് പ്രണവ് സിനിമയിലേക്ക് തിരിച്ചെത്തിയത്. സഹോദരി വിസ്മയ മോഹൻലാലും ചേട്ടന് ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്. ഒരുമിച്ചുള്ള ഏതോ യാത്രയിൽ, എവിടെ വച്ചോ ചായ കുടിയ്ക്കുന്ന ചിത്രത്തിനൊപ്പമാണ് വിസ്മയയുടെ പോസ്റ്റ്. 'ഹാപ്പി ബർത്ത്‌ഡേ ബ്രോസ്‌കി' എന്നാണ് വിസ്മയയുടെ ക്യാപ്ഷൻ. കമന്റ് ബോക്‌സ് ഓഫ് ചെയ്തു വച്ചതിനാൽ പോസ്റ്റിന് താഴെ ആശംസകളൊന്നുമില്ല. ലൈക്കുകൾ ഒരുപാട് വരുന്നുണ്ട്.

Find Out More:

Related Articles: