ഇച്ചാക്കയ്ക്കായി ശബരിമല കയറിയും, വഴിപാടു നടത്തിയും, നടൻ മോഹൻലാൽ! കേവലം പ്രകടനം മാത്രമല്ല ഇവർ തമ്മിലുള്ള സ്നേഹബന്ധമെന്ന് ഏവർക്കും ബോധ്യമായ നാളുകൾ ആയിരുന്നു കഴിഞ്ഞുപോയത്. മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ മോഹൻലാൽ പ്രിയ പത്നി സുചിത്രക്കും ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചിരുന്നു.
"മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ", എന്ന ക്യാപ്‌ഷനിൽ കുറച്ചധികം ദിവസങ്ങളായി അവരുടെ സ്നേഹബന്ധത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ലാലേട്ടൻ ഇച്ചാക്ക എന്നാണ് മമ്മുക്കയെ വിളിക്കുക. മമ്മുട്ടിക്ക എന്നും സ്നേഹത്തോടെ അദ്ദേഹം വിളിക്കാറുണ്ട്. തൃക്കേട്ടക്കാരിയാണ് സുചിത്ര. ഈ അടുത്തിടക്ക് സുചിത്രക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
സർജറി കഴിഞ്ഞ സമയത്തെ കുറിച്ചൊക്കെ ലാലേട്ടൻ തന്നെ തുറന്നുപറഞ്ഞതുമാണ്. അതുകൊണ്ടുതന്നെ ഭാര്യയുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി ആയിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥനയും എന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം ശബരിമല സന്ദർശനവേളയിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ കൃഷ്ണ മോഹൻ പങ്കുവച്ച കുറിപ്പാണു രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്." വഴിപാട് നടത്തണം മോനെ , ഉറപ്പായും വേണം, വേണം.." എനിക്ക് ഒരു പേപ്പറും പേനയും തരുമോ? എൻ്റെ കയ്യിൽ ഇരുന്ന ചെറിയ കടലാസ് കക്ഷണവും പേനയും ഞാൻ നൽകി.
ലാലേട്ടൻ തന്നെ പേപ്പറിൽ എഴുതി..-- സുചിത്ര (തൃക്കേട്ട) , മുഹമ്മദ് കുട്ടി (വിശാഖം).. " മോനെ ഇച്ചാക്കയുടെ പേരിലും വേണം " ഒരു നിമിഷം എൻ്റെ കണ്ണു നിറഞ്ഞു. ഉഷ:പൂജ കഴിച്ച് രസീതും ഞാൻ ലാലേട്ടന് തിരികെ നൽകി. വഴിപാടുകളുടെ എണ്ണമോ രസീതിലെ പേരോ അല്ല.
പ്രിയ ജേഷ്ഠ സഹോദരനോടുള്ള നന്മ വറ്റാത്ത നീരുറുവയാണ് ആ കണ്ണുകളിൽ കണ്ടത്.. അതിൽ ദൈവമുണ്ട്.. തത്ത്വമസി- കൃഷ്ണ മോഹൻ കുറിച്ചു. അവർക്ക് ഒപ്പം മലചവിട്ടി.. ആറരയോടെ ദർശനം നടത്തി സന്നിധാനം ഗസ്റ്റ് ഹൗസിൽ എത്തി. പ്രിയ താരത്തിനൊപ്പം ഫോട്ടോ എടുക്കാൻ ആളുകളുടെ വലിയ തിരക്ക്. ആരേയും നിരാശപ്പെടുത്താതെ എണ്ണമറ്റ ചിത്രങ്ങൾക്ക് നിന്നുകൊടുക്കുന്ന ലാലേട്ടൻ. അതിനിടയിലാണ് ശബരിമലയിൽ നടത്തേണ്ട വഴിപാടുകളുടെ പട്ടിക മാധവൻ സാർ അദ്ദേഹത്തിൻ്റെ സഹായിയായ അഭിലാഷേട്ടന് കൈമാറിയത്. ലാലേട്ടന് എന്തെങ്കിലും വഴിപാടുകൾ നടത്തേണ്ടി വരുമോ എന്ന് ഇതിനിടെ ഞാൻ മാധവൻ സാറിനോട് ചോദിച്ചു. അത് നിങ്ങൾ ഒന്ന് നേരിട്ട് ചോദിച്ചു നോക്കൂ എന്ന് സർ പറഞ്ഞു..
ഫോട്ടോ തിരക്കിൽ നിന്ന് ലാലേട്ടൻ ഇടയ്ക്ക് ഫ്രീ ആയപ്പോൾ നേരിട്ട് ചോദിച്ചു.. വഴിപാട് എന്താ നടത്തേണ്ടത്..? പ്രിയപ്പെട്ട മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ. ലോകമാകെ സ്നേഹത്തോടെ പങ്കുവെയ്ക്കുന്ന വാർത്ത..അതിന് പിന്നിലെ കഥ പറയണം എന്ന് തോന്നി.. ലാലേട്ടാ.. അങ്ങ് മനസ്സിൽ കുടിയിരുത്തിയ പ്രാർത്ഥനയെ, അങ്ങയുടെ സ്നേഹാർച്ചനയെ അനുവാദം തേടാതെ വാർത്തയാക്കിയതിൽ പരിഭവം അരുതേ ഇനി പറയാം.., ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രിയപ്പെട്ട ഞങ്ങടെ മാധവൻ സാറിനൊപ്പം ശബരിമലയിൽ പോകുക. എനിക്കുള്ള നിയോഗം അതായിരുന്നു. വളരെ വൈകിയാണ് ഒരു അറിയപ്പ് കൂടി ലഭിച്ചത്. സാറിനൊപ്പം മോഹൻലാൽ കൂടി മലചവിട്ടും.. അങ്ങനെ ചൊവാഴ്ച വൈകിട്ട് മാധവൻ സാറും മകനും മുരളി സാറും ലാലേട്ടനും പമ്പയിൽ എത്തിയാണ് കാര്യനാഗ് ഒക്കെ കഴിഞ്ഞത്.