ലിപ് ലോക്ക് രംഗത്തെ കുറിച്ച് അനിഖ തുറന്നു പറയുന്നു!

Divya John
 ലിപ് ലോക്ക് രംഗത്തെ കുറിച്ച് അനിഖ തുറന്നു പറയുന്നു! മമ്മൂട്ടിയുടെയും നയൻതാരയുടെയും അജിത്തിന്റെയും ഒക്കെ മകളായ ശേഷമുള്ള അനിഖയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. അനിഖ ഗ്ലാമർ വേഷങ്ങൾ ചെയ്തു എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ കമന്റ് ബോക്‌സിൽ ചിലർ എത്തി. ഇപ്പോൾ വിഷയം അനിഖയുടെ ലിപ് ലോക്ക് രംഗമാണ്. അതിനെ കുറിച്ച് അനിഖ സംസാരിച്ചു. ബാലതാരമായി സിനിമയിൽ എത്തിയതാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിന് പുറമെ തമിഴിലും ഒരു കൊച്ചു കുഞ്ഞായി അനിഖ വളർന്നു.  ഓ മൈ ഡിയർ എന്ന ചിത്രത്തിലൂടെയാണ് അനിഖ ആദ്യമായി മലയാളത്തിൽ നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ടീസറും എല്ലാം ഇതിനോടകം വൈറലായി. 






  മെൽവിൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലറിൽ ചില ലിപ് ലോക്ക് രംഗങ്ങൾ ഉണ്ട്. അതിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം. അതിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് നടി. അനിഖ സുരേന്ദ്രൻ ഒരു കൊച്ച് സ്റ്റാർ ആയത് തമിഴ് - മലയാളം സിനിമകളലാണെങ്കിലും നായികയായി അരങ്ങേറിയത് തെലുങ്കിലാണ്. കപ്പേള എന്ന മലയാള സിനിമയുടെ തെലുങ്ക് റീമേക്കിലാണ് അനിഖ ആദ്യമായി നായികയായി അഭിനയിച്ചത്. ഇപ്പോഴിതാ മലയാളത്തിലേക്കും നായികയായി വരാൻ പോകുകയാണ്.ട്രെയിലറിന് താഴെ ചില തമിഴ് ആരാധകരും, അനിഖയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്ന രീതിയിൽ കമന്റ് ഇട്ടിരുന്നു. 






അംഗീകരിക്കാൻ കഴിയുന്നില്ല എന്നായിരുന്നു പലരുടെയും കമന്റ്. അത് തന്നെ കുട്ടിയായി തന്നെ ഇപ്പോഴും കാണുന്നത് കൊണ്ടാവാം എന്ന് അനിഖ പറയുന്നു.വറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമയിലെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് അനിഖ സംസാരിച്ചത്.എന്നെ ചെറുപ്പം മുതലേ കാണുന്നവരാണ് പ്രേക്ഷകർ. ഇപ്പോഴും അതിൽ നിന്ന് മാറാൻ കഴിഞ്ഞിട്ടില്ല. തുടക്കത്തിൽ അത് അംഗീകരിക്കാനുള്ള മടിയാവാം ഒരുപക്ഷെ അവരെ കൊണ്ട് അങ്ങിനെ ചിന്തിപ്പിക്കുന്നത്. വ്യക്തിപരമായി അങ്ങിനെ ഒരു രംഗം ചെയ്യുമ്പോൾ എനിക്ക് പ്രശ്‌നം ഉണ്ടായിരുന്നില്ല. സിനിമയ്ക്ക് അത് ആവശ്യമായിരുന്നു.







   സിനിമ കാണുമ്പോൾ മാത്രമേ ആ രംഗത്തിന്റെ പ്രാധാന്യം മനസ്സിലാവുകയുള്ളൂ.  ട്രെയിലർ കണ്ടിട്ട് അനിഖയെ നായികയായി സങ്കൽപിക്കാൻ കഴിയുന്നില്ല, പറ്റാത്തത് എന്തോ ചെയ്യിപ്പിയ്ക്കുന്നത് പോലെയുണ്ട് എന്ന കമന്റിനും അനിഖ മറുപടി നൽകി. എന്റെ പ്രായത്തിൽ തന്നെയുള്ള കഥാപാത്രമാണ് അത്. കോളേജിലേക്ക് ജോയിൻ ചെയ്യുന്ന പ്രായം. അത് ചെയ്യേണ്ടത് ഇരുപതുകൾ കഴിഞ്ഞ ആൾക്കാരാണോ. പിന്നെ ഇരുപതിലുള്ളവർക്ക് മാത്രമേ റൊമാൻസ് ചെയ്യാൻ പറ്റുള്ളൂ എന്നില്ലല്ലോ, അതിൽ താഴെയുള്ളവരും റൊമാൻസ് ചെയ്യുന്നുണ്ടെന്നു അനിഖ പറയുന്നു.

Find Out More:

Related Articles: