വിജയും രശ്മികയും രഹസ്യമായി വിവാഹിതരായോ? ഡേറ്റിംഗ് കിംവദന്തികൾക്കിടയിൽ ആരാധകർ കണ്ടെത്തിയ ആശ്വാസം! ഇരുവരും കുറെയധികം കാലങ്ങളായി ബന്ധത്തിലാണ് എന്നും കുറച്ച് കാലത്തേക്ക് പരസ്പരം ഡേറ്റിംഗ് ചെയ്ത ശേഷം രണ്ട് വർഷം മുമ്പ് അവർ വേർപിരിഞ്ഞുവെന്നും അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ആരാധകർ കണ്ടെത്തിയ ഒരു സന്തോഷം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗിലാണെന്നുമുള്ള കിംവദന്തി കുറിച്ചധികം കാലമായി ടോളിവുഡിൽ പ്രചരിക്കുകയാണ്.രശ്മിക മന്ദന്നയുടെയും വിജയ് ദേവരകൊണ്ടയുടെയും ഒരു പുത്തൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
വധൂവരന്മാരായി ചേർന്ന് നിൽക്കുന്ന താരങ്ങളുടെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആരാധകർ എഡിറ്റ് ചെയ്‌ത ഈ ഫോട്ടോയിൽ വിജയ്, രശ്മികയെ ചേർത്തുപിടിച്ച് നിൽക്കുകയാണ്. തെല്ലൊരു നാണത്തോടെ നിൽക്കുന്ന രശ്മികയും ആരാധകർക്ക് ഏറെ സന്തോഷ കാഴ്ചയാണ് നൽകുന്നത്.ഈ ചിത്രം കണ്ടയുടനെ തന്നെ ഞങ്ങൾ ഏറെ കാത്തിരുന്ന നിമിഷം ആണിത് എന്നും, ഇരുവരും രഹസ്യമായി വിവാഹിതരായോ എന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.ചിത്രത്തിൽ വെള്ള നിറത്തിലുള്ള ഷേർവാണിയിൽ വിജയ് സുന്ദരനായി എത്തുമ്പോൾ , ഇളം ഗോൾഡൻ ലെഹങ്കയിൽ രശ്മിക അതി സുന്ദരിയായിട്ടാണ് നിറയുന്നത്.
2016 ൽ രക്ഷിത് ഷെട്ടി കഥയെഴുതി, നിർമ്മിച്ച്, നായകനായി അഭിനയിച്ച കിറിക് പാർട്ടി എന്ന സിനിമയിലൂടെയാണ് രശ്‌മിക വെള്ളിത്തിരയിലെത്തുന്നത്. തൊട്ടടുത്ത വർഷം ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം അതിഗംഭീരം പരിപാടികളോടെ നടന്നുവെങ്കിലും, അധികം വൈകാതെ ഇരുവരും വേർപിരിഞ്ഞു. രശ്‌മിക സ്വന്തം കരിയറിന് വേണ്ടി രക്ഷിതിനെ ചതിച്ചു എന്ന തരത്തിൽ ആരാധകർ കുറ്റപ്പെടുത്താൻ തുടങ്ങി എങ്കിലും ഇരു താരങ്ങളും ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.
രണ്ടു പേർക്കും പരസ്പരം പൊരുത്തപ്പെട്ടു പോകാൻ ആകില്ലെന്ന തിരിച്ചറിവാണ് പിരിയാൻ കാരണമെന്ന് ഒരിക്കൽ രശ്‌മികയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ചിത്രത്തിൽ വെള്ള നിറത്തിലുള്ള ഷേർവാണിയിൽ വിജയ് സുന്ദരനായി എത്തുമ്പോൾ , ഇളം ഗോൾഡൻ ലെഹങ്കയിൽ രശ്മിക അതി സുന്ദരിയായിട്ടാണ് നിറയുന്നത്. ഈ ചിത്രം കണ്ടയുടനെ തന്നെ ഞങ്ങൾ ഏറെ കാത്തിരുന്ന നിമിഷം ആണിത് എന്നും, ഇരുവരും രഹസ്യമായി വിവാഹിതരായോ എന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.