മോഹൻലാൽ ചിത്രം മോസിന്റെരിനു വിലക്ക് ഏർപ്പെടുത്തി കുവൈറ്റ് മിനിസ്ട്രി!

Divya John
 മോഹൻലാൽ ചിത്രം മോസിന്റെരിനു വിലക്ക് ഏർപ്പെടുത്തി കുവൈറ്റ് മിനിസ്ട്രി! സിനിമകളുടടെ സെൻസറിംഗിൻ്റെ കാര്യത്തിൽ വളരെ കൃത്യമായ നിലപാടുകളെടുക്കുന്ന രാജ്യമാണ് കുവൈറ്റ്. മുമ്പും നിരവധി ചിത്രങ്ങൾ കുവൈറ്റ് മിനിസ്ട്രി വിലക്ക് ഏർ‍പ്പെടുത്തിയിട്ടുള്ളതാണ്. മലയാളത്തിൽ നിന്നും ദുൽഖർ‍ സൽമാൻ നായകനായി വലിയ വിജയം നേടിയ കുറുപ്പ് മുമ്പ് കുവൈറ്റ് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ‍ ബാൻ ചെയ്തിരുന്നു. തമിഴിൽ നിന്നും വിജയ് നായകനായി എത്തിയ ബീസ്റ്റ്, വിഷ്ണു വിശാൽ നായകനായി എത്തിയ എഫ്ഐആർ എന്നീ ചിത്രങ്ങളും അടുത്തകാലത്ത് ബാൻ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മോൺസ്റ്ററിനും വിലക്ക് കിട്ടുന്നത്. മറ്റു ജിസിസി രാഷ്ട്രങ്ങളെക്കാൾ ഈ കാര്യത്തിൽ വളരെ കർക്കശമാണ് കുവൈറ്റ് മിനിസ്ട്രിയുടെ നിലപാട്.






മലയാള സിനിമ ലോകം ഏറെ കാത്തിരിക്കുന്ന മോൺസ്റ്ററിനു വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. സെൻസിറ്റീവായ ഉള്ളടക്കങ്ങൾ ഉള്ളതിനാൽ കുവൈറ്റ് മിനിസ്ട്രിയുടടെ സെൻസർ പൂർ‍ത്തിയാക്കാൻ ചിത്രത്തിനു കഴിഞ്ഞില്ലെന്നാണ് റിപോർട്.  ചിത്രത്തിൽ ലക്കി സിംഗിൻ്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ സിംഗിൻ്റെ വേഷത്തിൽ മോഹൻലാൽ എത്തിയ ഗാനം റിലീസ് ചെയ്തിട്ടുണ്ട്. ഘൂം ഘൂം എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവന്നത്. ഒരു കുട്ടിക്കൊപ്പം കുസൃതികളോടെ നൃത്തം ചെയ്യുന്ന മോഹൻലാലിനെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ മുൻ ചിത്രങ്ങളിൽ നിന്നും വിഭിന്നമായുള്ള തിരക്കഥ ശൈലിയാണ് മോൺസ്റ്ററിൻ്റെത്. ക്രൈം ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.






ഒക്ടോബർ 21 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു.ആറു വർഷം മുമ്പ് 100 കോടി ക്ലബിലിടം നേടിയ പുലിമുരുകനു ശേഷം മോഹൻ‍ലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ. യു\എ സർട്ടിഫിക്കറ്റാണ് മോൺസ്റ്ററിൻ ലഭിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന തുടങ്ങിയവരും മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 





ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഘട്ടനം സ്റ്റണ്ട് സിൽവയും നിർ‍വഹിക്കുന്നു. മോൺസ്റ്റർ ഫുള്ളി പാക്ക്ഡ് എന്റർടൈൻമെൻ്റ് ആണെങ്കിലും ഹീറോയിസം ഓറിയൻ്റഡ് അല്ലെന്നും ഒരു ഇൻ്റലിജിൻ്റ് തിരകഥയുടെയും ക്രാഫ്റ്റിൻ്റെയും മേക്കർസ് മൂവിയുടെ പ്രത്യേകതയുള്ള സിനിമയാണ് മോൺസ്റ്ററെന്നും സംവിധായകൻ പറഞ്ഞിട്ടുണ്ട്.


Find Out More:

Related Articles: