ദിലീപേട്ടൻ അങ്ങനെ ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല; വൈറലായി ശാലു മേനോന്റെ പ്രതികരണം! മനസാവാചാ അറിയാത്ത കാര്യത്തിനാണ് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്. സത്യം തെളിയുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ്. രാമലീലയിലെപ്പോലെയുള്ള കാര്യങ്ങളാണ് ജീവിതത്തിലും അരങ്ങേറിയതെന്നായിരുന്നു ദിലീപ് പ്രതികരിച്ചത്. സംഭവത്തിൽ ദിലീപിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ചില താരങ്ങൾ പ്രതികരിച്ചത്. ഞാനറിയുന്ന ദിലീപേട്ടൻ അത് ചെയ്യില്ലെന്നായിരുന്നു ശാലു മേനോൻ പ്രതികരിച്ചത്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ പേര് ഉയർന്നപ്പോൾ പ്രേക്ഷകരും സിനിമാലോകവും ഒരുപോലെ ഞെട്ടിയിരുന്നു. ഞാനിതൊന്നും വിശ്വസിക്കുന്നില്ല. എനിക്കൊരു അനുഭവമുണ്ടായിട്ടുണ്ട്, അങ്ങനെയല്ല. പത്ത് നാൽപ്പത്തൊമ്പത് ദിവസത്തോളം ഞാൻ ജയിലിൽ കിടന്നിരുന്നു. എന്തിന്റെ പേരിലാണെന്ന് അറിയാതെയായിരുന്നു അത്. ദിലീപേട്ടന്റെ കാര്യത്തിലും അതായിരിക്കാം സംഭവിച്ചത്. അദ്ദേഹം ഇത് ചെയ്തു, അത് ചെയ്തു എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട്. അങ്ങനെയൊന്നും ഞാൻ പറയില്ല. അഭിനയത്തിലെ തുടക്കകാലത്ത് ഞാൻ ദിലീപേട്ടനൊപ്പം അഭിനയിച്ചിരുന്നു. കുറേ ഭാഗം ചിത്രീകരിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് എനിക്ക് അതിൽ നിന്നും മാറേണ്ടി വന്നിരുന്നു. മറ്റൊരു താരത്തെ വെച്ചാണ് ആ സിനിമ പൂർത്തിയാക്കിയത്.
സിനിമയുടെ പേര് പറയാൻ ഞാനുദ്ദേശിക്കുന്നില്ല. മൂന്നാല് സീനിലായിരുന്നു ഞാൻ അഭിനയിച്ചത്. ദിലീപേട്ടനെ എനിക്ക് വല്യ ഇഷ്ടമാണ്. ദിലീപേട്ടന്റെ സിനിമകളും അഭിനയവും ഇഷ്ടമാണ്. അദ്ദേഹത്തെ എനിക്ക് നേരിലറിയില്ല. അഭിമുഖങ്ങളൊക്കെ കണ്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയാവണമെന്നില്ല. എന്താണ് നടന്നത് എന്നത് ദൈവത്തിനറിയാം. ഞാനൊരിക്കലും അദ്ദേഹത്തെ കുറ്റം പറയില്ലെന്നുമായിരുന്നു ശാലു മേനോന്റെ പ്രതികരണം.
നേരത്തെ ഗീത വിജയനും ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതികരിച്ചിരുന്നു. ദിലീപ് അങ്ങനെയൊക്കെ ചെയ്യുമെന്ന് തോന്നുന്നില്ല. വെട്ടമെന്ന സിനിമയുടെ ലൊക്കേഷനിൽ ദിലീപിനെ കണ്ടിരുന്നു. അമ്മയുടെ യോഗത്തിനെത്തുമ്പോൾ സുഖമല്ലേ എന്ന് ചോദിക്കാറുണ്ട് എന്നായിരുന്നു ഗീതാ സലീം പറഞ്ഞത്. സോഷ്യൽമീഡിയയിലൂടെ ഈ പ്രതികരണം വൈറലായിരുന്നു. അതിന് ശേഷമായാണ് ശാലു മേനോനും ദിലീപിനെക്കുറിച്ച് പറഞ്ഞെത്തിയിട്ടുള്ളത്.ഞാനറിയുന്ന ദിലീപേട്ടൻ അത് ചെയ്യില്ലെന്നായിരുന്നു ശാലു മേനോൻ പ്രതികരിച്ചത്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ പേര് ഉയർന്നപ്പോൾ പ്രേക്ഷകരും സിനിമാലോകവും ഒരുപോലെ ഞെട്ടിയിരുന്നു.