മമ്മൂട്ടി ചിത്രം 'റോഷാക്ക്' പൂർത്തിയായി; ഓണത്തിന് തീയേറ്റർ നിറയും!

Divya John
 മമ്മൂട്ടി ചിത്രം 'റോഷാക്ക്' പൂർത്തിയായി; ഓണത്തിന് തീയേറ്റർ നിറയും! ചോരപുരണ്ട തുണി മുഖത്തണിഞ്ഞ് കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ. പ്രഖ്യാപന വേളയിൽ തന്നെ പേരുകൊണ്ട് ഏറെ ചർച്ചയായി മാറിയ ചിത്രമാണ് റൊഷാക്ക്. മമ്മൂട്ടി നായകനാകുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.ഇന്നലെ രാത്രി വൈകിയാണ് ഷൂട്ടിംഗിന് പാക്കപ്പ് പറഞ്ഞത്. ഓണത്തിന് ചിത്രം റിലീസിനെത്തുമെന്നാണ് നിലവിൽ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. എന്നാൽ തീയേറ്റർ റിലീസാണോ ഓടിടി റിലീസാണോ ലക്ഷ്യമിടുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.



   എന്തായാലും തീയേറ്ററിൽ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ. കൊച്ചിയിലാണ് ചിത്രത്തിൻ്റെ ഏറിയ പങ്കും ചിത്രീകരിച്ചത്. ദുബായിൽ ചിത്രീകരണം നടന്നു വന്നിരുന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ. മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ ത്രില്ലർ ചിത്രമാണ് റോഷാക്ക്. ദുബായ്യിൽ ആയിരുന്നു സിനിമയുടെ അവസാന ഷെഡ്യൂൾ ചിത്രീകരണം നടന്നത്. നാല് ദിവസം മുമ്പാണ് നിസാം ബഷീറും സംഘവും അവസാന ഷെഡ്യൂളിനായി ദുബായിലേയ്ക്ക് തിരിച്ചത്. അവിടെ മൂന്നു ദിവസത്തെ ഷൂട്ടായിരുന്നു ഉണ്ടായിരുന്നത്. നടൻ ആസിഫ് അലിയും ഈ ഷെഡ്യൂളിൽ മമ്മൂട്ടിക്കൊപ്പം ചേർന്നിരുന്നു.



  ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആൻ്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. നിമീഷ് രവിയാണ് ഛായാഗ്രഹണം. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് സിനിമ നിർമ്മിക്കുന്നത്. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ പുതിയ പ്രൊജക്ടാണിത്. ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. 




  ആസിഫ് അലിയെ നായകനാക്കി 'കെട്ട്യോളാണ് എൻറെ മാലാഖ' എന്ന ചിത്രമൊരുക്കിയ നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയാണ് ഇത്. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് അണിയറപ്രവർത്തകർ. വിതരണം വേ ഫെയർ. പി ആർ ഓ പ്രതീഷ് ശേഖർ. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് അണിയറപ്രവർത്തകർ.

Find Out More:

Related Articles: