ഞാൻ അവരെ പഠിപ്പിക്കുകയാണ്; മക്കളെ കുറിച്ച് സലിം കുമാർ!

Divya John
 ഞാൻ അവരെ പഠിപ്പിക്കുകയാണ്; മക്കളെ കുറിച്ച് സലിം കുമാർ! സലിം കുമാറിന്റെ മൂത്ത മകൻ ചന്തു അച്ഛന്റെ പാതയിൽ സിനിമയിലേക്ക് എത്താൻ ആഗ്രഹിച്ച ആളാണ്. ചില സിനിമയിൽ സലിം കുമാറിന്റെ ചെറുപ്പകാലം ചന്തു അവതരിപ്പിച്ചെങ്കിലും അതല്ലതെ ഒരു വേഷത്തിൽ ചന്തുവിനെ കാണാൻ മലയാളി പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സഫലമാക്കികൊണ്ട് ചന്തു സിനിമയിലേക്ക് എത്തുകയാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചന്തുവും ചുവട് വയ്ക്കുകയാണ്. മുൻപൊരു അഭിമുഖത്തിൽ മക്കളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയിൽ ഒരുകാലത്ത് ചിരിയുടെ പൂരം സമ്മാനിച്ച ഒട്ടനവധി കലാകാരന്മാരുണ്ട്.




ഇന്നും കാണുമ്പോൾ ചിരി നിർത്താൻ പറ്റാത്ത വിധം മനോഹരമായ കോമഡി വേഷങ്ങൾ ആണ് ഇവരിൽ പലരും അനശ്വരമാക്കിയിട്ടുള്ളത്. അതിൽ ഒരാൾ ആണ് നടൻ സലിം കുമാർ. ഒരു സിനിമയിൽ ഒക്കെ വന്നു ക്ലിക്ക് ആയ പലരെയും പിന്നെ നമ്മൾ കണ്ടിട്ടില്ല. അടുത്ത സെക്ഷൻ വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമയെ ആരും ഒരു ജോലിയായി കണക്കാക്കരുത്. വേറെ ജീവിക്കാൻ വേണ്ടി ഒരു ജോലി കണ്ടെത്തിയ ശേഷമേ നിങ്ങൾ സിനിമയിലേക്ക് വരാവൂ. അല്ലെങ്കിൽ സംഭവിക്കുന്നത് ദുരന്തം ആയിരിക്കും. ഞാൻ എന്റെ മകനോടും പറഞ്ഞിട്ടുള്ളത് ഇത് തന്നെയാണ്. എൽഎൽബി എടുത്തിട്ട് അവൻ എന്ത് വേണമെങ്കിലും ചെയ്തോട്ടെ" സലിം കുമാർ പറയുന്നു. സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ള ഇത് കേൾക്കുന്ന കുട്ടികൾക്ക് വേണ്ടി ഞാൻ പറയുന്നതാണ് ഇത്. പഴയ കാലം അല്ല ഇത്. ഇന്ന് സിനിമ എന്ന് പറയുന്നത് അത്ര വലിയ സ്വപ്നലോകം ഒന്നുമല്ല.



 ആർക്കുവേണമെങ്കിലും സിനിമയിൽ അഭിനയിക്കാം. പണ്ട് ആയിരുന്നു ഒരാളോട് ചാൻസ് ചോദിച്ച് പിന്നാലെ നടന്ന് അഭിനയിക്കേണ്ട അവസ്ഥ. ഇന്ന് കഴിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും സിനിമയിൽ അഭിനയിക്കാം. അവിടെ പിടിച്ചു നില്ക്കാൻ ആണ് പാട്. പിടിച്ചു നിന്നാൽ തന്നെ അധികകാലം ഇല്ല, കാരണം ഇപ്പോൾ യൂസ് ആൻഡ് ത്രോ ആണ് സിനിമ."അവർ സിനിമയിൽ വരുന്നത് എനിക്ക് ഇഷ്ടമല്ല. ഞാൻ അവരെ പഠിപ്പിക്കുകയാണ്. സിനിമയിൽ വരാൻ ആണേൽ സിനിമ പഠിപ്പിച്ചാൽ പോരെ. 



മൂത്തമകൻ സിനിമയിൽ അഭിനയിക്കണം എന്ന് പറയുന്നുണ്ട്. അവനോട് ഞാൻ പറഞ്ഞത് എൽഎൽബി എടുത്തിട്ട് നീ എവിടെ വേണേലും പൊക്കൊളു എന്നാണ്. അവൻ എംഎ ലിറ്ററേച്ചർ കഴിഞ്ഞപ്പോൾ ഞാൻ അവനോട് ചോദിച്ചു നീ ഇനി എന്ത് ചെയ്യാൻ പോകുകയാണ് എന്ന്. അപ്പോൾ അവൻ തന്നെയാണ് പറഞ്ഞത് എൽഎൽബിയ്ക്ക് പോകണം എന്ന്. അത് പാസ്സായി കഴിഞ്ഞിട്ട് എങ്ങോട്ട് വേണമെങ്കിലും പൊക്കൊളു എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

Find Out More:

Related Articles: