പൊട്ടിച്ചിരിപ്പിക്കാൻ സിനിമയെ വെല്ലുന്ന ഒരു ഷോർട്ട് ഫിലിം!

Divya John
 പൊട്ടിച്ചിരിപ്പിക്കാൻ സിനിമയെ വെല്ലുന്ന ഒരു ഷോർട്ട് ഫിലിം! പ്രശസ്ത സിനിമ താരങ്ങൾ തങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് 'കളർ പടം'  എന്ന ഷോർട് ഫിലിമിന്റെ ടീസർ പുറത്തുവിട്ടത്. മലയാളത്തിന്റെ യുവ താരങ്ങളായ അശ്വിൻ ജോസും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'കളർ പടം' എന്ന ഫാമിലി കോമഡി എന്റർടെയ്‌നർ ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്തുവിട്ടു. കോമഡിക്കും റൊമാൻസിനും ഒരുപോലെ പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ എന്റർടെയ്‌നർ സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്ത് ആണ്. നഹാസിന്റെ തന്നെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ റൊമാന്റിക്കൽ ഷോർട്ട് ഫിലിം '14 days of love' വലിയ ഹിറ്റ് ആയിരുന്നു.



   യൂട്യൂബിൽ 12 മില്ലിയൺ കാഴ്ചക്കാരുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ആഘോഷം തീരുന്നതിന് മുന്നേ ആണ് മറ്റൊരു എന്റർടെയ്‌നറുമായി ഈ യുവ സംവിധായകൻ വീണ്ടും എത്തുന്നത്. മലയാളികളുടെ പ്രിയ താരം വിനീത് ശ്രീനിവാസൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു പ്രസാദ് ആണ്. മ്യൂസിക് - ജോയൽ ജോൺസ് , ലിറിക്സ് - ടിറ്റോ പി തങ്കച്ചൻ, എഡിറ്റർ - അജ്മൽ സാബു,ഡി ഐ -ഡോൺ ബി ജോൺസ് എന്നിവരും നിർവ്വഹിയ്ക്കുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകനും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനുമായ ബേസിൽ ജോസഫിന്റെ ഒപ്പം സംവിധാന സഹായിയായി പ്രവർത്തിച്ച ആളാണ് നഹാസ് ഹിദായത്ത്.


 പ്രശസ്ത ചലച്ചിത്ര സംവിധായകനും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനുമായ ബേസിൽ ജോസഫിന്റെ ഒപ്പം സംവിധാന സഹായിയായി പ്രവർത്തിച്ച ആളാണ് നഹാസ് ഹിദായത്ത്. മലയാളികളുടെ പ്രിയ താരം വിനീത് ശ്രീനിവാസൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു പ്രസാദ് ആണ്. മ്യൂസിക് - ജോയൽ ജോൺസ് , ലിറിക്സ് - ടിറ്റോ പി തങ്കച്ചൻ, എഡിറ്റർ - അജ്മൽ സാബു,ഡി ഐ -ഡോൺ ബി ജോൺസ് എന്നിവരും നിർവ്വഹിക്കുന്നു. 



  അശ്വിനെയും മമിതയെയും കൂടാതെ മറ്റു സിനിമ താരങ്ങളായ മിഥുൻ വേണുഗോപാൽ, അഞ്ചു മേരി തോമസ് പ്രണവ്, അനിൽ നാരായണൻ, റിഗിൽ, ജോർഡി പൂഞ്ഞാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.ചിത്രം അടുത്തയാഴ്ച്ച ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ മലയാളത്തിലെ മുൻ നിര താരങ്ങൾ റിലീസ് ചെയ്യുന്നതാണ്. പി ആർ ഒ - ആതിര ദിൽജിത്ത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. നിർമാണ രംഗത്തേക്ക് ചുവട് വെക്കുന്ന ബ്ലോക്ബസ്റ്റർ ഫിലിംസിന്റെ ആദ്യ ഡിജിറ്റൽ നിർമ്മാണ സംരംഭം ആണ് ഈ ചിത്രം.

Find Out More:

Related Articles: