ഷാരൂഖിൻറെ മകൻ ആര്യനും അമിതാഭ് ബച്ചൻറെ കൊച്ചുമകൾ നവ്യയും പ്രണയത്തിലോ? ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെയാണ് ആര്യനേയും ഏതാനും സുഹൃത്തക്കളേയും എൻസിബി അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ഷാരൂഖിൻറെ മകനും അമിതാഭ് ബച്ചൻറെ കൊച്ചുമകൾ നവ്യ നവേലി നന്ദയും തമ്മിലുള്ള ഏതാനും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. ഷാരൂഖിൻറെ മകൻ ആര്യൻ ഖാനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽമീഡിയ ലോകത്ത് സജീവം. ലണ്ടനിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ മുമ്പും പ്രചരിച്ചിട്ടുണ്ട്. ഇവർ പ്രണയത്തിലാണെന്ന തരത്തിൽ മുമ്പു തൊട്ടെ സോഷ്യൽമീഡിയയിൽ വാർത്തകൾ പരന്നിരുന്നു. ആര്യനും നവ്യയും ലണ്ടനിലെ ഒരു സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്, സഹപാഠികളുമാണ്.
തങ്ങൾക്കിടയിലെ സൗഹൃദ്യം ഏറെ ആസ്വദിക്കുന്നുമുണ്ട് ഇരുവരും. നവ്യയും ആര്യനും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഈ അഭ്യൂഹങ്ങളിൽ ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടുമില്ല. ആര്യനും നവ്യയും അവരുടെ സുഹൃത്തുക്കൾക്കൊപ്പം പലതവണ വിരുന്നുകൾ നടത്തിയിട്ടുമുണ്ട്. ഇതിനിടയിലെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. പിന്നീട്, നവ്യയും ആര്യനും അല്ല ആ വീഡിയോയിൽ ഉള്ളതെന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ ആര്യനെ കുറിച്ചുള്ള വാർത്തകൾക്കൊപ്പം ഇവരുടെ ബന്ധവും ചർച്ചയാകുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നവ്യ നവേലി നന്ദയുടെയും ആര്യൻ ഖാൻറേയും എന്ന പേരിൽ ഒരു വ്യാജ എംഎംഎസ് ഇന്റർനെറ്റിൽ വൈറലായിരുന്നു.
ആര്യൻ ഖാനെ എൻസിബി അധികൃതർ ആർതർ റോഡ് ജയിലിലേക്ക് കൊണ്ടുപോകുന്ന നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുമുണ്ട്. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം നടക്കുകയാണ്. ആര്യൻ ഖാനും മറ്റ് എട്ട് പ്രതികളും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. ഭാര്യയും മകളും പേരക്കുട്ടികളുമെല്ലാമൊത്തുളള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടക്കിടെ പങ്കുവച്ച് പെൺമക്കളാണ് മികച്ചതെന്ന് ഒാർമ്മിപ്പിക്കുകയാണ് ബിഗ് ബി അമിതാഭ് ബച്ചൻ.
'
തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് തന്റെ കുടുംബമെന്നാണ് ബച്ചൻ എപ്പോഴും പറയാറ്. സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിക്കുന്ന ബച്ചൻ തൻറെ വിശേഷങ്ങളെല്ലാം എപ്പോഴും പങ്കുവയ്ക്കാറുമുണ്ട്. മകൾ ശ്വേതാ ബച്ചനൊപ്പമുളള ചിത്രത്തിന് പുറമേ എെശ്വര്യ അഭിഷേക് ദമ്പതികളുടെ മകൾ ആരാധ്യ,ശ്വേതയുടെ മകൾ നവ്യ നവേലി നന്ദ എന്നിവരുടെ ചിത്രങ്ങളാണ് 'പെൺമക്കളാണ് മികച്ചത്' എന്ന അടിക്കുറിപ്പോടെ ബച്ചൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.