സാക്ഷാൽ നരേന്ദ്ര മോദി പോലും ഒന്ന് അമ്പരക്കും, ലുക്ക് മാത്രമല്ല, നടപ്പും വേഷവും അതേ പോലെ!

Divya John
  സാക്ഷാൽ നരേന്ദ്ര മോദി പോലും ഒന്ന് അമ്പരക്കും, ലുക്ക് മാത്രമല്ല, നടപ്പും വേഷവും അതേ പോലെ! ഒരിക്കൽ ബോംബെയിലേക്ക് പോകാൻ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ ഫോട്ടോ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അന്നു തൊട്ട് രാമചന്ദ്രൻ വൈറൽ താരമാണ്. എവിടെ പോയാലും ആളുകൾ വന്ന് സെൽഫിയെടുത്തും കാൽ തൊട്ട് വന്ദിച്ചും പോകുന്ന അവസ്ഥയിലെത്തി.  പയ്യന്നൂർ മാത്തിൽ സ്വദേശി രാമചന്ദ്രൻ നായരെ നേരിൽ കണ്ടാൽ സാക്ഷാൽ നരേന്ദ്ര മോദി പോലും ഒന്ന് അമ്പരന്നുപോകും. മോദിയുമായി അത്രത്തോളം സാമ്യമുണ്ട് രാമചന്ദ്രേട്ടനും.  പ്രൈവറ്റ് കമ്പനിയിൽ ഓഫീസ് സെക്രട്ടറിയായിരുന്ന രാമചന്ദ്രൻ ഇന്ത്യയിൽ ഉടനീളം യാത്ര ചെയ്തിരുന്നു.തുടക്കകാലത്ത് താൻ പോലും ശ്രദ്ധിക്കാതിരുന്ന സംഭവമാണ് ഹരിദ്വാറിലെ യാത്രയിൽ ഏതാനും കുട്ടികൾ വന്ന് മോദിയെ പോലെ തോന്നിപ്പിക്കുന്നതായി പറഞ്ഞത്. അന്ന് നരച്ച കുറ്റിത്താടിയായിരുന്നു. എന്നിട്ടും കുട്ടികൾ ഇത്തരത്തിൽ തിരിച്ചറിഞ്ഞു. പിന്നീടാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ബനിയൻ ധരിച്ച് ബാഗുമായി നിൽക്കുന്ന ഫോട്ടോ വൈറലാവുന്നത്. അതിനുശേഷം വേഷത്തിൽ മാറ്റം വരുത്തി ജുബ്ബയാക്കി. മോദിയുടെ അതേ രീതിയിലുള്ള കണ്ണടയും വാങ്ങി. താടിയിലും പുരികത്തിലും മാറ്റം വരുത്തുകയും ജുബ്ബക്ക് മുകളിൽ കോട്ട് ധരിക്കാനും തുടങ്ങി. പക്ഷേ, നിരന്തരം പുതിയ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന സാക്ഷാൽ മോദിയെ പൂർണമായും പകർത്താൻ തനിക്ക് സാധിച്ചിട്ടില്ലെന്നും എന്നെങ്കിലും നേരിട്ട് കാണണമെന്നുണ്ടെന്നും ചിരിയോടെ ഇദ്ദേഹം പറയുന്നു.രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ മോദിയെ പോലെ പലരും ഉണ്ടെങ്കിലും രാമചന്ദ്രന്റെ അത്രത്തോളം വരില്ലെന്നാണ് നേരിൽ കണ്ടവരൊക്കെ പറയുന്നത്. മോദിയേക്കാൾ മൂന്ന് വയസ് കുറവാണെങ്കിലും കാഴ്ചയിൽ ഇദ്ദേഹം സാക്ഷാൽ മോദി തന്നെയാണ്. നടപ്പിലും സംസാരത്തിലും വരെ അത് കാണാനുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെ പ്രചരണത്തിൽ പങ്കെടുക്കാൻ പലരും വിളിച്ചെങ്കിലും സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ നേരിട്ട് ഇറങ്ങാൻ തനിക്ക് താൽപര്യമില്ല. മോദിയോട് ബഹുമാനം ഏറെയുള്ളതിനാൽ അദ്ദേഹത്തെ മറ്റ് രീതിൽ ചിത്രീകരിക്കാനും യോജിപ്പില്ല. അതുകൊണ്ട് തന്നെ വീട്ടിൽനിന്ന് ഇപ്പോൾ അത്യാവശ്യം ബെംഗളൂരുവിലെ മക്കളുടെ വീട്ടിലേക്ക് മാത്രമാണ് യാത്ര ചെയ്യാറുള്ളത്. ജോലി ആവശ്യവുമായി രാജസ്ഥാനിലെത്തിയപ്പോൾ ആളുകളുടെ തിക്കുംതിരക്കും കാരണം പോലീസ് അകമ്പടി വരെ വേണ്ടി വന്ന അനുഭവവും രാമചന്ദ്രൻ പറയുന്നു. മോദിയുടെ കടുത്ത ആരാധകനായതിനാൽ പിന്നീട് രാമചന്ദ്രനും നടപ്പും വേഷവും മോദിയെ പോലെയാക്കി. അതോടെ കന്നട സിനിമയിൽ നിന്നുൾപ്പെടെ വിളിവന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്ത സിനിമയിൽ പ്രധാനമന്ത്രിയായി തന്നെയാണ് വേഷം ചെയ്തത്.

Find Out More:

Related Articles: