ഡിംപൽ വിഷമത്തോടെ എനിക്ക് അയച്ച വോയ്‌സ് നോട്ട് ഇങ്ങനെയാണ്! തുറന്നുപറഞ്ഞ് തിങ്കൾ ബാൽ! മികച്ച ബിഗ് ബോസ് സീസൺ 3ലെമത്സരാർത്ഥികളിലൊരാളാണ് ഡിംപൽ ബാൽ. പിതാവിന്റെ വിയോഗത്തെ തുടർന്ന് ഇടയ്ക്ക് ഷോയിൽ നിന്നും പുറത്ത് പോയെങ്കിലും താരം തിരികെ എത്തിയിരുന്നു. തുടക്കത്തിൽ ഡിംപലിന്റെ അടുത്ത സുഹൃത്തായിരുന്നു മജ്‌സിയ ബാനു. പിന്നീട് ഇവരുടെ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടാവുകയായിരുന്നു. ഫിനാലെയ്ക്കായി എത്തിയപ്പോഴും ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഡിംപലിന്റെ സഹോദരിയായ തിങ്കൾ ബാലാണ് യൂട്യൂബ് ചാനലിലൂടെ ഡിംപലിന്റെ ഓഡിയോ ക്ലിപ് പങ്കുവെച്ചെത്തിയത്. ഈ സീസണിലെ വിജയി ഡിംപൽ തന്നെയാണെന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. ഫിനാലെ ഷൂട്ടിനായി ചെന്നൈയിലേക്ക് പോയ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്.
പതിവിൽ നിന്നും വ്യത്യസ്തമായി താരങ്ങൾക്ക് അത്രയധികം നിയന്ത്രണങ്ങളില്ലായിരുന്നു ഇത്തവണ. അതിനാൽത്തന്നെ വീട്ടുകാരെയും സുഹൃത്തുക്കളെയുമെല്ലാം താരങ്ങൾ ബന്ധപ്പെടുന്നുണ്ട്. ചെന്നൈയിലെത്തിയ ഡിംപലിനോട് സംസാരിച്ചിരുന്നുവെന്നും ആദ്യമൊക്കെ ഹാപ്പിയാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ഡിംപൽ പറയുന്നു. ഒടുവിലായി ഡിംപലിനെ വിളിച്ചപ്പോൾ അവൾ അത്ര സന്തോഷത്തിലല്ലായിരുന്നു. ദേഷ്യത്തിലായിരുന്നു അവൾ. മജ്‌സിയ ബാനുവാണ് അതിന് പിന്നിലെ കാരണം. ഫിനാലെ ചെയ്യുന്നില്ല, തിരിച്ച് വരികയാണ് എന്ന തോന്നൽ വന്നത്. മജ്‌സിയ ഉണ്ടെങ്കിൽ താൻ തിരിച്ച് വരികയാണെന്നൊക്കെയായിരുന്നു പറഞ്ഞത്. അവളിപ്പോൾ നല്ല വിഷമത്തിലാണ്. ഇനി പറയാതിരിക്കാൻ വയ്യെന്ന് പറഞ്ഞായിരുന്നു തിങ്കൾ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. ഇതൊന്നും ഞങ്ങൾക്ക് ഏൽക്കുന്നില്ലെന്ന് വെച്ച് തന്നെയാണ് ഞങ്ങൾ ചിരിച്ച് നിൽക്കുന്നത്. എന്നാൽ ഇതിപ്പോൾ ഓവറാണ്.
മമ്മി പറഞ്ഞ കാര്യത്തിന് സോഷ്യൽ മീഡിയയിലൂടെ ഞാൻ ക്ഷമാപണം നടത്തിയതാണ്. ഡിംപൽ ആരേയും അപമാനിച്ചിട്ടില്ല. ഞാനും ഇതുവരെ ആരേയും സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചിട്ടില്ല. ഡിംപൽ പെർഫോം ചെയ്യുന്നതിനിടയിലും മജ്‌സിയ തളർത്തുകയാണ്. നീ ഫ്രോഡാണെന്നും, ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ എന്നും അത് വിറ്റ് കാശുണ്ടാക്കിയതല്ലെ എന്നുമൊക്കെ ചോദിച്ചുവെന്നും മജാസിയ പറഞ്ഞിരുന്നുവെന്നാണ് ഡിംപൽ തന്നോട് പറഞ്ഞത്. അവർക്ക് ആൾക്കാരെ വിൽക്കുന്ന സ്വഭാവം ഉണ്ടാവും, ഞങ്ങൾക്ക് അതില്ല. കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. ഇന്നും ഡിംപൽ വോയ്‌സ് നോട്ട് അയച്ചിരുന്നു. ഇതേക്കുറിച്ച് ഷോയുടെ അണിയറപ്രവർത്തകരെ അറിയിച്ചിട്ടുണ്ട്.
മുഖത്ത് ചിരിയുമായാണ് ഡിംപൽ അവിടെ പെർഫോം ചെയ്യുന്നത്. മനസ്സിലെ സങ്കടം അടക്കിപ്പിടിച്ചാണ് അവൾ അവിടെ നിൽക്കുന്നത്. അതിനിടയിലാണ് മരിച്ച് പോയ ആളെക്കുറിച്ച് പറഞ്ഞ് തളർത്തത്. മജ്‌സിയയുടെ ഇത്തരത്തിലുള്ള ചെയ്തികൾ ഇനിയും സഹിക്കാനാവില്ല. ഡിംപൽ തനിക്കായി അയച്ച വോയ്‌സ് നോട്ടും ഇവിടെ ചേർക്കുന്നുവെന്നും തിങ്കൾ പറഞ്ഞിരുന്നു.പപ്പയെന്ന് പറയുമ്പോൾ ഞങ്ങളുടെ കണ്ണ് നിറയും. ഇങ്ങനെ പപ്പയെക്കുറിച്ച് പറയുന്നത് കേൾക്കാനാവില്ല. ഞാൻ എല്ലാത്തിനേയും പ്രതിരോധിക്കുന്നയാളാണ്. ഇത് എനിക്ക് സഹിക്കാനാവുന്നില്ല. ഇതിൽ എന്താണ് ചെയ്യേണ്ടതെന്ന് മമ്മിയോട് ചോദിക്കണം. ഇതേക്കുറിച്ച് വീഡിയോ ചെയ്യണമെന്നും ഡിംപൽ തിങ്കളിനോട് പറയുന്നുണ്ട്.
v