ഐശ്വര്യ ഇനി അനൂപ് കൃഷ്ണന് സ്വന്തം!

Divya John
ഐശ്വര്യ ഇനി അനൂപ് കൃഷ്ണന് സ്വന്തം! രമ്പരകളിലൂടെ ശ്രദ്ധ നേടിയ അനൂപിൻറെ പ്രണയം ബിഗ് ബോസ് മലയാളം സീസൺ 3 വേദിയിൽ വെച്ചാണ് പുറം ലോകമറിഞ്ഞത്. അതോടെ അനൂപിൻറെ പ്രണയിനിയായ ഈഷ ആരാണെന്നായിരുന്നു ഏവരുടേയും ആകാംക്ഷ. ഒടുവിൽ അനൂപ് തന്നെ പ്രണയിനിയെ കുറിച്ച് പറഞ്ഞിരുന്നു. ഡോക്ടറാണെന്നും ഐശ്വര്യയെന്നാണ് പേരെന്നുമാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ അനൂപും ഡോ. ഐശ്വര്യ നായരും നാളെ (ജൂൺ 23)ന് വിവാഹതീയതി ഉറപ്പിക്കാൻ പോകുന്നു. അതായത് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം അനൂപ് കൃഷ്ണൻ വിവാഹിതനാകുന്നു.  




   പാലക്കാട് പട്ടാമ്പി സ്വദേശിയാണ് അനൂപ് കൃഷ്ണൻ ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹ വിശേഷം അറിയിച്ചിരിക്കുന്നത്. സുഹൃത്തും കലാകാരനുമായ ഷജീൽ കബീർ വരച്ച തൻറേയും ഐശ്വര്യയുടേയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സേവ് ദി ഡേറ്റ് വീഡിയോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടിരിക്കുന്നത്. സ്‌ക്രീനിൽ എത്തും മുൻപ് സ്റ്റേജ് ഷോകളിൽ അവതാരകനായും ചില സിനിമകിളിൽ ജൂനിയർ ആർട്ടിസ്റ്റായുമൊക്കെ പ്രവർത്തിച്ചിട്ടുമുണ്ട് അനൂപ്.സീതാകല്യാണം പരമ്പരയിലൂടെ മിനിസ്ക്രീനിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പട്ടാമ്പിക്കാരൻ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ കല്യാൺ ആയി മാറിയത്. 




   ബിഗ് ബോസ് ഹൗസിൽ തൻറേതായ നിലപാടുകൾ തുറന്നു പറഞ്ഞും അനൂപ് ശ്രദ്ധേയനായി. ബിഗ് ബോസ് വീട്ടിലെ അവസാന എട്ട് മത്സരാ‍ർഥികളിൽ അനൂപും ഉൾപ്പെട്ടിരുന്നു. ബിഗ് ബോസിലെ തൻറെ സുഹൃത്തുക്കളോട് പലപ്പോഴും പ്രണയിനിയെ കുറിച്ച് അനൂപ് സംസാരിക്കാറുമുണ്ടായിരുന്നു.അഭിനയത്തിന് ഒപ്പം തന്നെ മ്യൂസിക് വിഡിയോസ് സംവിധാനം ചെയ്യാനും , ആങ്കറിങ്ങിലേക്കും മോഡലിങ്ങിലേക്കും അനൂപ് കടന്നിരുന്നു.  വിവാഹനിശ്ചയം കഴിഞ്ഞ സഹോദരിയുടെ വിവാഹം നടത്താൻ കൂടിയാണ് താൻ ബിഗ് ബോസിൽ എത്തിയതെന്നും ആദ്യമേ തന്നെ അനൂപ് തുറന്നു പറഞ്ഞിട്ടുള്ളതാണ്. മാത്രവുമല്ല അനൂപിൻറെ വിവാഹവും ബിഗ് ബോസിന് ശേഷം ഉണ്ടാകും എന്ന സൂചനയും താരം പലപ്പോഴായി നൽകിയിട്ടുണ്ട്. 




  ഇപ്പോഴിതാ ബിഗ് ബോസ് ഫൈനൽ വിജയി ആരെന്നറിയും മുമ്പ് അനൂപിൻറെ വിവാഹകാര്യത്തിൽ തീരുമാനം ആയിരിക്കുന്നു. ഐശ്വര്യ ആയുർവേദിക് ഡോക്ടർ ആണ്. ഇപ്പോൾ എംഡി ചെയ്യ്തുകൊണ്ടിരിക്കുന്നു. പാലക്കാട് കുട്ടനൂർ ആണ് ഇഷയുടെ വീട്. അച്ഛൻ അച്യുത് അദ്ദേഹം ഒരു ആയുർവേദിക് കമ്പനിയുടെ ആൾ ഇന്ത്യ ജനെറൽ മാനേജർ ആണ്, അമ്മ സുനിത എന്നിവർ അടങ്ങുന്നതാണ് ഇഷയുടെ കുടുബം. സംവിധാനം ആഗ്രഹമാണ്. കരിയറിന്റെ ഏറ്റവും നല്ല സമയത്തുതന്നെ അത് സംഭവിക്കട്ടെ. അതിന്റെ ചെറിയ ചെറിയ പ്രാരംഭ പരിപാടികളുമായി മുൻപോട്ട് പോകണം. പിന്നെ നടൻ എന്ന രീതിയിൽ കുറച്ചുകൂടി എസ്റ്റാബ്ലിഷ്ഡ് ആകണം എന്നുണ്ട്. സിനിമയുടേതായ ചില ചർച്ചകൾ നടക്കുന്നുണ്ട്. നല്ലൊരു പ്രോജക്റ്റ് കിട്ടും എന്ന ശുഭാബ്ദി വിശ്വാസം ഉണ്ട്. ആ ഒരു ആഗ്രഹത്തിൽ അങ്ങനെ മുൻപോട്ട് പോവുകയാണ്.

Find Out More:

Related Articles: