ബാങ്കോക്ക് യാത്രയെക്കുറിച്ച് വിസ്മയ മോഹൻലാൽ!

Divya John
 ബാങ്കോക്ക് യാത്രയെക്കുറിച്ച് വിസ്മയ മോഹൻലാൽ!  താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മകളും ഭാഗമാവുന്നുണ്ടെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ക്യാമറയ്ക്ക് മുന്നിലല്ല പിന്നണിയിലെ കാര്യങ്ങളിലാണ് താരപുത്രിക്ക് താൽപര്യമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ചേട്ടനെപ്പോലെ തന്നെ യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് വിസ്മയ. അടുത്തിടെ നടത്തിയ യാത്രയെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാണ് വിസ്മയ സിനിമയിൽ എത്തുന്നതെന്നുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. പ്രണവ് സിനിമയിലെത്തിയപ്പോൾ സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചതാണ്. ബാലതാരമായി തിളങ്ങിയപ്പോൾ മുതലേ ഭാവിയിൽ നായകനാവുമെന്ന് ആരാധകർ പ്രണവിനെക്കുറിച്ച് പ്രവചിച്ചിരുന്നു. ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെയായിരുന്നു പ്രണവ് നായകനായത്.



സിനിമയിൽ അഭിനയിച്ച് തുടങ്ങിയില്ലെങ്കിലും പ്രേക്ഷകർക്ക് സുപരിചിതയാണ് വിസ്മയ മോഹൻലാൽ. അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് വിസ്മയയും സിനിമയിലെത്തുമെന്ന പ്രവചനങ്ങൾ വളരെ മുൻപേ നടന്നതാണ്.  ബാങ്കോക്കിനെ അറിയാത്തവർക്ക് റഫറൻസിന് ഉപയോഗിക്കാവുന്ന തരത്തിലുള്ള ചിത്രങ്ങളാണ് വിസ്മയ പങ്കുവെച്ചത്. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി അവിടെയുള്ള കാഴ്ചകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. സെൽഫി ചിത്രങ്ങൾ അങ്ങനെ പോസ്റ്റ് ചെയ്തിട്ടില്ല. അവിടെയുള്ള കാഴ്ചകളിലാണ് ശ്രദ്ധിച്ചിട്ടുള്ളത്. ചിത്രങ്ങളുടെ പ്രത്യേകതയായിരുന്നു ഇത്തവണയും ചർച്ചയായത്.



 ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു വിസ്മയ ബാങ്കോക്ക് യാത്രയെക്കുറിച്ച് വാചാലയായത്. ദൈർഘ്യം കുറവായിരുന്നുവെങ്കിലും മികച്ചതായിരുന്നു ഈ യാത്രയെന്ന് വിസ്മയ പറയുന്നു. ഈ നഗരം ഒരുപാടിഷ്ടമായി എന്നും വിസ്മയ കുറിച്ചിരുന്നു. ഇതിനകം തന്നെ താരപുത്രിയുടെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ചേട്ടന്റെയും അച്ഛന്റെയും സിനിമകളെല്ലാം വിടാതെ കാണാറുണ്ട് മായ. ചിലപ്പോഴൊക്കെ അതേക്കുറിച്ചുള്ള പോസ്റ്റുകൾ ഉണ്ടാവാറുമുണ്ട്. അടുത്തിടെ ഇറങ്ങിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം ഞാൻ രണ്ടുവട്ടം കണ്ടെന്നായിരുന്നു വിസ്മയ കുറിച്ചത്. ഏറെ മനോഹരമായ ചിത്രം, എനിക്കിഷ്ടമായെന്നായിരുന്നു അന്ന് പറഞ്ഞത്.


പ്രണവിനെ ടാഗ് ചെയ്തായിരുന്നു അഭിപ്രായം പോസ്റ്റ് ചെയ്തത്. പ്രണവിന്റെ പിറന്നാൾ ദിനത്തിലും ആശംസ പോസ്റ്റുമായും വിസ്മയ എത്തിയിരുന്നു. എഴുത്തിലും വരയിലും വളരെ മുൻപേ കഴിവ് തെളിയിച്ചതാണ് വിസ്മയ. ഗ്രെയ്ൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്ന പേരിലായിരുന്നു കവിതാസമാഹാരം പുറത്തിറക്കിയത്. സിനിമാലോകത്തുള്ളവരെല്ലാം പുസ്തകത്തെക്കുറിച്ച് വാചാലരായെത്തിയിരുന്നു. പുസ്തകത്തിന്റെ മലയാള പരിഭാഷയും ഇറങ്ങിയിരുന്നു. ശരീരഭാരം കുറയ്ക്കാനായി തായ്‌ലൻഡിൽ പോയി മോതായ് ചെയ്തതിനെക്കുറിച്ചുള്ള വിസ്മയയുടെ തുറന്നുപറച്ചിൽ മുൻപ് വൈറലായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയായിരുന്നു തടി കുറച്ചത്.
 

Find Out More:

Related Articles: