സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ലംഘിച്ചതിനു നിരവധി കേസുകൾ;1275 അറസ്റ്റ്

Divya John

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ലംഘിച്ചതിനു നിരവധി കേസുകൾ,1275 അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ അടച്ചിടലില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 1233 പേര്‍ക്കെതിരെ കേസെടുത്തു. 1275 പേരാണ് ഇന്ന് അറസ്റ്റിലായത്. 649 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ഒപ്പം ഇന്ന് മാസ്‌ക് ധരിക്കാതിരുന്നതിനെ തുടര്‍ന്ന് 3048 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.ക്വാറന്റൈന്‍ ലംഘനത്തിന് 10 കേസുകളും രജിസ്റ്റര്‍ ചെയ്തു.

 

 

   കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്ന് ആറ് ഹോട്ട്സ്പോട്ടുകൾ കൂടി കൂട്ടി ചേർത്തതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 144 ആയാണ് ഉയർന്നത്.എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റ്യാട്ടൂർ എന്നിവയാണിവ., പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയും ഇന്ന് പുതിയ ഹോട്ട്സ്‌പോട്ടുകളുടെ പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.

 

 

   ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 144 ആയി ഉയർന്നു.ഇന്ന് പുതുതായി കൂട്ടിച്ചേർത്ത 6 ഹോട്ട്സ്‌പോട്ടുകളിൽ നാലും കണ്ണൂർ ജില്ലയിലാണ്. സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും നൂറിലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച സംസ്ഥാനത്ത് 10 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളിലുൾപ്പെടുത്തിയിരുന്നു. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് ഇന്നലെ ചേർക്കപ്പെട്ട ഹോട്ട്സ്പോട്ടുകൾ.

 

 

  ഇന്നലെ സംസ്ഥാനത്ത് 108 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് (തൃശൂര്‍ സ്വദേശി) ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേര്‍ രോഗമുക്തരായി. 

Find Out More:

Related Articles: