മോഹൻലാലിനെ നായകനാക്കി 'ബ്രോ ഡാഡി'യുമായി പൃഥ്വിരാജ്!

Divya John
മോഹൻലാലിനെ നായകനാക്കി 'ബ്രോ ഡാഡി'യുമായി പൃഥ്വിരാജ്! തൻറെ രണ്ടാമത്തെ ചിത്രത്തിൻറെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം. 'ബ്രോ ഡാഡി' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്ററാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. തൻറെ ചിത്രം ഒരു 'ഹാപ്പി ഫിലിം' ആയിരിക്കുമെന്നും പൃഥ്വി സൂചിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ 200 കോടി ക്ലബിൽ ഇടം നേടിയ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാൻ പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. 




  ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ ഇവർ ചേർന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ തന്നെയാണ് സിനിമയുടെ നിർ‍മ്മാണ നിർ‍വ്വഹണം. എന്നാൽ കൊവിഡ് മൂലം ആ സിനിമയുടെ ജോലികൾ ആരംഭിക്കാൻ കഴിയാത്തതിനാൽ പൃഥ്വി ഒരു ചെറിയ സിനിമയൊരുക്കുകയാണെന്ന സൂചന കഴിഞ്ഞ ദിവസങ്ങളിൽ പൃഥ്വി തന്നെ നൽകിയിരുന്നു. അതിന് പിന്നാലെയാണിപ്പോൾ പൃഥ്വിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സംവിധായകൻ സച്ചിയുടെ ഓർമ്മദിനത്തിൽ താൻ രണ്ടാമതായി സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ മലയാളത്തിലെ പണം വാരിപടങ്ങളുടെ ഗണത്തിൽ മുൻപന്തിയിൽ ഉള്ള ചിത്രമാണ്.



   


   ഈ കൂട്ടുകെട്ട് വീണ്ടും രണ്ടാം ഭാഗമായ എമ്പുരാനുവേണ്ടി ഒന്നിക്കുന്നുവെന്ന വാർത്തയാണ് മുമ്പ് പുറത്തുവന്നിരുന്നത്.  അതേസമയം മുൻപ് അഭ്രപാളിയിൽ സംവിധായകനായെത്തിയിട്ടുള്ള മോഹൻലാൽ ജീവിതത്തിൽ സംവിധായകനാകുമ്പോൾ പ്രേക്ഷകർ വലിയ ആവേശത്തിലാണ്. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ത്രീഡി ചിത്രത്തിന്റെ പൂജ ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാലിപ്പോൾ സംവിധാനവും അഭിനയവും ഒരുമിച്ച് ‌ചെയ്യുകയാണ്. നിരവധി താരങ്ങളും സംവിധായകരും ഉൾപ്പടെ നിരവധി പേരായിരുന്നു ചടങ്ങിന് എത്തിയത്. 




   നാല് പതിറ്റാണ്ടുകളിലേറെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന മോഹൻലാൽ ഇപ്പോൾ സംവിധായകൻ്റെ പട്ടം അണിയുകയാണ്. എല്ലാവരും മോഹൻലാലിൻ്റെ പുതിയ സിനിമയ്ക്കായി അക്ഷമരായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ചടങ്ങിന് പൃഥ്വിരാജ് പങ്കെടുക്കുകയും ബറോസിൽ അഭിനയിക്കുന്നതിൻ്റെ ആവേശവും സന്തോഷവുമൊക്കെ പങ്കുവെക്കുകയും ചെയ്തിരുന്നു. സുപ്രിയയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിനിചെ മമ്മൂട്ടിയുമായി സുപ്രിയ സെൽഫി പകർത്തിയതും ഇതിൻ്റെ ചിത്രവുമൊക്കെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

Find Out More:

Related Articles: