
ഒരു കിടിലൻ ഹെയർ മാസ്ക് പരീക്ഷിക്കാം
വരണ്ടതും കേടുപാടുകൾ ഉള്ളതുമായ തലമുടിയുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ആവശ്യമായ ജലാംശം നൽകിക്കൊണ്ട് മുടിയിഴകളെ പരിപോഷിപ്പിക്കുന്നതിനും സഹായകമായ 4 ഹെയർ മാസ്കുകൾ ഇതാ. നിങ്ങളുടെ തലയോട്ടിയിൽ വരൾച്ചയുടെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നുണ്ടെങ്കിൽ നഷ്ടപ്പെട്ട തലയോട്ടിയുടെ ആരോഗ്യത്തെ പുന:സ്ഥാപിക്കാനായി നിങ്ങൾ കൂടുതൽ പോഷണങ്ങൾ നൽകേണ്ടത് അത്യാവശ്യമായി മാറുന്നു. വരണ്ട മുടിയെ ചികിത്സിക്കാൻ മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും ഒരുപോലെ പ്രധാനമാണ്. മറ്റൊരു ചേരുവയായ ഒലിവ് ഓയിൽ തലയോട്ടിയിലും മുടിയിലും ആവശ്യമായ ജലാംശം നൽകാൻ സഹായിക്കുന്ന ശക്തമായ ഗുണങ്ങളാൽ സമ്പന്നമാണ്. മുട്ടയിൽ വിറ്റാമിൻ എ, ഇ എന്നിവ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ഇതിന് ഉയർന്ന പ്രോട്ടീൻ ഉള്ളടക്കമുണ്ട്. ഇവ മുടിയെ മോയ്സ്ചറൈസ് ചെയ്യുക മാത്രമല്ല, അതിന് പോഷകങ്ങൾ പകർന്നുനൽകി കരുത്തുറ്റതാക്കാനും മികച്ചതാണ്. രണ്ട് ടേബിൾസ്പൂൺ ഒലിവ് ഓയിൽ ഒരു മുട്ടയോടൊപ്പം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ ഹെയർ പാക്കിൻ്റെ ഗന്ധം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ഇതിലേക്ക് നിങ്ങൾക്ക് 5 തുള്ളി ലാവെൻഡർ ഓയിൽ ചേർക്കാം.
ഈ മിശ്രിതം മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് ഉണങ്ങാൻ അനുവദിക്കുക. മൃദുവായ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് വേണം മുടി കഴുകാൻ. രണ്ട് പഴുത്ത വാഴപ്പഴം നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ ആവണക്കെണ്ണ ചേർക്കുക. മുടിയുടെ നീളം അനുസരിച്ച് നിങ്ങൾക്ക് രണ്ട് ചേരുവകളുടേയും അളവ് ക്രമീകരിക്കാൻ കഴിയും. ഈ മിശ്രിതം മുടിയിൽ പുരട്ടി വച്ച് ഏകദേശം 20 മിനിറ്റ് വിശ്രമിക്കുക. ചെറുചൂടുള്ള വെള്ളവും മിതമായ ഷാമ്പൂവും ഉപയോഗിച്ചാവണം മുടി കഴുകേണ്ടത്. രണ്ട് ടേബിൾസ്പൂൺ കറ്റാർ വാഴ ജെല്ലിനോടൊപ്പം രണ്ട് ടേബിൾസ്പൂൺ മയോണൈസ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ തലമുടിയിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാൻ അനുവദിക്കുക.
നേരിയ വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ തലമുടി കഴുകി വൃത്തിയാക്കാം. ഉയർന്ന അളവിൽ ജലാംശം അടങ്ങിയിരിക്കുന്ന ഒരു സസ്യമാണ് കറ്റാർ വാഴ എന്നകാര്യം നമുക്കറിയാം. മുടിയുടെ ആരോഗ്യവും തിളക്കവും വർദ്ധിപ്പിക്കുന്നതിന് പേരുകേട്ടതുമാണിവ. അതുകൊണ്ടുതന്നെ ഇന്ന് വിപണിയിൽ ലഭ്യമായ പല കേശസംരക്ഷണ ഉൽപ്പന്നങ്ങളിലും ഇത് പ്രധാന ചേരുവയാണ്. കറ്റാർവാഴയോടൊപ്പം പോഷകങ്ങൾ ഇരട്ടിയാക്കുന്നതിനായി നിങ്ങളുടെ ഹെയർ പായ്ക്കിൽ ഉൾപ്പെടുത്താൻ പറ്റിയ മറ്റൊരു ഘടകമാണ് മയോന്നൈസ്. ഇതിലെ മുട്ടയുടേയും എണ്ണയുടേയും സാന്നിധ്യം നിങ്ങളുടെ വരണ്ട മുടിക്ക് വളരെയധികം മോയ്സ്ചറൈസിംഗ് ഗുണങ്ങൾ പകരുന്നു.