40ലക്ഷം മുടക്കണോയെന്ന ചോദ്യത്തിനുള്ള ഉത്തരം തീരുമാനിച്ചത് അങ്ങനെയെന്ന് ജോബി ജോർജ്!

Divya John
40ലക്ഷം മുടക്കണോയെന്ന ചോദ്യത്തിനുള്ള ഉത്തരം തീരുമാനിച്ചത് അങ്ങനെയെന്ന് ജോബി ജോർജ്! കടുത്ത പ്രതിസന്ധി ഘട്ടത്തിലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ജോബി ജോർജായിരുന്നു ചിത്രം നിർമ്മിച്ചത്. ഹനീഫ് അദേനിയുടെ തിരക്കഥ സിനിമയാക്കിയത് ഷാജി പാടൂരായിരുന്നു. സിദ്ദിഖ്, കനിഹ, അൻസൺ പോൾ, രൺജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. സിനിമയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുമായെത്തിയിരിക്കുകയാണ് ജോബി ജോർജ്. ജൂൺ 16. അതേ മൂന്ന് കൊല്ലം മുൻപ് ഒരു ജൂൺ 16 പെരുമഴ, പ്രെളയം, നിപ്പ. എന്ത് ചെയ്യണം. പലരും പറയുന്നു ഒന്ന് മാറ്റിവെച്ചാലോ റിലീസ്. സ്കൂൾ തുറന്നിരിക്കുന്നു.


   15 രാത്രിയിൽ തനി കച്ചവടക്കാരനാണെങ്കിലും, എന്തോ എന്നെ ഇഷ്ടം ആണ്‌ വിജിച്ചേട്ടന് (സെൻട്രൽ പിക്ചർ ) വിജി ചേട്ടൻ വിളിക്കുന്നു. എടൊ ഇ സാഹചര്യത്തിൽ ഫുൾ പേജ് പരസ്യം വേണോ? 40ലക്ഷം മുടക്കണോ? ഞാൻ വേണം. ചേട്ടാ എന്റെ ഡെറിക് സർ നിറഞ്ഞ് നിൽക്കണം നാളെ പ്രഭാതത്തിൽ കേരളമുടനീളം. മെഗാസ്റ്റാർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു അബ്രഹാമിന്റെ സന്തതികൾ. തുടക്കം മുതൽ വാർത്തകളിലിടം നേടിയ ചിത്രം ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. അതേസമയം പിന്നെ കണ്ടത് ജൂൺ 16 മുതൽ നിറഞ്ഞും, നിവർന്നും നിൽക്കുന്ന കാഴ്ചയായിരുന്നു. ദൈവത്തിന് നന്ദി പ്രേക്ഷകർക്ക് നന്ദി.



    ഒരായിരം നന്ദി ഇ ധൈര്യം കിട്ടുന്നത് ദൈവവിശ്വാസം കൊണ്ടാണ്. എനിക്കറിയാവുന്ന മമ്മുക്ക 101% ദൈവവിശ്വാസിയാണ്. അതായിരിക്കാം ഞങ്ങൾക്കിടയിലെ ഒരുമയുടെ അല്ലായെങ്കിൽ വിജയത്തിന്റെ പ്രധാനകാരണം. എന്റെ ഓർമ്മകൾ ഉള്ളടിത്തോളം ഇതൊക്കെ സ്മരിച്ചുകൊണ്ടേയിരിക്കും. അപ്പോൾ ഇന്ന്‌ ഈ പതിനാറാം തിയതി നമുക്ക് നീട്ടി ഒരു സല്യൂട്ട് നൽകാം നമ്മുടെ ഡെറിക് സാറിന്. പിന്നെ കൂടെ നിന്നവർക്കെല്ലാം ഒരു ഉമ്മയും പിന്നെ ഒരു വലിയ സല്യൂട്ടുമെന്നുമായിരുന്നു ജോബി ജോർജ് കുറിച്ചത്. 


   സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച മെഗാസ്റ്റാർ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഡെറിക് അബ്രഹാമായുള്ള മമ്മൂട്ടിയുടെ വരവിനെ ആരാധകരും ഏറ്റെടുത്തിരുന്നു. സിനിമ റിലീസ് ചെയ്തിട്ട് 3 വർഷം പിന്നിട്ടിരിക്കുകയാണിപ്പോൾ. പ്രതിസന്ധി ഘട്ടത്തിലായിരുന്നു റിലീസ്. സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച മെഗാസ്റ്റാർ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ജോബി ജോർജായിരുന്നു ചിത്രം നിർമ്മിച്ചത്. ഹനീഫ് അദേനിയുടെ തിരക്കഥ സിനിമയാക്കിയത് ഷാജി പാടൂരായിരുന്നു. സിദ്ദിഖ്, കനിഹ, അൻസൺ പോൾ, രൺജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 

Find Out More:

Related Articles: