കൂടതായി ഇനി ജോളി എന്ന പേരിൽ

Divya John

കേരളക്കരയെയാകെ നടുക്കിയ  കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു എന്ന വിവരം ലഭിച്ചിട്ട് കുറച്ചു നാളുകളെയായുള്ളൂ ഇതിനുപിന്നാലേ 'കൂടത്തായ്' എന്ന പേരിൽ പ്രഖ്യാപിച്ചിരുന്ന സിനിമയുടെ പേര് മാറ്റിയിരിക്കുകയാണ്.  'ജോളി' എന്നാക്കിയിരിക്കും ഇനി സിനിമയുടെ പേര്.സിനിമയിൽ കൂടത്തായി കേസന്വേഷണത്തിനായുള്ള അന്വേഷണ ഉദ്യോഗസ്ഥനെ ആവശ്യമുണ്ടെന്ന് കാണിച്ച്, സിനിമയുടെ അണിയറപ്രവർത്തകര്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ സിനിമയിൽ വളരെ വിരളമായി മാത്രം കണ്ടിട്ടുള്ള മോഷൻ കാസ്റ്റിംഗ് കോൾ രീതിയാണ് സിനിമയിലേക്കായി അന്വേഷണ ഉദ്യോഗസ്ഥനെ തേടിക്കൊണ്ട് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പുറത്തിറക്കുമെന്നാണ് സൂചന. പന്ത്രണ്ടിലേറെ മലയാളസിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി ഡിനി ഡാനിയലാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിക്കുന്നത്. വാമോസ് ഇന്‍റര്‍നാഷണൽ മീഡിയ കമ്പനിയുടെ എം.ഡിയാണ് ഡിനി.വിജീഷ് തുണ്ടത്തിലാണ് ജോളി എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത്. അലക്സ് ജേക്കബ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോണക്സ് ഫിലിപ്പാണ്.

Find Out More:

Related Articles: