പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉള്ള നിലപാട് വ്യക്തമാക്കി നടൻ മാമുക്കോയ

frame പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉള്ള നിലപാട് വ്യക്തമാക്കി നടൻ മാമുക്കോയ

VG Amal
പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് നടക്കുന്നത്.

ഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരങ്ങളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ നിലപാട് വ്യക്തമാക്കി എത്തിരിക്കുകയാണ്   മലയാള സിനിമ നടന്‍ മാമുക്കോയ.

തല പോകാന്‍ നില്‍ക്കുമ്പോള്‍ കൈയിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ലെന്നാണ് നടന്‍ മാമുക്കോയ പറയുന്നത്.

കോഴിക്കോട് നഗരത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന നമ്മള്‍ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യന്‍മാര്‍ ചെയ്യും. 20 കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യയിലെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും പേരു മാറ്റിയാണ് ഇവര്‍ തുടങ്ങിയത്.

എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതല്‍ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും.

സ്ഥലം ഒരുത്തന്റേയും കുത്തകയല്ല. തല പോകാന്‍ നില്‍ക്കുമ്പോള്‍ കൈയിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല. പോരാടുക തന്നെ ചെയ്യും- മാമുക്കോയ അഭിപ്രായപ്പെട്ടു. 

Find Out More:

Related Articles:

Unable to Load More