തനിക്ക് പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് വെളിപ്പെടുത്തി രജനീകാന്ത്

VG Amal

തമിഴകത്തിലെ പ്രിയതാരം രജനീകാന്ത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് സിനിമകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്  കമല്‍ഹാസന്റെ കൂടി സാന്നിധ്യത്തിലാണ് രജനി ഇക്കാര്യം പറഞ്ഞത്.

കമല്‍ ഹാസന്‍ സിനിമയിലെ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ഗുരുസ്ഥാനീയനായ സംവിധായകന്‍ കെ ബാലചന്ദറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ് രജനി കമലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും എക്കാലത്തെയും പ്രിയചിത്രങ്ങളെക്കുറിച്ചും പറഞ്ഞത്.ഹോളിവുഡ് ചിത്രം ഗോഡ്ഫാദര്‍ (1972, സംവിധാനം ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള), തമിഴ് ചിത്രങ്ങളായ തിരുവിളൈയാടല്‍ (1965, എ പി നാഗരാജന്‍), ഹേ റാം (2000, കമല്‍ ഹാസന്‍) എന്നിവയാണ് തനിക്ക് ഏറ്റവും പ്രിയങ്കരമായ ചിത്രങ്ങളെന്ന് ചടങ്ങില്‍ രജനീകാന്ത് പറഞ്ഞു. 'മറ്റൊന്നും കാണാനില്ലാതെ വരുമ്പോള്‍ ഈ ചിത്രങ്ങള്‍ ഇപ്പോഴും കാണാറുണ്ട്. ഹേ റാം ഞാന്‍ 30-40 തവണ കണ്ടിട്ടുണ്ട്', രജനി അഭിപ്രായപ്പെട്ടു. 

Find Out More:

Related Articles: