ആലപ്പുഴക്കാരൻ എന്ന ആവേശത്തിലാണ് അങ്ങനെ ഓടിയത്, അന്നു കാണിച്ച ആവേശത്തിലെ അപകടം പിന്നീടാണ് മനസ്സിലായത്; കുഞ്ചാക്കോ ബോബൻ!

Divya John
 ആലപ്പുഴക്കാരൻ എന്ന ആവേശത്തിലാണ് അങ്ങനെ ഓടിയത്, അന്നു കാണിച്ച ആവേശത്തിലെ അപകടം പിന്നീടാണ് മനസ്സിലായത്; കുഞ്ചാക്കോ ബോബൻ! ഓഗസ്റ്റ് 10ന് പുന്നമടക്കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.  സിനിമയിലെ പല രംഗങ്ങളും മികച്ചതാക്കിയത് തന്നിലെ ആലപ്പുഴക്കാരനെന്ന് സിനിമാതാരം കുഞ്ചാക്കോ ബോബൻ. വള്ളത്തിന്റെ അമരത്തുനിന്ന് അണിയത്തുവരെ മരപ്പടിയിലൂടെ ഓടുന്ന രംഗമുണ്ടായിരുന്നു. ആലപ്പുഴക്കാരൻ എന്ന ആവേശത്തിൽ വള്ളത്തിലൂടെ ഓടി. രംഗം ഭംഗിയായി ചിത്രീകരിച്ചു. അന്നു കാണിച്ച ആവേശത്തിലെ അപകടം പിന്നീടാണ് മനസ്സിലായത്. പിന്നീട് വിവിധ സിനിമകളിലായി കുട്ടനാടൻ പശ്ചാത്തലത്തിൽ പല രംഗങ്ങളിലും അഭിനയിച്ചു. കുട്ടനാട്ടുകാരന്റെ രക്തം ഉള്ളിലുള്ളതുകൊണ്ടാകണം ഈ രംഗങ്ങൾ മികച്ചതാക്കാനായത്.



 കേരളത്തിന് ലോകത്തിനു മുന്നിൽ അഭിമാനപൂർവം പ്രദർശിപ്പിക്കാവുന്ന ഉത്സവമാണ് നെഹ്‌റു ട്രോഫി വള്ളംകളിയെന്നും അദ്ദേഹം പറഞ്ഞു. "ലോകത്തിലെതന്നെ ഏറ്റവും വലിയ ജലമാമാങ്കമായ നെഹ്‌റു ട്രോഫിയുടെ ഭാഗ്യചിഹ്നം പ്രകാശം ചെയ്യാനായത് ഭാഗ്യമായാണ് കരുതുന്നത്. എന്റെ മുത്തശ്ശൻ കുട്ടനാട്ടുകാരനാണ്. സിബി മലയിൽ സംവിധാനം ചെയ്ത ജലോത്സവം ചിത്രീകരിക്കുമ്പോഴാണ് ആദ്യമായി ചുണ്ടൻ വള്ളത്തിൽ കയറുന്നത്" - കുഞ്ചാക്കോ ബോബൻ ഓർമിച്ചു. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം. 'നീലപൊൻമാൻ' എന്ന പേരിൽ മുത്തശ്ശൻ കുഞ്ചാക്കോ 1975ൽ സിനിമ നിർമിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം നീലപൊൻമാൻ ആയത് ഇരട്ടി സന്തോഷം നൽകുന്നതാണെന്ന് പ്രകാശന കർമം നിർവഹിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ആലപ്പുഴക്കാരൻ എന്ന നിലയിൽ വള്ളംകളിയുടെ ഭാഗ്യചിഹ്ന പ്രകാശനത്തിന് പങ്കുകൊള്ളാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്.



 തന്റെ സിനിമ ജീവിതത്തിൽ ആലപ്പുഴ വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ചിത്രീകരണത്തിലെ കുട്ടനാടൻ മുഹൂർത്തങ്ങളും അദ്ദേഹം ഓർത്തെടുത്തു. മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 212 എൻട്രികളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സ് അധ്യാപകരായ വിജെ റോബർട്ട്, വിഡി ബിനോയ്, ആർട്ടിസ്റ്റ് വിമൽ റോയ് എന്നിവർ അടങ്ങുന്ന പാനലാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്. ഇത്തവണത്തെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാനെ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശി കെവി ബിജിമോളാണ്. 



ഗ്രാഫിക് ഡിസൈനറാണ് ബിജിമോൾ. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം. 'നീലപൊൻമാൻ' എന്ന പേരിൽ മുത്തശ്ശൻ കുഞ്ചാക്കോ 1975ൽ സിനിമ നിർമിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം നീലപൊൻമാൻ ആയത് ഇരട്ടി സന്തോഷം നൽകുന്നതാണെന്ന് പ്രകാശന കർമം നിർവഹിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ആലപ്പുഴക്കാരൻ എന്ന നിലയിൽ വള്ളംകളിയുടെ ഭാഗ്യചിഹ്ന പ്രകാശനത്തിന് പങ്കുകൊള്ളാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്. തന്റെ സിനിമ ജീവിതത്തിൽ ആലപ്പുഴ വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ചിത്രീകരണത്തിലെ കുട്ടനാടൻ മുഹൂർത്തങ്ങളും അദ്ദേഹം ഓർത്തെടുത്തു.
 

Find Out More:

Related Articles: