'ദി ഫാമിലി മാൻ' പുതിയ സീസൺ ട്രെയിലർ; 2 ദിവസങ്ങൾക്കുള്ളിൽ 37 മില്യൺ കാഴ്ച്ചക്കാർ!

Divya John
'ദി ഫാമിലി മാൻ' പുതിയ സീസൺ ട്രെയിലർ; 2 ദിവസങ്ങൾക്കുള്ളിൽ 37 മില്യൺ കാഴ്ച്ചക്കാർ! 2019-ൽ റിലീസ് ചെയ്ത സീസൺ 1-ന് ശേഷം അടുത്ത സീസണിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്ന ആരാധകർ ആ സ്നേഹം പുതിയ ട്രെയിലറിനോടാണ് കാണിച്ചത്. ഇതിനകം തന്നെ 37 മില്യൺ കാഴ്ച്ചകളെന്ന (കൂടുതൽ കാഴ്ച്ചക്കാർ വന്നുകൊണ്ടിരിക്കുന്നു) മിന്നുന്ന നേട്ടമാണ് ട്രെയിലർ സ്വന്തമാക്കിയത്. മാത്രമല്ല ഇതിനകം തന്നെ പുറത്തിറങ്ങിയത് മുതൽ 2 ദിവസങ്ങളായി യൂട്യൂബിൽ #1 ട്രെൻഡിങ് ആയി മാറുകയും ചെയ്തു. മികച്ച പ്രതികരണം ലഭിച്ചതോടെ വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്ന പുതിയ സീസണിൽ കാഴ്ച്ചക്കാരിൽ ആവേശമുണർത്തുന്ന എല്ലാം സംവിധായകർ ഒരുക്കിവെച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമായി.



 ട്രെയിലർ ആവേശമായതിന് പിന്നാലെ സംവിധായകരായ രാജ്, ഡികെ എന്നിവർ സീരീസിനെ കുറിച്ച് സംസാരിക്കുകയാണ്. ബുധനാഴ്ച്ചയാണ് ആമസോൺ പ്രൈം വീഡിയോ ഒറിജിനൽ സീരീസ് ആയ 'ദി ഫാമിലി മാൻ' സീസൺ 2 ട്രെയിലർ പുറത്തിറങ്ങിയത്.ഈ സീസണിലും ഫിക്ഷണലായ ഒരു ഏജൻസിക്ക് വേണ്ടി ജോലി ചെയ്യുന്ന ലോകോത്തര ചാരനായിരിക്കേ മിഡിൽ ക്ലാസ് അച്ഛനും ഭർത്താവും ആകുന്നതിലൂടെ ശ്രീകാന്ത് തിവാരി (മനോജ് ബാജ്പേയ് അഭിനയിക്കുന്ന കഥാപാത്രം) അനുഭവിക്കുന്ന മാനസിക കലഹത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇത്തവണ ശ്രീകാന്ത് നേരിടുന്ന വെല്ലുവിളികൾ കൂടുതൽ സങ്കീർണ്ണമാണ്.



രാജ് & ഡികെ ഹൃദയം കൊണ്ടാണ് ഞങ്ങൾ ഈ സിരീസ് നിർമ്മിച്ചിട്ടുള്ളത്. വർഷങ്ങളോളം നീണ്ട പ്രവർത്തനങ്ങൾ കൊണ്ടാണ് 9 ഭാഗങ്ങളുള്ള ഈ ഗൂഢാന്വേഷണ ഡ്രാമ സീരീസ് തയ്യാറാക്കിയിട്ടുള്ളത്, പ്രത്യേകിച്ചും ഈ മഹാമാരിക്കാലത്ത്. ഞങ്ങൾ അത് കാഴ്ച്ചക്കാരുടെ മുന്നിൽ ഏറെ സന്തോഷത്തോടെ അവതരിപ്പിക്കുകയാണ്. ഇന്ത്യയുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ ശരിയായ അർത്ഥത്തിൽ ഈ സീസൺ പ്രതിനിധീകരിക്കുന്നു. ഒരു പാൻ ഇന്ത്യൻ ഷോ തന്നെയാണ് ഇത്. മാത്രമല്ല സാമന്ത അക്കിനേനിയുടെ ഡിജിറ്റൽ അരങ്ങേറ്റം കൂടി ഇതിലൂടെ സാധ്യമാകുന്നു. സാഹസികമായ ഒരു റോളിലാണ് അവർ എത്തുന്നത്. മികച്ച പ്രതികരണമാണ് 'ദി ഫാമിലി മാൻ' സീസൺ 2 ട്രെയിലറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. സംവിധായകർ പറയുന്നത് എന്താണെന്ന് അറിയാം!


മുംബെെ, തമിഴ്നാട്, ലണ്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിലാണ് പുതിയ സീസൺ ചിത്രീകരണം നടന്നത്. കഥയുടെ മികച്ച വൈവിധ്യങ്ങൾ സൃഷ്ടിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരുമായി ഞങ്ങൾ ചേർന്ന് പ്രവർത്തിച്ചു. കഥകളിലൂടെ ഇന്ത്യയുടെ സമൃദ്ധി പ്രദർശിപ്പിക്കുന്നതിനായുള്ള കർക്കശമായ ചേർക്കലുകളും പ്രയത്നവും ഞങ്ങൾക്ക് കൂടുതൽ ഉണർവ്വേകുന്നു. താരങ്ങളും അണിയറപ്രവർത്തകരും പുറത്തെടുത്ത പ്രതിബദ്ധതയുടെ കരുത്തോടെയാണ് ഷോ എത്തുന്നത്. മുതിർന്ന നടൻ മനോജ് ബാജ്പേയി കഥാപാത്രമായി മാറുന്നതിന് വേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു. സാമന്ത ഭാഷാ ക്ലാസുകളിൽ പങ്കെടുക്കുകയും ആയോധനകല അഭ്യസിച്ച് സംഘർഷരംഗങ്ങളിൽ സ്വയം പെർഫോം ചെയ്യുകയും ചെയ്തു.

Find Out More:

Related Articles: