സിപിഎം സമ്മേളനത്തിനായി നിയന്ത്രണങ്ങളിൽ ഇളവുകൾ!

Divya John
സിപിഎം സമ്മേളനത്തിനായി നിയന്ത്രണങ്ങളിൽ ഇളവുകൾ! കാസ‍ർകോട് സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവു നൽകിയതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലയിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾ ഹൈക്കോടതി വിലക്കി. കൊവിഡ് 19 വ്യാപനം വ‍ർധിക്കുന്നതിനിടെയും പാ‍ർട്ടി സമ്മേളനങ്ങളുമായി മുന്നോട്ടു പോകുന്ന സിപിഎമ്മിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി.  ഇന്നലത്തെ കൊവിഡ് 19 അവലോകന യോഗത്തിനു ശേഷമാണ് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ സിങ് ജില്ലയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ തൊട്ടുപിന്നാലെ ഇത് പിൻവലിച്ചു.


   കാസർകോട് മടിക്കൈയിൽ ഇന്നാണ് സിപിഎം ജില്ലാ സമ്മേളനം ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം പരിഗണിച്ചാണ് ജില്ലാ കളക്ടർ നിയന്ത്രണങ്ങൾ പിൻവലിച്ചതെന്നായിരുന്നു ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചത്. ഈ തീരുമാനം രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്നും ഹർജിയിൽ ആരോപിച്ചു. സംസ്ഥാന സർക്കാരായിരുന്നു കേസിലെ എതിർകക്ഷി. അതേസമയം, മൂന്ന് ദിവസം നീളുന്ന ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ സിപിഎം തീരുമാനിച്ചു. ഞായറാഴ്ച ലോക്ക് ഡ‍ൗണായതു മൂലമാണ് പരിപാടിയുടെ ദൈ‍ർഘ്യം കുറയ്ക്കുന്നതെന്നാണ് പാ‍ർട്ടി വിശദീകരണം. റിപബ്ലിക് ദിനാഘോഷങ്ങൾക്ക് 50 പേരെ മാത്രമല്ലേ അനുവദിച്ചതെന്നു ചോദിച്ച കോടതി എന്താണ് രാഷ്ട്രീയപാ‍ർട്ടികളുടെ യോഗത്തിന് പ്രത്യേകതയെന്നും ചോദിച്ചു.


നിലവിലെ മാനദണ്ഡങ്ങൾ യുക്തിയ്ക്കു നിരക്കുന്നതാണോ എന്നായിരുന്നു പാർട്ടി സർക്കാരിനോടു ചോദിച്ചത്. കൊവിഡ് വ്യാപനം മൂലം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പിൻവലിച്ചുള്ള ജില്ലാ കളക്ട‍റുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹ‍ർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജില്ലയിൽ 36 ശതമാനമാണ് ടിപിആ‍ എന്നും സ‍ർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേയ്ക്കാണ് നിയന്ത്രണം ബാധകമാകുക. അതേസമയം, മൂന്ന് ദിവസം നീളുന്ന ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ സിപിഎം തീരുമാനിച്ചു. ഞായറാഴ്ച ലോക്ക് ഡ‍ൗണായതു മൂലമാണ് പരിപാടിയുടെ ദൈ‍ർഘ്യം കുറയ്ക്കുന്നതെന്നാണ് പാ‍ർട്ടി വിശദീകരണം.

കൊവിഡ് വ്യാപനം മൂലം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പിൻവലിച്ചുള്ള ജില്ലാ കളക്ട‍റുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹ‍ർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജില്ലയിൽ 36 ശതമാനമാണ് ടിപിആ‍ എന്നും സ‍ർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേയ്ക്കാണ് നിയന്ത്രണം ബാധകമാകുക.

Find Out More:

Related Articles: