ദൃശ്യം ഒരു കാണാ കാഴ്ച
ജീത്തുജോസഫ് സംവിധാനം ചെയ്ത ചിത്രം 'ദൃശ്യ'ത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങള്‍ 20 വര്‍ഷത്തിന് ശേഷം കണ്ടുമുട്ടുന്ന ഗംഭീരമായ ഒരു അപൂർവ്വ സാങ്കൽപ്പിക സാഹചര്യം സൃഷ്‌ടിച്ച ഫേസ്ബുക് പോസ്റ്റ് കഴിഞ്ഞ ദിവസമാണ് വൈറൽ ആയത്. ശ്യാം വര്‍ക്കല എന്ന കലാകാരനാണ് ഇതിന്റെ പിന്നിൽ. ഇദ്ദേഹം എഴുതിയ പോസ്റ്റില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജൂട്ടിയെയും മീന അവതരിപ്പിച്ച റാണിയെയും തേടി പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സഹദേവന്‍ (കലാഭവന്‍ ഷാജോണ്‍) 20 വര്‍ഷത്തിന് ശേഷം എത്തുന്നതായിരുന്നു സാഹചര്യം. മൂവി സ്ട്രീറ്റ്,സിനിമാ പാരഡീസ്,തുടങ്ങിയ ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു.ഒപ്പം നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായി. ഒപ്പം നടൻ കലാഭവൻ ഷാജോണിന്റെ അഭിനന്ദനങ്ങളും.സാക്ഷാല്‍ സഹദേവന്‍ പൊലീസിന്റെ ശബ്ദം എന്നെ തേടിയെത്തിയെന്നും, അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു കൊണ്ട് ഒരുപാട്പേർ അദ്ദേഹത്തിന് എന്റെ കഥ ഷെയര്‍ ചെയ്തുവെന്നും ശ്യാം പറയുന്നു. സത്യത്തില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്നതായിരുന്നില്ല എഴുതുമ്പോള്‍ മനസ്സില്‍ എന്ന് ശ്യാം പറയുന്നു. ദൃശ്യത്തിലെ പ്രധാന കഥാപാത്രങ്ങളെ വച്ച് മറ്റൊരു ശ്രമമായിരുന്നു ശ്യാം ഉദ്ദേശിച്ചിരുന്നത്. സഹദേവന്‍ എന്ന ക്യാരക്റ്ററാണ് ദൃശ്യത്തില്‍ സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. പക്ഷേ ആ സത്യത്തിനെ അവസാനം നാട്ടുകാര്‍ തല്ലാന്‍ ഓടിക്കുന്നതാണ് കാണുന്നത്. സഹദേവന് നീതി കിട്ടണം എന്ന് മാത്രമേ കഥ എഴുതുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ദൃശ്യത്തിലെ ചില പ്രധാന ഭാഗങ്ങള്‍ ഞാന്‍ വിട്ടു കളഞ്ഞു എന്നും ശ്യാം പറയുന്നു. ഇത്രയൊക്കെ റീച്ച് കിട്ടുമെന്ന് താനറിഞ്ഞില്ലയെന്നും,. ദൃശ്യം എന്ന മൂവി ജിത്തു ജോസഫ് സാറിന്റെ തലച്ചോറാണെന്നും,ശ്യാം കൂട്ടിച്ചേർത്തു.സംവിധായകൻ ജിത്തൂ ജോസഫിന്റെ മനസിൽ, തന്റെ പോസ്റ്റിനെ കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് അറിയാനുള്ള ആകാംഷയും ശ്യാമിനുണ്ട്. എന്തായാലും ഈ കഥയൊരു മഹോത്സവമാക്കി മാറ്റി, തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തി, പ്രോത്സാഹിപ്പിക്കാന്‍ മനസ്സ് കാട്ടിയ എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി പറയുകയാണ് ശ്യാം.