നടൻ മമ്മൂട്ടി മാത്രമല്ല, പ്രായം റിവേഴ്‌സ് ഗിയറിലിട്ട വേറെയും ചിലരിവിടെ ഉണ്ട്; നടി പൂർണിമയുടെ പോസ്റ്റ്!

Divya John
 നടൻ മമ്മൂട്ടി മാത്രമല്ല, പ്രായം റിവേഴ്‌സ് ഗിയറിലിട്ട വേറെയും ചിലരിവിടെ ഉണ്ട്; നടി പൂർണിമയുടെ പോസ്റ്റ്! എഴുപത് കഴിഞ്ഞ മമ്മൂട്ടിയും അത് തന്നെയാണ് മലയാള സിനിമയിലെ വളർന്ന് വരുന്ന താരങ്ങൾക്ക് തന്റെ സൗന്ദര്യ സംരക്ഷണത്തിലൂടെ കാണിച്ചു കൊടുക്കുന്നത്. എന്നാൽ മമ്മൂട്ടി മാത്രമല്ല, പ്രായം റിവേഴ്‌സ് ഗിയറിലിട്ട മഞ്ജു വാര്യർ അടക്കമുള്ള ചിലരും ഇവിടെയുണ്ട്. അക്കൂട്ടത്തിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത പേരാണ് പൂർണിമ ഇന്ദ്രജിത്ത്. ശരീര സൗന്ദര്യമാണ് അഭിനേതാക്കളുടെ ആയുധം.  ഏറ്റവും ഒടുവിൽ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോയിലും അത് വ്യക്തമാണ്. നോക്കി നിന്നാൽ കണ്ണെടുക്കാൻ കഴിയാത്ത ആകർഷണം ഈ ഫോട്ടോയ്ക്കുണ്ട്.



   ഗ്രഹലക്ഷ്മിയ്ക്ക് വേണ്ടി അഞ്ജന അനൂപ് പകർത്തിയ ഫോട്ടോകളാണ് നടി പങ്കുവച്ചിരിയ്ക്കുന്നത്. പൂർണിമ തന്നെ ഡിസൈൻ ചെയ്ത വേഷമാണ് ധരിച്ചിരിയ്ക്കുന്നത്. സ്റ്റേറ്റ്‌മെന്റ് ബ്ലൗസും കറുത്ത സാരിയുമാണ് വേഷം. 'ഞാനാണ് പാലം, ഞാനാണ് സമിദ്രം' എന്നാണ് ഫോട്ടോയ്ക്ക് പൂർണിമ നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ. ഫാഷന് ജീവിതത്തിൽ വളരെ അധികം പ്രാധാന്യം നൽകുന്ന നടിയാണ് പൂർണിമ. അഭിനയത്തിൽ ഫുൾ ടൈം ഇല്ലെങ്കിലും, ഫാഷനിൽ സജീവമാണ്. തന്റെ ബൊട്ടിക്യു സെന്ററിന്റെ വിജയവും ഫാഷനിൽ പൂർണിമയ്ക്കുള്ള താത്പര്യം തന്നെയാണ്. വസ്ത്ര ധാരണത്തിൽ ആയാലും മേക്കപ്പിൽ ആയാലും പൂർണിമയ്ക്ക് തന്റേതായ ഒരു സ്‌റ്റൈലുണ്ട്.



  2002 ൽ ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം സജീവ സിനിമാഭിനയത്തിൽ നിന്നും മാറി നിന്ന പൂർണിമ പ്രാണ എന്ന ബിസിന്‌സ് സംരംഭം ആരംഭിയ്ക്കുകയായിരുന്നു. ഇടയ്ക്ക് ചില സിനിമകളിൽ അതിഥി വേഷത്തിലെത്താറുണ്ട്. വൈറസ് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ പ്രേക്ഷകർ പൂർണിമയെ കണ്ടത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന നിവിൻ പോളി ചിത്രത്തിൽ ഉമ എനമ്‌ന കഥാപാത്രത്തെ പൂർണിമ അവതരിപ്പിച്ചിട്ടുണ്ട്. സിനിമ റിലീസ് കാത്ത് നിൽക്കുകയാണ്. ഗീതു മോഹൻദാസ് അടക്കമുള്ളവർ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്.



 പൂർണിമയുടെ അഴകിനെ വർണിച്ചും, നടിയോടുള്ള ഇഷ്ടം അറിയിച്ചുകൊണ്ടും ഉള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഏറ്റവും ഒടുവിൽ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോയിലും അത് വ്യക്തമാണ്. നോക്കി നിന്നാൽ കണ്ണെടുക്കാൻ കഴിയാത്ത ആകർഷണം ഈ ഫോട്ടോയ്ക്കുണ്ട്. ഗ്രഹലക്ഷ്മിയ്ക്ക് വേണ്ടി അഞ്ജന അനൂപ് പകർത്തിയ ഫോട്ടോകളാണ് നടി പങ്കുവച്ചിരിയ്ക്കുന്നത്. പൂർണിമ തന്നെ ഡിസൈൻ ചെയ്ത വേഷമാണ് ധരിച്ചിരിയ്ക്കുന്നത്. സ്റ്റേറ്റ്‌മെന്റ് ബ്ലൗസും കറുത്ത സാരിയുമാണ് വേഷം. 'ഞാനാണ് പാലം, ഞാനാണ് സമിദ്രം' എന്നാണ് ഫോട്ടോയ്ക്ക് പൂർണിമ നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ.

Find Out More:

Related Articles: