നയൻതാരയുടെ ആകെ ആസ്തിയും ആഢംബര ജീവിതവും ആരെയും കൊതിപ്പിക്കും!

Divya John
നയൻതാരയുടെ ആകെ ആസ്തിയും ആഢംബര ജീവിതവും ആരെയും കൊതിപ്പിക്കും! കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകളെ അഭിമുഖീകരിച്ചതിന് ശേഷമാണ് നയൻതാര ഇന്ന് കാണുന്ന പേരും പ്രശസ്തിയും നേടിയെടുത്തത്.ലേഡി സൂപ്പർ സ്റ്റാർ എന്നാണ് കോളിവുഡിൽ നയൻതാരയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്.  നയൻതാരയുടെ കരിയർ അവസാനിച്ചു എന്ന് എല്ലാവരും പറഞ്ഞ സമയത്താണ് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ നയൻതാര പറന്നുയർന്നത്. ഇപ്പോൾ തമിഴിലും മലയാളത്തിലും ഏറ്റവും താരമൂല്യമുള്ള നടിയും നയൻതാര തന്നെ. അഭിനയ മികവുകൊണ്ടും ജീവിത രീതി കൊണ്ടും ചുരുക്കം ചില നായികമാർ മാത്രമാണ് മറ്റുള്ളവർക്ക് പ്രചോദനമാവുന്നത്. 


അത്തരത്തിൽ ഒരു നടിയാണ് നയൻതാര.  ഇതൊക്കെ കാണുമ്പോൾ നടിയ്ക്ക് എത്രമാത്രം ആസ്തിയുണ്ടാവും എന്നാണ് ആരാധകരുടെ സംശയം. ഇത് സംബന്ധിച്ച് പല ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കുന്നുണ്ട്. ഒരു ചിത്രത്തിന് മൂന്ന് കോടിയോളമാണ് നയൻതാര പ്രതിഫലം ഈടാക്കുന്നത്. ഒരു വർഷം രണ്ടോ മൂന്നോ സിനിമകൾ നടി ചെയ്യുകയും ചെയ്യുന്നു. നയൻതാരയുടെ ഇന്നത്തെ ആഢംബര ജീവിതമാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് വരികയാണെങ്കിൽ പോലും പ്രൈവറ്റ് ഫ്‌ളൈറ്റ് ചാർട്ട് ചെയ്താണ് നടി വരുന്നത്. ഏറ്റവും ഒടുവിൽ വിഷുവിന് കേരളത്തിലേക്കുള്ള യാത്രയുടെ ഫ്‌ളൈറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 


എൺപത് ലക്ഷം രൂപയുടെ ഓടി ക്യു സെവനും, 75.21 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു എക്‌സ് ഫൈവുമാണ് നയൻതാരയുടെ വാഹനങ്ങൾ. ഇത് കൂടാതെ കേരളത്തിൽ, തിരുവല്ലയിൽ ഫാൻസി സ്റ്റൈലിൽ ഒരു വീടും, ചെന്നൈയിൽ ഒരു അപ്പാർട്‌മെന്റും ഉണ്ട്. അതികപക്ഷവും നയൻ ചെന്നൈയിലെ അപ്പാർട്‌മെന്റിൽ തന്നെയാണ് താമസം. അവധിയ്ക്ക് മാത്രമാണ് കേരളത്തിൽ വരുന്നത്. പത്ത് മില്യൺ ഡോളർ ആണ് നയൻതാരയുടെ ആകെ ആസ്തി. ഇന്ത്യൻ റുപീ 71 കോടിയോളം വരും. രണ്ട് കാറും രണ്ട് വീടും സ്വന്തമായി ഉള്ള നടിയാണ് നയൻതാര.  

 ഇന്ന് സ്റ്റാർഡം സ്വന്തമാക്കിയ ഏതൊരു താരത്തിനും പിന്നിൽ ഒരുപാട് വിവാദങ്ങളുടെയും പ്രശ്‌നങ്ങളുടെയും കഥയുണ്ടാവും. നയൻസിന്റെ കാര്യവും വിപരീതമല്ല. സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരുപാട് പരാജയപ്പെട്ടു പോയ നടിയാണ് നയൻ. പ്രത്യേകിച്ചും സ്വകാര്യ ജീവിതത്തിൽ. പലരുടെയും പഴിയും കുത്തു വാക്കുകളും വിമർശനങ്ങളും നടി കേട്ടു. പക്ഷെ എല്ലാ തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ടായിരുന്നു നയൻതാരയുടെ മുന്നേറ്റം. നയൻതാരയുടെ ജീവിതവും ജീവിത രീതിയും ഒരിക്കലും സ്വകാര്യമല്ല.

Find Out More:

Related Articles: