മുഖത്തും മുടിയിലും വൈറ്റമിൻ ഇ ഓയിൽ വെറുതെ പുരട്ടിയാൽ....

Divya John
മുഖത്തും മുടിയിലും വൈറ്റമിൻ ഇ ഓയിൽ വെറുതെ പുരട്ടിയാൽ. ചർമത്തിന് ചെറുപ്പം നൽകാൻ, ചുളിവുകൾ നീക്കാൻ, സ്‌ട്രെച്ച് മാർക്‌സിന് എല്ലാം പരിഹാരമായി പറയുന്ന ഒന്നാണിത്. ശരീരത്തിന്റെ ആകെയുളള ആരോഗ്യത്തിന് സഹായിക്കുന്ന ഇത ശരീരത്തിന്റെ പ്രായമാകൽ പ്രക്രിയയെ പതുക്കെയാക്കുന്ന ഒന്നു കൂടിയാണ്. ചർമത്തിനും മുടിയ്ക്കുമെല്ലാം തിളക്കവും മൃദുത്വവും നൽകുന്ന ഒന്നാണിത്. ആരോഗ്യത്തിനും ചർമ, മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണ് വൈറ്റമിൻ ഇ ഓയിൽ. എന്നാൽ ഇത് കണ്ടതു പോലെ ഉപയോഗിയ്ക്കരുത്. കഴിയ്ക്കുന്നതിൽ മാത്രമല്ല, മുടിയിലും മുഖത്തും പുരട്ടുന്നതിനും ഇതു നല്ലതാണ്. വൈറ്റമിൻ ഇ എന്നത് ചർമത്തിനും മുടിയ്ക്കും ആരോഗ്യത്തിനുമെല്ലാം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ചില ഭക്ഷണങ്ങളിൽ നിന്നും ലഭ്യമാണ്. എന്നാൽ ഇത് ഓയിൽ രൂപത്തിൽ ലഭ്യമാണ്. ക്യാപ്‌സൂളുകളായി ലഭിയ്ക്കുന്നു. ഇത് മുടിയ്ക്കും മുഖത്തിനുമെല്ലാം നല്ലതാണ്.മുഖത്തിന് ചുളിവുകൾ നീക്കും പോലുള്ള ഫലം പ്രതീക്ഷിച്ചാണ് ഇത്. എന്നാൽ ഇത് ഈ രീതിയിൽ പുരട്ടുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിയ്ക്കാനുണ്ട്. കാരണം ഇതിലെ ഈ ഓയിൽ നേരിട്ട് ചർമത്തിൽ തേച്ചാൽ ഇത് ചർമത്തിൽ അസ്വസ്ഥതകളുണ്ടാകും. 

ഇത് വളരെ കട്ടിയുള്ള ഓയിലാണ്. ഇതിനാൽ തന്നെ ഇത് ചർമത്തിലേയ്ക്ക് ആഗിരണം ചെയ്യാൻ പ്രയാസമാണ്. ഇതിനാൽ തന്നെ ഇത് ഏതെങ്കിലും മറ്റേത് വസ്തുവുമായി ചേർത്ത് മുഖത്തു പുരട്ടാം. ഏതെങ്കിലും മോയിസ്ചറൈസറോ അല്ലെങ്കിൽ ഏതെങ്കിലും ഓയിലോ ആയി കലർത്തി പുരട്ടാം. ഇത് ആർഗൻ ഓയിലോ ബദാം ഓയിലോ ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ആകാം.ഇതു പോലെ ചെറിയ വടുക്കൾ മാറാനും ഇത് നല്ലതാണ്. ഇത് ചർമത്തിലെ ഇലാസ്റ്റിൻ, കൊളാജൻ എന്നിവ വർദ്ധിപ്പിയ്ക്കുന്നു. ഇതെല്ലാം ചർമത്തിന് ഇറുക്കം നൽകുന്ന, ചുളിവുകൾ നീക്കുന്ന ഒന്നാണ്. ഇതു പോലെ സ്‌ട്രെച്ച് മാർക്‌സ് പൂർണമായും മാറ്റാൻ ആകില്ലെങ്കിലും ഇതിന്റെ നിറം കുറയ്ക്കാൻ സാധിയ്ക്കും. ഇത്തരം മാർക്കുകൾക്ക് കറ്റാർ വാഴ ജെൽ ചേർത്തിടാം. അല്ലെങ്കിൽ വെളിച്ചെണ്ണയോ ആർഗൻ ഓയിലോ ചേർക്കാം. 

ഒരു സ്പൂൺ ഓയിലിൽ ഒന്നോ രണ്ടോ തുള്ളി വൈററമിൻ ഇ ഓയിൽ ചേർത്താൽ മതി.ഇതും നേരിട്ടു പുരട്ടേണ്ടതില്ല. വെളിച്ചെണ്ണയ്‌ക്കൊപ്പം ചേർത്തിളക്കി ഉപയോഗിയ്ക്കാം. മുടിയുടെ വേരുകൾക്കാണ് ബലം വേണ്ടത്. ഇതിനാൽ ശിരോചർമത്തിൽ എത്തുന്ന വിധത്തിൽ വേണം, പുരട്ടാൻ. ഏറ്റവും ഗുണകരം വെളിച്ചെണ്ണയ്‌ക്കൊപ്പം പുരട്ടുന്നതാണ്. ആഴ്ചയിൽ ഒന്നു രണ്ടു ദിവസം വെളിച്ചെണ്ണയുമായി കലർത്തി ഇത് പുരട്ടി പല്ലകലമുള്ള ചീപ്പു കൊണ്ടു ചീകാം. ഇത് ഈർപ്പം നൽകും. വരണ്ട മുടിയ്ക്കുള്ള പരിഹാരമാണിത്. നാച്വറൽ കണ്ടീഷണറായി ഉപയോഗിയ്ക്കാം. ഇതു പോലെ ഇത് മുടിയ്ക്ക് പശിമ നൽകുന്നുവെങ്കിൽ ഇത് ഹെൽബൽ ഷാംപൂ കൊണ്ടു കഴുകാം. 

താളി പോലുളളവയെങ്കിൽ കുടുതൽ നല്ലത്. മുടിയ്ക്ക് തിളക്കം നൽകാൻ, ഉറപ്പ് നൽകാൻ ഇതേറെ നല്ലതാണ്.ഇത് ഡോക്ടറുടെ ഉപദേശമില്ലാതെ ഇത് കഴിയ്ക്കരുത്. ഇത് ഏതു വൈറ്റമിനെങ്കിലും. പ്രത്യേകിച്ചും കൂടുതൽ കാലം. കാരണം വൈറ്റമിനുകൾ, ഇത് ഏതാണെങ്കിലും കൂടുതലായാൽ ഹൈപ്പോവൈറ്റമിനോസിസ് എന്ന അവസ്ഥയ്ക്കു വഴിയൊരുക്കും. ലിവറിനും കിഡ്‌നിയ്ക്കും പ്രശ്‌നം വരുത്താനും ക്യാൻസർ വരെ വരുത്താനും സാധ്യതയുളള ഒന്നാണിത്. ഇതിനാൽ തന്നെ ഇത് ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ ഇതും മറ്റേതു വൈറ്റമിനുകളും കഴിയ്ക്കരുത്. ഇതല്ലാതെ ബദാം, സൺഫ്‌ളവർ, ഫ്‌ളാക്‌സ് സീഡുകൾ, ഇലക്കറികൾ എന്നിങ്ങനെയുളള സ്വാഭാവിക വഴികളിലൂടെ ഇത് ലഭ്യമാക്കാൻ സാധിക്കും. 

Find Out More:

Related Articles: