വയർ കുറയ്ക്കാൻ അൽപ്പം നാരങ്ങാ വെള്ളം ഇങ്ങനെ ഉപയോഗിക്കൂ

Divya John
വയർ കുറയ്ക്കാൻ അൽപ്പം നാരങ്ങാ വെള്ളം ഇങ്ങനെ ഉപയോഗിക്കാം. വയറ്റിലെ കൊഴുപ്പ് മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാൾ അടിഞ്ഞു കുടാൻ എളുപ്പമാണ്. പോകാൻ ഏറെ ബുദ്ധിമുട്ടുമാണ്. ഇതിനാൽ തന്നെ ശരീരത്തിന്റെ മറ്റേതു ഭാഗത്തെ കൊഴുപ്പു പോയാലും വയർ ചാടിയത് പോകാൻ ഏറെ പ്രയാസമാണ്. വ്യായാമക്കുറവ്, ഭക്ഷണം ശീലം, സ്ത്രീകളിൽ ഗർഭധാരണം, പ്രസവം തുടങ്ങിയവ തുടങ്ങി ചാടുന്ന വയറിന് കാരണങ്ങൾ പലതാണ്. ഇതു വന്നാൽ പോകാൻ അൽപം മെനക്കേടാണെന്നു വന്നാലും ചില വഴികൾ പരീക്ഷിച്ചാൽ ഇതിന് പരിഹാരം കണ്ടെത്താൻ സാധിയ്ക്കുക തന്നെ ചെയ്യും. ഇതിനായി ചെയ്യാവുന്ന വീട്ടുവൈദ്യമാണ് നാരങ്ങ. സാധാരണ രീതിയിലുള്ള നാരങ്ങാ വെള്ളമല്ല. തടിയില്ലാത്തവർക്കും പോലും വയറാണ് പ്രശ്‌നം. ചാടി വരുന്ന വയർ.

ആൺ പെൺ ഭേദമില്ലാതെ എല്ലാവരേയും അലട്ടുന്ന ഒന്നാണിത്. ശരീരത്തിലെ അനാവശ്യ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം നീക്കാൻ ഇതേറെ നല്ലതുമാണ്. ശരീരത്തിന്റെ ചൂടു വർദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തി ഇത് ശരീരത്തിലെ കൊഴുപ്പു നീക്കുന്നു. ഇതു പോലെ ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാൻ വൈറ്റമിൻ സി ഏറെ നല്ലതുമാണ്. നല്ല ദഹനത്തിനും ശോധനയ്ക്കുമെല്ലാം സഹായിക്കുന്നതിലൂടെയും ഇത് വയറ്റിലെ കൊഴുപ്പു നീക്കാൻ സഹായിക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.നാരങ്ങ പണ്ടു മുതൽ തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്ന വീട്ടുവൈദ്യമായി പറഞ്ഞു വരുന്ന ഒന്നാണ്. ഇതിലെ വൈറ്റമിൻ സി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാണ് സഹായിക്കുന്നത്. കൊഴുപ്പ് കത്തിച്ചു കളയുന്ന ഒന്നു കൂടിയാണിത്. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വർദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്.

ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെയും ഇതു തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. പ്രത്യേക രീതിയിൽ ഇഞ്ചി ഉപയോഗിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാൻ ഏറെ നല്ലതുമാണ്. മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയിൽ ധാരാളമടങ്ങിയിട്ടുണ്ട്. ഇതും തേനിലെ ആന്റിഓക്‌സിഡന്റുകളും ചേർന്ന് നല്ല ബ്ലഡ് സർകുലേഷന് സഹായിക്കും. ഇത് തലച്ചോർ, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഈ പ്രത്യേക പാനീയം തയ്യാറാക്കാനായി വേണ്ടത് ചെറുനാരങ്ങയും പിന്നെ ഇഞ്ചിയുമാണ്. ഇഞ്ചിയും ഏറെ ഗുണകരമാണ്. ഇതിലെ ജിഞ്ചറോൾ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ നൽകുന്നു. ശരീരത്തിലെ ചൂടു വർദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണിത്.ഇതു തയ്യാറാക്കാൻ വേണ്ടത് ഒന്നര ഗ്ലാസ് വെള്ളം, ഒരു ചെറുനാരങ്ങ ചെറുതായി മുറിച്ചത്, ഒരു കഷ്ണം ഇഞ്ചി ചതച്ചത് എന്നിവയാണ്. ഇവയെല്ലാം ചേർത്തിളക്കി ചെറുതീയിൽ വെള്ളം തിളപ്പിയ്ക്കാം.

ഈ വെള്ളം പിന്നീട് നാരങ്ങാക്കഷ്ണങ്ങളിലെ ബാക്കിയുള്ള നീര് പിഴിഞ്ഞ് ഇതിലേയ്ക്കു തന്നെ ചേർത്ത് ഇളക്കി ചെറുചൂടോടെ കുടിയ്ക്കാം. അൽപം കയ്പുണ്ടാകുമെങ്കിലും ഇത് തൊലിയുടേതാണ്. തൊലിയും നാരങ്ങയേക്കാൾ വൈറ്റമിൻ സി കൂടുതലുള്ള ഒന്നാണ്. അടുപ്പിച്ച് രാവിലെ വെറും വയറ്റിൽ കുടിച്ചാൽ ഇത് വയർ കുറയ്ക്കും.ശരീരത്തിലെ ഹീമോഗ്ലോബിൻ കൂട്ടാനും രക്തപ്രവാഹം വർദ്ധിപ്പിയ്ക്കാനുമെല്ലാം ഇതേറെ നല്ലതാണ്. ഇതു വഴി രക്തവും ഓക്‌സിജനുമെല്ലാം എല്ലാ അവയവങ്ങളിലേയ്ക്കും എത്തിച്ചേരുന്നു.വയറിന്റെ ആരോഗ്യത്തിനു മികച്ചൊരു മരുന്നാണിത്. നല്ല ശോധന നൽകുന്ന, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾ മാറ്റുന്ന പ്രധ്ാനപ്പെട്ടൊരു പാനീയം. കുടൽ ആരോഗ്യത്തിന് ഏറെ മികച്ച ഒന്നാണ്.ഈ നാരങ്ങാവെള്ളം പല രോഗങ്ങളേയും തടയാനും സഹായിക്കുന്ന. പ്രമേഹം, കൊളസ്‌ട്രോൾ നിയന്ത്രണം എന്നിവയ്ക്കു പറ്റിയ മരുന്നാണിത്.

Find Out More:

Related Articles: