നെല്ലിക്കാനീരില്‍ ലേശം ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കൂ...

Divya John
നെല്ലിക്കാനീരിൽ ലേശം ശർക്കര ചേർത്തു കഴിയ്ക്കൂ. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷത്തിനുമെല്ലാം തന്നെ ഒരു പോലെ ഗുണം നൽകുന്ന ഒന്നാണിത്. ചില്ലറയൊന്നുമല്ല, ഇതിലെ പോഷകങ്ങൾ. വൈറ്റമിൻ സി, അയേൺ അടക്കം ഏറെ ഗുണങ്ങൾ നിറയുന്ന ഒന്നാണ് നെല്ലിക്ക. ആന്റി ഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽത്സ്യം എന്നിവയൊക്കെ ഇത്തിരിപ്പോന്ന നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധ, ബാക്ടീരിയബാധ എന്നിവയിൽനിന്നും രക്ഷനേടാനും സഹായിക്കും. നെല്ലിക്ക പല രീതികളിലും കഴിയ്ക്കാം. ഇത് ഉപ്പിലിട്ടു കഴിയ്ക്കാം, അച്ചാറാക്കി കഴിയ്ക്കാം, ജ്യൂസ് ആക്കി കഴിയ്ക്കാം, വെറുതെ ചവച്ചരച്ചും കഴിയ്ക്കാം. ൽപം ഇളം ചൂടുള്ള വെള്ളത്തിൽ നെല്ലിക്കാ നീരും ശർക്കരയും ചേർത്തിളക്കി കുടിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകും. ഇത് രാവിലെ വെറുംവയറ്റിൽ കുടിയ്ക്കുന്നതാണ് ഗുണകരം. നെല്ലിക്കയുടെ ചവർപ്പ് സ്വാദു നീങ്ങി സ്വാദിഷ്ടമായ സ്വാദു ലഭിയ്ക്കുന്നതിനും ഈ ശർക്കരക്കൂട്ട് നല്ലതാണ്.

  ആരോഗ്യത്തിന് ചില്ലറയല്ല, ഗുണം ലഭിയ്ക്കുന്നത്.നെല്ലിക്കാനീര് കുടിയ്ക്കുന്നവർ ധാരാളമുണ്ട്, ഇതിൻ തേൻ ചേർത്തും മറ്റും കഴിയ്ക്കുന്നവർ ധാരാളമുണ്ട്. ഇതിൽ അൽപം ശർക്കര ചേർത്തു കഴിയ്ക്കുന്നത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയില്ല. ശർക്കര മധുരമെങ്കിലും ഏറെ ഗുണങ്ങൾ ഒത്തിണങ്ങിയതാണ്. ശർക്കരയിൽ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അയേൺ സമ്പുഷ്ടവുമാണിത്. 10 ഗ്രാം ശർക്കരയിൽ 16 മില്ലീഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

 ഇതിനാൽ തന്നെ വയറിന്റെ ആരോഗ്യത്തിനും കുടൽ ആരോഗ്യത്തിനം നല്ല ശോധനയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. അയേൺ സമ്പുഷ്ടവുമാണിത്. സോഡിയം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നു കൂടിയാണ് ശർക്കര. ഉദരസംബന്ധമായ പ്രശ്നങ്ങളുടെ പരിഹാരത്തിന് ഗുണകരമാണിത്. നല്ല ശോധന നൽകാനും കുടൽ ആരോഗ്യത്തിനും മികച്ചതുമാണ്. ദഹന രസങ്ങൾ ഉൽപാദിപ്പിയ്ക്കാൻ ഭക്ഷണ ശേഷം ശർക്കര കഴിയ്ക്കുന്നത് . വയറിനെ തണുപ്പിയ്ക്കാൻ ഏറെ നല്ലതാണ് ശർക്കര. വയറിനെ ആൽക്കലി മീഡിയമാക്കുന്ന ഒന്നാണ് നെല്ലിക്കയും. വയറ്റിലെ അണുബാധകൾക്കും ഇതേറെ ആരോഗ്യകരമാണ്. തടി കുറയ്ക്കാൻ, കൊഴുപ്പു കളയാൻ ഇതേറെ നല്ല പാനീയമാണ്. ചർമത്തിനും ഗുണകരം. ചർമത്തിനും ഗുണകരം.

Find Out More:

Related Articles: