തമിഴ്‌നാട്ടിൽ മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടി

Divya John

പതിനായിരത്തിലധികം കൊവിഡ്-19 കേസുകളും 74 മരണങ്ങളും റിപ്പോർട്ട് ചെയ്ത തെക്കൻ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, സിനിമാ തിയേറ്ററുകൾ, ബാറുകൾ എന്നിവ ഈ കാലയളവിൽ അടച്ചിടും. അതേസമയം 25 ജില്ലകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചുകൊണ്ടാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്.

 

  രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുള്ള മഹാരാഷ്ട്ര ലോക്ക് ഡൗൺ നീട്ടിയതിനു തൊട്ടുപിന്നാലെയാണ് തമിഴ്നാടിന്‍റെയും പ്രഖ്യാപനം. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ചില മേഖലകളില്‍ ഇളവ് അനുവദിക്കുമെന്നും ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ചയോടെ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 30,000 കടന്നിരുന്നു. രാജ്യത്തെ കൊവിഡ് കേസുകളില്‍ ഏതാണ്ട് 25 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നുമാണ്.

 

 

  കോയമ്പത്തൂർ, സേലം, ത്രിച്ചി, നീലഗിരി തുടങ്ങിയ ജില്ലകളിലാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ അവശ്യ സർവീസുകൾക്ക് ഇ-പാസ് ഇല്ലാതെ തന്നെ യാത്ര നടത്താൻ കഴിയും. സംസ്ഥാനത്തെ 12 ജില്ലകൾ തീവ്ര കൊവിഡ് ബാധിത പ്രദേശങ്ങളാണ്. ഈ 12 ജില്ലകളും മൂന്നാംഘട്ട ലോക്ക് ഡൗൺ ഉണ്ടായിരുന്ന പോലെതന്നെയാണ് നാലാഘട്ടവും നടപ്പിലാക്കുക.

 

  
 നേരത്തെ മഹാരാഷ്ട്രയും മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടിയതായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്നാട് സർക്കാരിന്‍റെയും പ്രഖ്യാപനം വന്നിരിക്കുന്നത്. അതായത് സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മെയ് 31 വരെ തമിഴ്നാട് ലോക്ക് ഡൗൺ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം.

 

 

 അതേസമയം രാജ്കോട്ടിൽ ശാപര്‍ - വേറാവൽ ഹൈവേയില്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത തൊഴിലാളികള്‍ പോലീസിനു നേര്‍ക്കും കല്ലെറിഞ്ഞു. ഏകദേശം 500ഓളം തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും യാത്ര മുടങ്ങുകയായിരുന്നു. ഗുജറാത്തിലെ ശാപര്‍ വ്യവസായ മേഖലയിലുണ്ടായ സംഘര്‍ഷത്തിൽ അക്രമകാരികള്‍ വാഹനങ്ങള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിൽ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. 

Find Out More:

Related Articles: