രാജസ്ഥാനിൽ 19 ജില്ലകൾ കൂടി മുഖ്യമന്ത്രി ഗെഹ്‍ലോട്ട് പ്രഖ്യാപിച്ചു!

Divya John
 രാജസ്ഥാനിൽ 19 ജില്ലകൾ കൂടി മുഖ്യമന്ത്രി ഗെഹ്‍ലോട്ട് പ്രഖ്യാപിച്ചു! ഈ വർഷത്തെ സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയിൽ ധനമന്ത്രി കൂടിയായ അശോക് ഗെഹ്‍ലോട്ട് മറുപടി നൽകുന്നതിനിടെയാണ് പ്രഖ്യാപനം. 19 ജില്ലകൾക്കു പുറമേ മൂന്നു ഡിവിഷണൽ ആസ്ഥാനങ്ങൾക്കു കൂടി രൂപം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. ജില്ലകൾ ചെറുതാണെങ്കിൽ ക്രമസമാധാനപാലനം കാര്യക്ഷമമാകുമെന്നും മികച്ച ഭരണം നൽകാനാകുമെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം പ്രഖ്യാപനം രാഷ്ട്രീയ ലക്ഷ്യം മുന്നിൽക്കണ്ടാണെന്നു ബിജെപി വിമർശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ഈ വർഷം വേദിയാകുന്ന രാജസ്ഥാനിൽ 19 ജില്ലകൾ കൂടി പ്രഖ്യാപിച്ചു മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. ജനങ്ങൾക്ക് ഇത്രയും ദൂരം താണ്ടി ജില്ലാ ഭരണസിരാകേന്ദ്രത്തിലേക്ക് എത്തിപ്പെടാനാകുന്നില്ല. ജില്ലാ ഭരണകർത്താക്കൾക്കും ജനങ്ങളിലേക്കും കുടുംബങ്ങളിലേക്കും എത്താനാകുന്നില്ല.



  ജില്ലകൾ ചെറുതാണെങ്കിൽ ക്രമസമാധാനപാലനം കാര്യക്ഷമമാകും, മികച്ച ഭരണം നൽകാനാകും. ഡിവിഷണൽ ആസ്ഥാനത്തുനിന്ന് വളരെ അകലെ താമസിക്കുന്ന ആളുകളുടെ ആവശ്യങ്ങൾക്കായാണ് മൂന്നു ഡിവിഷണൽ ആസ്ഥാനങ്ങൾ കൂടി പ്രഖ്യാപിക്കുന്നതെന്നും അശോക് ഗെഹ്‍ലോട്ട് നിയമസഭയിൽ പറഞ്ഞു. ഭൂവിസ്തൃതിയിൽ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനിൽ, ചിലയിടങ്ങളിൽ ജില്ലാ ഭരണസിരാകേന്ദ്രത്തിലേക്കുള്ള ദൂരം 100 കിലോമീറ്ററിലും മുകളിലാണ്.പുതിയ മൂന്നു ഡിവിഷണൽ ആസ്ഥാനങ്ങൾ കൂടി വരുന്നതോടെ സംസ്ഥാനത്തെ ഡിവിഷണൽ ആസ്ഥാനങ്ങളുടെ എണ്ണം 10 ആകും.



  സികാർ, ബൻസ്വാര, പാലി എന്നിവയാണ് പുതിയ ഡിവിഷണൽ ആസ്ഥാനങ്ങൾ. അതേസമയം രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാനായാണ് ഗെഹ്‍ലോട്ട് പുതിയ ജില്ലകൾ രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ വിമർശിച്ചു. നിലവിൽ സംസ്ഥാനത്ത് 33 ജില്ലകളുണ്ട്. അനൂപ്ഗഡ്, ബലോത്ര, ബെവാർ, കെക്രി, ദീഗ്, ദീദ്വാന- കുച്ചാമൻ, ദുദു, ഗംഗാപുർ സിറ്റി, ജയ്പുർ നോർത്ത്, ജയ്പുർ സൗത്ത്, ജോധ്പുർ ഈസ്റ്റ്, ജോധ്പുർ വെസ്റ്റ്, കൊത്പുട്ലി- ബെഹ്റോർ, കേർതാൽ, നീം കാ ഥാന, ഫലോദിസ സലുംബേർ, സഞ്ചോർ, ഷാപുര എന്നിവയാണ് പുതിയ ജില്ലകൾ.



   സംസ്ഥാനത്തെ പ്രധാന സമുദായമായ ഗുജ്ജർ വിഭാഗവുമായി ഇരു പാർട്ടികളും കൂടിക്കാഴ്ച നടത്തിയിരുന്നു. 50 ഓളം നിയമസഭാ മണ്ഡലങ്ങളിൽ ഗുജ്ജർ വോട്ടുകൾ നിർണായകമാണ്. ഇരു പാർട്ടികളുടെ മുഖ്യ വോട്ടു ബാങ്കുകളിലൊന്നും ഗുജ്ജർ സമുദായമാണ്. ഈ വർഷം അവസാനമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇതിനായുള്ള പ്രചാരണം ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയും തുടങ്ങിക്കഴിഞ്ഞു.

Find Out More:

Related Articles: