എന്താണ് കെഎസ്ആർടിസി ജനത എസി ഡി ടു ഡി സർവീസ്?

Divya John
 എന്താണ് കെഎസ്ആർടിസി ജനത എസി ഡി ടു ഡി സർവീസ്? അറിയാം നിരക്കും സമയക്രമവും! കുറഞ്ഞനിരക്കിൽ ആർക്കും യാത്രചെയ്യാൻ കഴിയുന്ന സർവീസാണ് കെഎസ്ആർടിസി ആരംഭിക്കുന്നത്. ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. ഹബ്ബുകളിലും (ഡിപ്പോകളിൽ) പ്രധാന ഫാസ്റ്റ് ബസ് സ്റ്റോപ്പുകളിലും എത്തുന്ന യാത്രക്കാർക്ക് ഡിപ്പോകളിലും ഇടയ്ക്കുള്ള സ്റ്റോപ്പുകളിലും ഇറങ്ങുന്നതിനും ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് സഞ്ചരിക്കുന്നതിനും സഹായകരമാണ് ജനത എസി (ഡി ടു ഡി) സർവീസ്.  കെഎസ്ആർടിസിയുടെ ലോ ഫ്ലോർ എസി ബസ് ആയ ജനത സർവീസ് സെപ്റ്റംബർ 18 തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നു. ഫസ്റ്റ് മൈൽ കണക്ടിവിറ്റി നൽകി മിനി ഫീഡർ സർവീസുകൾ യാത്രക്കാരെ ബസ് റൂട്ടുകളിലേക്ക് എത്തിക്കും.  ഇത്തരം റൂട്ടുകളെ ഹബ്ബുമായി ( ഡിപ്പോകൾ) ബന്ധിപ്പിക്കുന്ന ഓർഡിനറി ബസുകൾ കൃത്യമായ ഇടവേളകളിൽ യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കും. 



   റീജിയണൽ ഹബ്ബുകളെ ( പ്രധാന ജില്ലാ കേന്ദ്ര ഡിപ്പോകളെ ) പരസ്പരം ബന്ധിപ്പിച്ച് ഒരു ജില്ലയിൽ നിന്നും തൊട്ടടുത്ത ജില്ലയിലേക്ക് ഡി ടു ഡി സർവീസുകൾ (എസി / നോൺ എസി ജനത). തെക്ക് വടക്ക് സെൻട്രൽ ഹബ്ബ് ഇവയെ ബന്ധിപ്പിച്ച് ഹബ് (ഡിപ്പോ) ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർക്ലാസ് സർവീസുകൾ. ഓരോ ഡിപ്പോകളെയും ഹബ്ബുകളായും പ്രധാന ബസ് സ്റ്റേഷനുകളെ റീജിയണൽ ഹബ്ബുകളായും അങ്കമാലി ബസ് സ്റ്റേഷനെ സെൻട്രൽ ഹബ്ബായും ക്രമീകരിച്ച് സർവീസുകൾ ഹബ് ആൻറ് സ്പോക്ക് മാതൃകയിൽ ശാസ്ത്രീയമായി പുനക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യുന്നതിൻറെ ക്രമീകരണങ്ങൾ നടന്ന് വരികയാണ്. നാല് രീതിയിലാണ് ഈ ക്രമീകരണം. തിരുവനന്തപുരം - കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് പരിക്ഷണാർഥം തിങ്കളാഴ്ച മുതലാണ് സർവീസ് ആരംഭിക്കുന്നത്. 



  കൊല്ലം കൊട്ടാരക്കര യൂണിറ്റുകളിൽ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിർത്തുന്ന ജനത സർവിസ് രാവിലെ 7:15 ന് ആരംഭിച്ച് 9:30 ന് തിരുവന്തപുരത്ത് എത്തിച്ചേരും. തുടർന്ന് 10 മണിക്ക് തിരികെ പോയി 12 മണിക്ക് തിരികെ എത്തുന്ന ബസുകൾ വീണ്ടും ഉച്ചക്ക് 2:20 ന് പുറപ്പെട്ട് 4:30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂർ വഴുതക്കാട് സ്റ്റാച്ചു , പട്ടം കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7:15 ന് സർവീസ് അവസാനിപ്പിക്കും. ഇത്തരത്തിൽ ക്രമീകരിക്കുന്ന ഡി ടു ഡി സർവിസുകളുടെ പരീക്ഷണ സർവിസ് ആണ് ജനത എസി സർവീസ്. ഇത് വിജയകരമെങ്കിൽ എല്ലാ ജില്ലകളെയും പരസ്പരം ബന്ധിപ്പിച്ച് പുതിയ എസി ബസ് ഉപയോഗിച്ച് ജനത എസി സർവീസ് ആരംഭിക്കും. ഇല്ലെങ്കിൽ നോൺ എസി ജനത സർവിസാകും ക്രമീകരിക്കുക.


ഇത്തരം റൂട്ടുകളെ ഹബ്ബുമായി ( ഡിപ്പോകൾ) ബന്ധിപ്പിക്കുന്ന ഓർഡിനറി ബസുകൾ കൃത്യമായ ഇടവേളകളിൽ യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കും. റീജിയണൽ ഹബ്ബുകളെ ( പ്രധാന ജില്ലാ കേന്ദ്ര ഡിപ്പോകളെ ) പരസ്പരം ബന്ധിപ്പിച്ച് ഒരു ജില്ലയിൽ നിന്നും തൊട്ടടുത്ത ജില്ലയിലേക്ക് ഡി ടു ഡി സർവീസുകൾ (എസി / നോൺ എസി ജനത). തെക്ക് വടക്ക് സെൻട്രൽ ഹബ്ബ് ഇവയെ ബന്ധിപ്പിച്ച് ഹബ് (ഡിപ്പോ) ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർക്ലാസ് സർവീസുകൾ. ഓരോ ഡിപ്പോകളെയും ഹബ്ബുകളായും പ്രധാന ബസ് സ്റ്റേഷനുകളെ റീജിയണൽ ഹബ്ബുകളായും അങ്കമാലി ബസ് സ്റ്റേഷനെ സെൻട്രൽ ഹബ്ബായും ക്രമീകരിച്ച് സർവീസുകൾ ഹബ് ആൻറ് സ്പോക്ക് മാതൃകയിൽ ശാസ്ത്രീയമായി പുനക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യുന്നതിൻറെ ക്രമീകരണങ്ങൾ നടന്ന് വരികയാണ്. നാല് രീതിയിലാണ് ഈ ക്രമീകരണം. തിരുവനന്തപുരം - കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് പരിക്ഷണാർഥം തിങ്കളാഴ്ച മുതലാണ് സർവീസ് ആരംഭിക്കുന്നത്. കൊല്ലം കൊട്ടാരക്കര യൂണിറ്റുകളിൽ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിർത്തുന്ന ജനത സർവിസ് രാവിലെ 7:15 ന് ആരംഭിച്ച് 9:30 ന് തിരുവന്തപുരത്ത് എത്തിച്ചേരും.   

Find Out More:

Related Articles: