സാജന് 23 കാരിയോട് പ്രണയം!

Divya John
മലയാളത്തിലെ പഴയ ഹിറ്റ് സിനിമകളുടെ പേരിലാണ് ഇപ്പോഴുള്ള പല മുൻനിര പരമ്പരകളും. ഇതാ പുതിയ സീരിയലിനും സിനിമയുടെ പേര്!!. തെലുങ്കിൽ സൂപ്പർ ഹിറ്റ് ആയ ഗീതാ ഗോവിന്ദം എന്ന സിനിമയുടെ പേരിലാണ് ഏഷ്യനെറ്റിൽ പുതിയ സീരിയൽ വരുന്നത്. എന്നാൽ ആ ഗീതാഗോവിന്ദവുമായി ഈ ഗീതാ ഗോവിന്ദത്തിന് യാതൊരു തര ബന്ധവും ഇല്ല. സിനിമാ പേരുകളിൽ സീരിയലുകൾ വരുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്.നടൻ നൂബിന്റെ (കുടുംബവിളക്കിലെ പ്രതീഷ്) ഭാര്യയാണ് ജോസ്ഫിൻ. തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിൽ നായികയുടെ ബാല്യകാലം ചെയ്ത ജോസ്ഫിൻ ചില ആൽബങ്ങളിലും അഭിനയിച്ച ജോസ്ഫിന്റെ ആദ്യ സീരിയൽ ആണ് ഗീതാ ഗോവിന്ദം.   തൂവൽസ്പർശം എന്ന സീരിയൽ അവസാനിച്ച പശ്ചാത്തലത്തിലാണ് ഏഷ്യനെറ്റിൽ പുതിയ സീരിയൽ എത്തുന്നത്. സാജൻ സൂര്യയും ജോസ്ഫിനും ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.ചതി, വഞ്ചന, പക, പ്രതികാരം, വാത്സല്യം, സ്‌നേഹം, പ്രണയം അങ്ങിനെ എല്ലാം ചേർന്നതാണ് ഗീതാ ഗോവിന്ദം. സാജൻ സൂര്യയ്ക്കും ജോസ്ഫിനും പുറമെ സന്തോഷ് കീഴാറ്റൂർ, സന്തോഷ് കുറുപ്പ്, രേവതി, ശ്വേത, അമൃത, ഉമ നായർ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു. ഫെബ്രുവരി 13 ന് സീരിയൽ ആരംഭിയ്ക്കും.   തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7. 30 ന് ആണ് സംപ്രേക്ഷണം ചെയ്യുന്നത്.നാൽപതുകാരനും അവിവാഹിതനും ആയ ഗോവിന്ദ് മാധവന്റെയും ഇുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥയാണ് ഗീതാ ഗോവിന്ദം എന്ന സീരിയൽ. ബിസിനസ്സ് പ്രമുഖനായ ഗോവിന്ദ് കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്തതാണ് എല്ലാം. അനിയത്തിയാണ് ഗോവിന്ദിന്റെ ലോകം. എല്ലാവർക്കും നന്മ മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന പെൺകുട്ടിയാണ് ഗീതാഞ്ജലി. ഇവർക്കൊപ്പം പണം മാത്രമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രനും, കുടുംബത്തിന്റെ പ്രതാപത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയും കൂടെ ആവുമ്പോൾ കഥയുടെ ചേരുവകൾ എല്ലാം കൂടും. സാജൻ സൂര്യയും ജോസ്ഫിനും ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നടൻ നൂബിന്റെ (കുടുംബവിളക്കിലെ പ്രതീഷ്) ഭാര്യയാണ് ജോസ്ഫിൻ. തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിൽ നായികയുടെ ബാല്യകാലം ചെയ്ത ജോസ്ഫിൻ ചില ആൽബങ്ങളിലും അഭിനയിച്ച ജോസ്ഫിന്റെ ആദ്യ സീരിയൽ ആണ് ഗീതാ ഗോവിന്ദം. ഫെബ്രുവരി 13 ന് സീരിയൽ ആരംഭിയ്ക്കും. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7. 30 ന് ആണ് സംപ്രേക്ഷണം ചെയ്യുന്നത്.നാൽപതുകാരനും അവിവാഹിതനും ആയ ഗോവിന്ദ് മാധവന്റെയും ഇുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥയാണ് ഗീതാ ഗോവിന്ദം എന്ന സീരിയൽ. ബിസിനസ്സ് പ്രമുഖനായ ഗോവിന്ദ് കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്തതാണ് എല്ലാം. അനിയത്തിയാണ് ഗോവിന്ദിന്റെ ലോകം. എല്ലാവർക്കും നന്മ മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന പെൺകുട്ടിയാണ് ഗീതാഞ്ജലി. ഇവർക്കൊപ്പം പണം മാത്രമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രനും, കുടുംബത്തിന്റെ പ്രതാപത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയും കൂടെ ആവുമ്പോൾ കഥയുടെ ചേരുവകൾ എല്ലാം കൂടും.

Find Out More:

Related Articles: